ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ ഒന്നായി ദളപതി 67 ന്റെ അപ്‌ഡേറ്റുകൾ പുറത്തുവരുന്നതാണ് ഇതിന് കാരണം. സിനിമയിൽ അഭിനയിക്കുന്ന നടന്മാരെയും നടിമാരെയും കുറിച്ചുള്ള പ്രഖ്യാപനം ഇന്നും തുടരുകയാണ് . മലയാളത്തിലെ യുവനടനായ മാത്യു തോമസ് ദളപതി 67 ൽ അഭിനയിക്കുന്നു എന്നാണു ഇപ്പോൾ പുറത്തുവന്ന വിവരം. ഒരു യുവതാരത്തെ സംബന്ധിച്ച് സ്വപ്നതുല്യമായ തുടക്കമാണ് ലോകേഷ് കനഗരാജ് സംവിധാനം ചെയുന്ന വിജയ് ചിത്രത്തിലൂടെ മാത്യു തോമസിന് ലഭിച്ചിരിക്കുന്നത്.
As you guessed, #MathewThomas also joins the cast of #Thalapathy67 🔥#Thalapathy67Cast#Thalapathy @actorvijay sir @Dir_Lokesh @Jagadishbliss pic.twitter.com/rANX7h51fD
— Seven Screen Studio (@7screenstudio) January 31, 2023
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.ഈ ചിത്രത്തിലെ കഥാപാത്രം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടി. 2019ൽ തന്നെ പ്രദർശനത്തിന് എത്തിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന പ്രണയ ചലച്ചിത്രം മാത്യുവിന്റെ കരിയറിൽ വലിയ ബ്രേക്ക് നൽകി. 50 കോടി രൂപയോളം ഈ ചിത്രം ബോക്സ് ഓഫിസിൽ നിന്നും സ്വന്തമാക്കി. ജയ്സൺ എന്ന കഥാപാത്രത്തെ ആണ് ഇതിൽ മാത്യൂ അവതരിപ്പിച്ചത്. അനശ്വര രാജൻ ആയിരുന്നു ഈ ചിത്രത്തിലെ നായിക.ശേഷം അഞ്ചാം പാതിര എന്നാ ചിത്രത്തിൽ ഒരു അഥിതി വേഷം ചെയ്തു. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറി.
2021ഇൽ റിലീസ് ആയ “ഓപ്പറേഷൻ ജാവ” എന്ന ചിത്രത്തിലേ ജെറി എന്നാ കഥാപാത്രമായിരുന്നു പിന്നീട് ചെയ്തത്. അതും ബോക്സ് ഓഫീസിൽ ഹിറ്റ് ആയിരുന്നു. മമ്മൂട്ടി നായകനായ “വൺ” എന്ന പൊളിറ്റിക്കൽ ചിത്രത്തിൽ സഹതാരമായി അഭിനയിച്ചു. ചിത്രം ഹിറ്റ് ആയി മാറി. മാത്യുവിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. നവാഗതനായ ഷഹദ് മുഹമ്മദിന്റെ “പ്രകാശൻ പറക്കട്ടെ”, കിരൺ ആന്റണിയുടെ “വിശുദ്ധ മെജോ”, അരുൺ ഡ് ജോസിന്റെ “ജോ ആൻഡ് ജോ” എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ക്രിസ്റ്റി, നെയ്മർ, ജാക്കസൺ ബസാർ യൂത്ത്, കപ്പ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.