Mathewkutty Antony എഴുതുന്നു

തൃശൂരിലെ മാളയിൽ നടന്നത്, വികാരിയച്ചൻ തന്നെ തല്ലിയ വ്യക്തിയുടെ കാൽ കഴുകി മുത്തി. നല്ല കാര്യം. ഇക്കാലത്ത് ഒരു മെത്രാനോ, വൈദിക നോ ചെയ്യാത്ത കാര്യം. ജോസഫ് സാറിനോട്, ലിസി സിസ്റ്ററോട് മെത്രാനും, കന്യാസ്ത്രീകളും ചെയ്തു കൊണ്ടിരിക്കുന്ന പക ഓർക്കുമ്പോൾ ഇത് നല്ലത് തന്നെ. തല്ലിയ വ്യക്തിയെ പറ്റി അറിഞ്ഞപ്പോൾ വെറും പച്ചമനുഷ്യൻ. തന്റെ പ്രിയപ്പെട്ട അമ്മ വരാൻ താമസിച്ചപ്പോൾ പെട്ടെന്നുണ്ടായ വികാരം കൊണ്ട് അച്ചനെതല്ലി. അല്ലാതെ മുൻവൈരാഗ്യം കൊണ്ടല്ല. പള്ളി കമ്മിറ്റി അയാളെ വിളിച്ചു സ്വകാര്യമായി അയാളെ കൊണ്ട്അച്ചനോട് മാപ്പു ചോദിപ്പിച്ച് തീർക്കേണ്ട കാര്യം,കേസ്സു കൊടുത്താൽ പോലും വെറും പെറ്റികേസ്.അതിനാണ് ഇടവക ജനത്തിന്റെ മുമ്പിൽ വിളിച്ച് ആ മനുഷ്യനെ അപമാനിച്ചത്. ലോകം മുഴുവൻ വാർത്ത കൊടുത്തത്. ആ കുടുംബത്തിനെ മാനം കെടുത്തിയത്.തലമുറകളെ നാറ്റിക്കാൻ ഇനിയെന്തു വേണം.

അച്ചന് പറയാം പോട്ടേ. പ്രായമായ ആൾ. ഞാൻ ക്ഷമിച്ചു അതിന്റെ ആവശ്യമില്ല. എന്നാൽ അച്ചൻ ഇത് ഒരു ആഘോഷമാക്കി. കാലുകഴുകുവാനും വീഡിയോ പിടിക്കാനും ഏർപ്പാടാക്കി. പബളിസിറ്റി ഉണ്ടാക്കി. ഇത് കച്ചവടം. ഞാൻ കണ്ടിട്ടുണ്ട് ,ഒരു കരണത്ത് അടിച്ചാൽ മറുകരണവും കാണിക്കണം എന്ന് പഠിപ്പിച്ച വികാരിയച്ചനെ രണ്ട് കരണത്തിനും അടി കിട്ടിയപ്പോൾ ളോഹ മടക്കിക്കുത്തി അടിച്ച ആളെ ചവിട്ടാൻ കാല് പൊക്കിയിട്ടുള്ള അച്ചൻമാരെ . ഇതിന് ഒരു തീരുമാനമാകാതെ കുർബാന ചെല്ലില്ല എന്ന് പറഞ്ഞ് തല്ലിയവനെ പേടിപ്പിക്കാൻ കമ്മറ്റിക്കാറെ പറഞ്ഞുവിട്ട വികാരിയെ. ഒരു ഷൈക്ക് ഹാൻറിൽ തിർക്കാവുന്ന കാര്യത്തിന് ഇത്രയും പബ്ളിസിറ്റി കൊടുത്തവർക്ക് അഭിവാദ്യങ്ങൾ

ഇതിന്റെ 100 ഇരട്ടി വിശ്വാസികള്‍ പുരോഹിത വര്‍ഗ്ഗത്തിന്റെ വിക്രിയകളാല്‍ മുറിപ്പെട്ടിട്ടുണ്ട്. കാല്‍ കഴുകി മുത്തിയത് പരസ്യമാക്കി ആവ്യക്തിയെ തേജോവധം ചെയ്യുന്നവരോട് ഒരു ചോദ്യം വലത് കൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ ്രപതിപുരുഷരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ ഇത്രയും വലിയ പരസ്യം കൊടുക്കുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത്.

ഫാദർ നവീൻ ബൈബിൾ അറിയാവുന്ന ആളാണ്.. നല്ലവണ്ണം.. ഈ ആൾ കാലുകഴുകി യത് ക്രിസ്തുവിന്റെ പാത പിന്തുടരുന്നതുകൊണ്ടാണ് എന്ന് പലരും പറഞ്ഞു.. എന്നാൽ അതങ്ങനല്ല എന്നറിയണമെങ്കിൽ ക്രിസ്തുവിനെ അറിയണം പുരോഹിതൻ ജനത്തെ കബളിപ്പിക്കുന്നതിന്റെ രീതി കാണുക. ശത്രുവിനെ സ്നേഹിക്കുക അവനുവേണ്ടി നല്ലകാര്യങ്ങൾ ചെയ്യുക, 7/70പ്രാവശ്യം ക്ഷമിക്കുക നിന്നോട് ആർകെങ്കിലും വിരോധം ഉണ്ട് എന്ന് നീ അറിഞ്ഞാൽ അവനുമായിപ്പോയി രമ്യപ്പെടുക..ഇതൊക്കെയാണ് ക്രിസ്തുവിന്റെ പ്രബോധനങ്ങൾ എന്നാൽ ഇതൊന്നുമല്ല നവീൻ ചെയ്തത്. ശരിയാണ് നവീൻ ചെയ്തത് ബൈബിളിൽ ഉള്ള ഒരു രീതിയാണ് അത് എവിടുന്നു നാവിനുകിട്ടി നവീൻ ചെയ്ത കാര്യം എന്തിനുവേണ്ടിയാണ് എന്നും ബൈബിൾ പറയുന്നു നോക്കുക. സാദൃശ്യ വാക്യങ്ങൾ.. 25:21-22.വായിക്കുക.. അവിടെ സോളമൻ പറയുന്നു..
“നിന്റെ ശത്രു ക്കു വിശപ്പുണ്ടെങ്കിൽ ഭക്ഷണം കൊടുക്കു,
ദാഹിക്കുന്നു എങ്കിൽ വെള്ളം കൊടുക്കു,
നീ അങ്ങനെ ചെയ്യുമ്പോൾ അവന്റെ തലയിൽ തീ കോരി ഇടുന്നതുപോലെ അനുഭവം അവനു വരും…”
ഇതാണ് നവീൻ ചെയ്തത്..ശതൃവിനോട് ക്ഷമിച്ചു എന്നുപറഞ്ഞു പൊറുത്തു മറക്കാതെ.. എന്തിനാണ് നവീൻ കാലുകഴുകിയതു.. അയാളുടെ തലയിൽ തീ കോരി ഇട്ടു.. ആർക്കാണ് ഗുണം. നവീൻ മറ്റെയാളെ അപമാനിക്കുകയായിരുന്നു. നിങ്ങൾ അയാളുടെ ഷുവിൽ നിന്നുനോക്കു. അപ്പോൾ അറിയാം.. നവിന്റെ സ്ഥാനത്തു ക്രിസ്തു ആയിരുന്നു എങ്കിൽ എന്തുചെയ്യുമായിരുന്നു.. നിങ്ങൾ ആയിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു.. പിന്നെയും ബൈബിൾ പറയുന്നു യെഹോവ.. “പ്രതികാരം എന്റേതാണ് ഞാൻ പകരംവീട്ടും “റോമാ :12:19.അതെ നവീൻ മോശയുടെ ശിഷ്യനാണ് യെഹോവയുടെ ആരാധകനും, എന്നാൽ ക്രിസ്തുവിന്റെ ആരുമല്ല.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.