ഇന്ത്യയുടെ സമ്പത് വ്യവസ്ഥ കൂപ്പ് കുത്തിയിട്ടും അംബാനിമാർ കൊഴുത്തു, ആരുടെ പണം ആണ് ഇവരുടെ കയ്യിൽ എത്തിയത്?

275

Mathewson Robins

അംബാനി കൊഴുക്കുമ്പോൾ

ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ ക്ലബ്ബിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനം നേടി. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 64.5 ബില്യൺ ഡോളറിലെത്തി. ലോകത്തെ മികച്ച 10 സമ്പന്നരുടെ എക്സ്ക്ലൂസീവ് ക്ലബിലെ ഏക ഏഷ്യൻ വ്യവസായിയായി ഇത് മാറി. ഒറാക്കിൾ കോർപ്പറേഷന്റെ ലാറി എലിസണെയും ഫ്രാൻസിലെ ഫ്രാങ്കോയിസ് ബെറ്റെൻകോർട്ട് മേയേഴ്സിനെയും മറികടന്ന് 9-ാം ഇദ്ദേഹം സ്ഥാനത്തെത്തി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രഫസർ ജയതി ഘോഷ് പറയുന്നു.

മൗണ്ട് ബാറ്റൻ പ്രഭു ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായി വൈസ് റിഗൽ കൊട്ടാരത്തിൽ അദ്ദേഹത്തിൻറെ ഭാര്യ എഡ്വിനാ ആഷ്ലിയോടൊപ്പം എത്തിയ ദിവസത്തെ സംഭവം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് .രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇംഗ്ലണ്ട് സാമ്പത്തികമായി വളരെ മോശം അവസ്ഥയിലായിരുന്നു. മൗണ്ട് ബാറ്റനോടൊപ്പം
കൊട്ടാരത്തിലെത്തിയ എഡ്വിനാ തൻറെ നായ്ക്കുട്ടിക്ക് എന്തെങ്കിലും ഭക്ഷണം വേണമെന്ന് പരിചാരകരോട് ആവശ്യപ്പെട്ടു. താമസിക്കാതെ അവർ ഒരു താലത്തിൽ ഭക്ഷണവുമായി എത്തി. എന്നാൽ അവർ കൊണ്ടു വന്ന ഭക്ഷണം കണ്ട് ലേഡി മൗണ്ട് ബാറ്റൺ ഞെട്ടി തരിച്ചു നിന്നു പോയി ..പരിചാരകരെ എല്ലാം പെട്ടന്ന് പുറത്താക്കിയ ശേഷം അവർ കതകടച്ചു .നായ്‌കുട്ടിക്ക്‌ കൊണ്ട് വന്ന ഭക്ഷണം അവർ സ്വയം കഴിച്ചു.

ഓർക്കുക സൂര്യനസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്തെ ചക്രവർത്തിയായ ജോർജ് രാജാവിൻറെ കസിനാണ് മൗണ്ട് ബാറ്റൺ പ്രഭു ..കൂടാതെ നേവി അഡ്മിറൽ പദവിയുള്ള ആളും, ധനികനുമാണ്.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇംഗ്ലണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമായിരുന്നു അത്.അതിന് അർത്ഥം ഇന്ത്യയിൽ കാര്യങ്ങൾ അതി സമൃദ്ധമായിരുന്നു എന്നല്ല.ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നു സമയത്ത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി മുഗൾ ചക്രവർത്തി ജഹാംഗീർ ആയിരുന്നു.ബ്രിട്ടീുകാർ ഇന്ത്യ വിട്ട് പോകുന്നു 1947 ലും ലോകത്തെ ഏററവും വലിയ ധനികൻ ഒരു ഇന്ത്യക്കാരൻ ആയിരുന്നു. ഹൈദരാബാദ് നിസാം ഓസ്മൻ അലി ഖാൻ.അപ്പോഴെല്ലാം ലോകത്തിൽ ഏറ്റവും അധികം ആളുകൾ പട്ടിണി കിടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻപന്തിയിൽ തന്നെയുണ്ട്.ഇപ്പോഴും അങ്ങനെ തന്നെ.

ഇന്ത്യയിൽ ആവശ്യത്തിന് പണം ഉണ്ട്.ഇന്ത്യയിൽ ഭക്ഷണ ദൗർലഭ്യം ഇല്ലെന്നും, ഭക്ഷണം ശരിയായ രീതിയിൽ എല്ലാവരിലേക്കും എത്തിക്കുവാൻ സാധിക്കാത്തതുമാണ് ഇവിടുത്തെ പ്രശ്നമെന്നും ഐക്യരാഷ്ട്ര സംഘടന തന്നെ പറയുന്നു.ലോകത്തിലെ ഏറ്റവും കൂടുതൽ ശത കോടീശ്വരന്മാർ ഉള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ വളർന്ന കാര്യം അധികം കൊട്ടി ഘോഷിക്കപ്പെട്ടില്ല.അമേരിക്കയ്ക്കും ,ചൈനയ്ക്കും ശേഷം ഇന്ത്യ ഈ സ്ഥാനം കയ്യടക്കിയത് ഈ അഞ്ചു വർഷം കൊണ്ടാണ്.അതിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയത് അംബാനിയാണ് .അതും 5 വർഷം കൊണ്ട് ..ടാറ്റ ബിർള തുടങ്ങിയ കമ്പനികൾക്ക് അവരുടെ ബിസിനസിന്റെ 65 – 70 % വരെ വരുമാനം ഇന്ത്യക്ക് പുറത്തു നിന്നാണ്.എന്നാൽ റിലയൻസിന്റെ സിംഹ ഭാഗം വരുമാനവും ഇന്ത്യയിൽ നിന്നാണ്.

ഈ അഞ്ചു വർഷം കൊണ്ട് ഇന്ത്യയുടെ സമ്പത് വ്യവസ്ഥ കൂപ്പ് കുത്തി.കർഷകരും,ചെറുകിട ബിസിനസ്സുകാരും ഒക്കെ പെരുവഴി പൂകി.ലക്ഷങ്ങൾക്ക് തൊഴിൽ നഷ്ട്ടപെട്ടു.പക്ഷെ അംബാനിമാർ കൊഴുത്തു.ആരുടെ പണം ആണ് ഇവരുടെ കയ്യിൽ എത്തിയത്?ദരിദ്ര നാരായണന്മാരുടെ ഈ രാജ്യത്തു നോട്ട് നിരോധനത്തിന് ശേഷം എങ്ങനെ ഇത്രയധികം കള്ള പണം ഒഴുകുന്നു?

തങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളാണ് തങ്ങളുടെ എല്ലാ പ്രശ്ങ്ങൾക്കും കാരണം എന്ന മിഥ്യാഭ്രമം ജർമനിയിൽ ഹിറ്റ്ലർക്കും ജോസഫ് ഗീബൽസിനും ഭൂരിപക്ഷ സമൂദായത്തിൽ കുത്തിവയ്ക്കുവാൻ സാധിച്ചു.ലക്ഷ കണക്കിന് യഹൂദർ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ ,രണ്ടാം ലോക മഹാ യുദ്ദത്തിന് ശേഷം ഇതേ ഭൂരിപക്ഷ സമുദായം നരകയാതന അനുഭവിക്കേണ്ടി വന്നു.തങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടിയായാലും ന്യൂനപക്ഷങ്ങൾ ഒരു പാഠം പഠിക്കുമല്ലോ എന്ന ചിന്ത ഉണ്ടാക്കിയ വിന ;കാറ്റ് വിതച്ചു അവർ കൊടുംകാറ്റ് കൊയ്തു.ജർമനിയെ ലോകം വെറുത്തു.

ഇന്ത്യയിൽ ഈ ചരിത്രം ആവർത്തിക്കുകയാണ്. ഇന്ത്യ ഇന്നേ വരെ കാണാത്ത രീതിയിൽ സാമ്പത്തികമായി മൂക്ക് കുത്തി എന്ന് അറിയാത്തവർ അല്ല ഇവരെ ഫണ്ട് ചെയ്യുന്നവർ. ന്യൂനപക്ഷങ്ങൾ ഒന്ന് മര്യാദപഠിക്കുമല്ലോ എന്ന് ആഗ്രഹിക്കുന്നവരാണ്.അവരിൽ ഭൂരുപക്ഷവും ഇതേ ന്യൂനപക്ഷങ്ങളുടെ രാജ്യമായ അമേരിക്ക,യൂറോപ്പ് ,ഓസ്‌ട്രേലിയ ,മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തു സന്തോഷപൂർവ്വം ജീവിക്കുന്നവരാണ്.

ഓർക്കുക നിങ്ങൾ ഇന്ത്യ എന്ന മഹാ രാജ്യത്തെ നശിപ്പിക്കുവാൻ ഫണ്ട് ചെയ്യുന്നവരാണ്.നിങ്ങൾ ഈ പറയുന്ന ഇവിടുത്ത ഭൂരിപക്ഷ സമുദായം തന്നെയാണ് ഈ അഞ്ചു വർഷം കൊണ്ട് ഈ രാജ്യത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത്.അവരിൽ കുറച്ചു പേർ വെറുപ്പിന്റെ സിദ്ധാന്തത്തിൽ വിശ്വസിച്ചു എന്നത് നേര് തന്നെ.നിങ്ങൾ വിതറുന്ന ഈ തീപ്പൊരി നിങ്ങൾ ഇപ്പോൾ സന്തോഷപൂർവം താമസിക്കുന്ന രാജ്യത്തെ നിങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു തുടങ്ങി എന്ന് നിങ്ങൾ മനസ്സലാക്കിയിട്ടുണ്ടാവില്ല . ക്യാനഡ ഉൾപ്പെട സകല രാജ്യങ്ങളും ഇതേ വെറുപ്പിന്റെ സിദ്ധാന്തത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്ന് നേരിട്ട് അറിയുവാൻ സാധിച്ചിട്ടുണ്ട്. കാരണം ഇസ്ലാമിക തീവ്രവാദം പോലെ മറ്റൊന്നുകൂടി ഈ ലോകത്തിന് താങ്ങുവാൻ താൽപര്യമില്ല.

ആളോഹരി വരുമാനത്തിൽ ഹരിക്കാൻ മാത്രമേ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ എണ്ണം കണക്കാക്കുന്നുള്ളൂ.ചുരുക്കം കൈകളിലേക്ക് സമ്പത്ത് കുമിഞ്ഞു കൂടുമ്പോൾ ഇല്ലാത്തവനിൽ നിന്ന് ഉള്ള്തു കൂടി എടുക്കപെടും.അയൽ രാജ്യങ്ങൾ മുഴുവൻ ഭീഷണിയായി. കോവിഡ് കേസുകൾ 4 ലക്ഷം കടന്ന് മുൻപോട്ട്. പെട്രോൾ, ഡീസൽ വില തീപിടിക്കുകയാണ്. ഏതാനും വർഷങ്ങളായി രൂപയുടെ മൂല്യം കുത്തനെ താഴെ. ജിഡിപി വളർച്ച മുങ്ങി താഴുന്നു.. ദരിദ്രരും തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരും ദുരിതമനുഭവിക്കുന്നു, 135 കോടി ജനങ്ങളിൽ 80% ഇപ്പോൾ ദുരിതത്തിലാണ്. എന്നാൽ ധനികർ കൂടൂതൽ ധനികരാകുന്നു.ഗവൺമെന്റിന്റെ നയങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും നേട്ടമുണ്ടാക്കിയത് അവരുടെ ചങ്ങാതിമാരും അതിസമ്പന്നരും സ്തുതിപാഠകരും മാത്രമാണ്.