ഫോണിലൂടെ എത്താൻ ഇരിക്കുന്ന ദുരിതങ്ങൾ

80
Mathewson Robins
ഫോണിലൂടെ എത്താൻ ഇരിക്കുന്ന ദുരിതങ്ങൾ
നിങ്ങൾ ഒരു ദിവസം എത്ര പ്രാവശ്യം ഫോണിൽ നോക്കും?സംശയിക്കേണ്ട .. വളരെ തിരക്കുള്ള ഒരു ദിവസം ഏറ്റവും കുറഞ്ഞത് 80 തവണയെങ്കിലും നിങ്ങൾ ഫോണിൽ നോക്കും.മറ്റൊന്നും ചെയ്യാനില്ലാത്ത ദിവസമാണെകിൽ അത് 200 തവണ വരെയാകാം.
നിങ്ങളുടെ ഫോൺ ഉപയോഗം വ്യക്തമായി നിരീക്ഷിച്ചു കണക്കുകൾ തരുകയും ,അത് വഴി നിങ്ങൾക്ക് നിങ്ങളെ തന്നെ നിയന്ത്രിക്കുവാനും സഹായിക്കുന്ന പല ആപ്പ്ളി ക്കേഷൻസുമുണ്ട്.AppTym,Quality Time,App Usage തുടങ്ങി പല ആപ്പുകളും
= നിങ്ങൾ എത്ര പ്രാവശ്യം സ്ക്രീൻ അൺലോക്ക് ചെയ്യുന്നു.
= ഏതൊക്കെ ആപ്പുകൾ എത്ര തവണ ,എത്ര ശതമാനം സമയം,എത്ര നേരം ഉപയോഗിച്ച് തുടങ്ങിയ വിവരങ്ങൾ ഒക്കെ ഈ ആപ്പുകൾ നൽകും.
ഫോൺ ഉപയോഗം എങ്ങനെയാണ് പ്രശ്‌നമാകുന്നത് ?
നിങ്ങൾ നിങ്ങളുടെ സ്മാർട്ട് ഫോൺ ജോലി ആവശ്യത്തിന് പ്രയോജനപ്പെടുത്തുന്നുവെങ്കിൽ ഈ ഉപയോഗം സ്വാഭാവികമായും കൂടും.ഇമെയിൽ ,നോട്ട്പാഡ്,യൂബർ,വോയിസ് റിക്കോർഡർ,ബാങ്ക് ആപ്പുകൾ തുടങ്ങിയവ ഒക്കെസ്വാഭാവികമായ ഉപയോഗ പരിധിയിൽ വരും .ഇവയ്കൊന്നും തന്നെ വല്ല്യ അഡിക്റ്റിവ് സ്വഭാവം ഇല്ല.
പക്ഷെ ജാഗ്രത പാലിക്കേണ്ട ചിലതുണ്ട് ..
പക്ഷെ ആപ്പ് ഉപയോഗം അവലോകനം ചെയ്യുമ്പോൾ നിങ്ങൾ സോഷ്യൽ മീഡയ ഉപയോഗം വ്യക്തമായി മനസിലാക്കുക.
ഫേസ്‌ബുക്ക് ,വാട്സാപ്പ്,സ്നാപ്പ് ചാറ്റ്,ഇൻസ്റ്റാഗ്രാം,ട്വിറ്റെർ തുടങ്ങിയവുടെ ഉപയോഗം -എത്ര എന്ന് മനസിലാക്കുക.
ഈ കൊറോണ കാലത്ത് മറ്റൊന്നും ചെയ്യുവാൻ ഇല്ലാത്തത് കൊണ്ട് തന്നെ നിങ്ങളുടെ ഫോൺ ഉപയോഗം ക്രമാതീതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഒരു ദിവസം തന്നെ പത്തും 16 17 പോസ്റ്റുകൾ ഇടുകയും അനേകം പോസ്റ്റുകൾക്ക് മറുപടി കൊടുക്കുകയും ലൈക്കുകയും എണ്ണൂകയും ചെയ്യുന്ന പലരെയും ചുറ്റും കാണാം. മറ്റു ചിലർ സ്വന്തം പോസ്റ്റിന് ലൈക്ക് ചെയ്തു വരുന്ന കമന്റുകൾക്കെല്ലാം കുത്തിയിരുന്ന് മറുപടി കൊടുക്കുന്നവരാണ്. ഉത്തരവാദിത്തപ്പെട്ട ജോലിയിൽ ഇരിക്കുന്ന പലരും 15 പോസ്റ്റുകൾ വരെ ഒരു ദിവസം ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇവർക്കൊക്കെ ഒരു ദിവസം 24മണിക്കൂർ തന്നെയല്ലേ പ്രകൃതി അനുവദിച്ചിട്ടുള്ളത്? പ്രായം കൂടി വരുന്തോറും ഫോണ് അഡിക്ഷൻ കൂടുന്നു എന്നുള്ളതാണ് മറ്റൊരു ഘടകം
വാട്സാപ്പും ഫേസ്ബുക്കും മൂലമുണ്ടാകുന്ന ശാരീരിക രോഗങ്ങൾ ഒരുപാടുണ്ട്, വാട്സ്ആപ്പ ഐറ്റിസ് അതിൽ ഒരു രോഗമാണ്, കണ്ണിനും നടുവിനും കഴുത്തിനും ഉണ്ടാകുന്ന രോഗങ്ങൾ വേറെ
മാനസികമായ അസ്വസ്ഥതകൾ,തലകറക്കം ഉറക്കക്കുറവ് ഇവ മറുവശത്ത്. സാമൂഹ്യ ബന്ധങ്ങൾ കുടുംബബന്ധങ്ങൾ തുടങ്ങിയവയിൽ സംഭവിക്കുന്ന തകർച്ച.
അത് പോലെ പ്രശനക്കാരൻ ആണ് ഓൺലൈൻ ഷോപ്പിംഗ് ആപ്പ് .ഇവ ഉണ്ടാക്കുന്ന അഡിക്ഷനും ,സാമ്പത്തിക നഷ്ടവും ഭീമമാണ്
ഏറ്റവും അപകടം ഗെയിംമുകൾ ആണ്.
Five ways to reduce gadget addiction - The Economic Timesഇവയുടെ പ്രവർത്തന രീതിയും ഉപയോഗവും നിങ്ങളെ വീണ്ടും ,വീണ്ടും ഇതിലേയ്ക്ക് വലിച്ചടുപ്പിക്കുകയും നിങ്ങളുടെ മസ്തിഷ്ക്കത്തിൽ ഡോപമിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ അളവ് കൂട്ടുകയും,പുകവലി,മദ്യപാനം തുടങ്ങിയ ഏതു ലഹരിയും ഉണ്ടാക്കുന്ന അതെ അവസ്ഥ മസ്തിഷ്ക്കത്തിൽ ഉണ്ടാക്കുകയും ചെയ്യും.ജീവിതത്തിലെ സമസ്ത മേഖലയിലുമുള്ള നിങ്ങളുടെ പ്രവർത്തനത്തെ ഈ അടിമത്വം സാരമായി തന്നെ ബാധിക്കും.
ചൈനയിൽ അഞ്ഞൂറ് ബെഡുകൾ ഉള്ള ഇത്തരത്തിലുള്ള ഡീ അഡിക്ഷൻ ആശുപത്രികൾ തന്നെയുണ്ട് . ഗാഡ്ജെറ്റ് ഡി അഡിക്ഷൻ സെന്ററുകൾ ഇന്ത്യയിലും തുടങ്ങിയിട്ടുണ്ട്. ഫോൺ മാറ്റി വെച്ചതിന് മാതാപിതാക്കന്മാരെ ഉപദ്രവിച്ച പല കേസുകളും എന്റെ അടുത്ത് വന്നിട്ടുണ്ട് ഒന്നും ചെയ്യാനില്ല.അത് മസ്തിഷ്കത്തിൽ ആലേഖനം ചെയ്യപ്പെട്ട ഒരു ഘടകമാണ് അത്. കൗൺസിലിംഗ് കൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഡീഅഡിക്ഷൻ വേണം.
Advertisements