വാഹനങ്ങളുടെ കാര്യത്തിൽ ഒറ്റഇരട്ട സംഖ്യാരീതി തികച്ചും അശാസ്ത്രീയവും അനേകം തവണ പരാജയപ്പെട്ടതും

47

Mathewson Robins

ട്രാഫിക്ക് നിയന്ത്രണത്തിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും വേണ്ടി അടുത്ത കാലത്താണ് ദില്ലിയിൽ ഒറ്റ സംഖ്യ ഇരട്ട സംഖ്യ വാഹനങ്ങളുടെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. പുതിയ ഒരു ആശമായിരുന്നോ അത് ? ഒരിക്കലുമല്ല.എന്റെ ബാല്യത്തിൽ ലാഗോസ് നഗരത്തിൽ ഈ നിയന്ത്രണം ഞാൻ ഓർക്കുന്നുണ്ട്.ഫലമോ അവിടെ ആളുകൾക്ക് രണ്ടു കാർ വീതം വാങ്ങേണ്ടി വന്നു എന്ന് മാത്രം. 1979 ൽ അതായത് 41 വർഷം മുൻപ് അമേരിക്കയിൽ ഇത് നടപ്പിലാക്കി നോക്കി .എവിടെയൊക്കെ ഇത് നടപ്പാക്കിയോ അവിടെയെല്ലാം ഇത് ഫലത്തിൽ പരാജയമായിരുന്നു.ട്രാഫിക്ക് നിയന്ത്രണത്തിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും വേണ്ടി അടുത്ത കാലത്താണ് ദില്ലിയിൽ വാഹനങ്ങളുടെ ഒറ്റ സംഖ്യ ഇരട്ട സംഖ്യ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്.

ഡൽഹിയിലെ ആളുകൾ വളരെ ആവേശത്തോടെ ഈ ആശയം ഏറ്റു വാങ്ങി എന്നത് സത്യം തന്നെ .പക്ഷെ ഈ പദ്ധതി ഒരിക്കലും മലിനീകരണം കുറച്ചില്ല, പക്ഷേ അരവിന്ദ് കെജ്‌രിവാൾ അതിന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നതായി ആളുകൾക്ക് തോന്നി.
ദില്ലിയിലെ പൊതുഗതാഗതത്തിന്റെ അപര്യാപ്ത , പരിമിതമായ വിഭവങ്ങൾ ,ഭീമമായ ജനസംഖ്യ തുടങ്ങിയവയൊക്കെയാണ് ഇവ പരാജയപ്പെട്ടതിന്റെ അടിസ്ഥാന കാരണം. വാസ്തവത്തിൽ ഇത് സർക്കാരിന്റെ തികച്ചും പക്വതയില്ലാത്ത ഒരു തീരുമാനമായിരുന്നു. ഇതോട് കൂടി ഒറ്റയക്ക/ഇരട്ട സംഖ്യാ നമ്പർ പ്ലേറ്റുകളുള്ളതുമായ രണ്ട് വാഹനങ്ങൾ ആളുകൾ സൂക്ഷിക്കാൻ തുടങ്ങി എന്നതാണ് സത്യം.

ഡി മോണിട്ടൈസെഷൻ പരാജയപ്പെട്ടപ്പോൾ അതിന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു എന്ന് സർക്കാർ പറഞ്ഞത് പോലെ പോലെ,ഇതിന്റെയും ലക്‌ഷ്യം പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി ഗിയർ ഒന്ന് മാറ്റി.മലിനീകരണത്തിൽ നിന്ന് നിന്ന് ഗതാഗതക്കുരുക്കിലേക്ക് അത് മാറ്റി ചവുട്ടി . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിചിത്രമായ ഈ തീരുമാനം ഒരു നയ പരാജയമായിരുന്നു എങ്കിലും ഒരു രാഷ്ട്രീയ വിജയമായിരുന്നു. കെജ്‌രിവാൾ സർക്കാരും ആം ആദ്മി പാർട്ടിയും തീർച്ചയായും ചെറി പീക്കിങ് നടത്തി ഉണ്ടാക്കിയ ഡാറ്റ മലിനീകരണം കുറഞ്ഞുവെന്ന് തെളിയിക്കുന്നതിനുള്ള പഠനങ്ങൾ കാണിച്ചു.പക്ഷെ വാസ്തവത്തിൽ മലിനീകരണം കുറഞ്ഞില്ലെന്ന് കാണിക്കുന്ന പഠനങ്ങൾ ധാരാളമുണ്ട് . ദില്ലിയിലെ മലിനീകരണ തോത് പരിശോധിക്കുന്നതിനുള്ള പ്രധാന ഘടകമാണ് കാലാവസ്ഥ. അതിനാൽ, കാലാവസ്ഥ ദയനീയമാകുമ്പോൾ, കെജ്‌രിവാൾ സർക്കാർ ക്രെഡിറ്റ് എടുക്കുന്നു. കാലാവസ്ഥ മോശമാകുമ്പോൾ മറ്റെല്ലാവരെയും കുറ്റപ്പെടു ത്തുന്നു.

ഗിമ്മിക്കുകൾ ഒരു തവണ മാത്രമേ പ്രവർത്തിക്കൂ.പൊതു ഗതാഗതത്തിൽ ആളുകൾകൾ തിക്കി കൂടി.ജോലിക്ക് ആളുകൾ താമസിച്ചു വരുവാൻ തുടങ്ങി.ഓട്ടോ ടാക്സി ഡ്രൈവർമാർ ജനങ്ങളെ പിഴിഞ്ഞ്.ജനങ്ങൾ മടുത്തു.അവരുടെ ജോലി സ്ഥലത്തുള്ള output കുറഞ്ഞു.ഫലത്തിൽ സിസ്റ്റം താളം തെറ്റുവാൻ തുടങ്ങി. 2016 ഏപ്രിൽ രണ്ടാം രണ്ടാഴ്ചയ്ക്കുള്ളിൽ ഒറ്റയക്ക ഇരട്ട സംഖ്യാ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഗിമ്മിക്കുകൾക് വെളിപെടുവാൻ തുടങ്ങി . പിന്നീട് ആളുകൾക്ക് ഈ പദ്ധതിയെക്കുറിച്ച് ആവേശം കുറവായിരുന്നു, കൂടാതെ നിയമങ്ങൾക്ക് വിരുദ്ധമായി കൂടുതൽ ആളുകൾ കാറുകൾ പുറത്തെടുക്കാൻ തുടങ്ങി . പുതിയതും സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന ഉയർന്നു. ഗതാഗതക്കുരുക്ക് ജനുവരിയിലേതുപോലെ ദൃശ്യമായിരുന്നില്ല. മലിനീകരണം കുറയുന്നില്ലെന്ന് എല്ലാവർക്കും കാണാൻ കഴിഞ്ഞു.

ഇപ്പോൾ സർക്കാർ കേരളത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഒറ്റയക്ക ഇരട്ട സംഖ്യാ രീതി തികച്ചും അശാസ്ത്രീയവും ,അനേകം തവണ പരാജയപ്പെട്ടതും ജനങ്ങൾക്ക് പൊതുഗതാഗതം പോലുമില്ലാത്ത ഈ സന്ദർഭത്തിൽ നരകക്കുഴി തീർക്കുവാൻ പര്യാപ്തവുമാണ്