ഈ പട്ടിണിരാജ്യത്തു നെല്ല് ശേഖരം എത്തനോൾ ആക്കി മാറ്റാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനം ക്രൂരതയാണ്

0
197

Mathewson Robins

പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് രാജ്ഞിയും ലൂയി പതിനാറാമൻ ചക്രവർത്തിയുടെ ഭാര്യയുമായ മരിയ അന്റോനെറ്റ് ഇങ്ങനെ പറഞ്ഞതായി പറയപെടുന്നു.. ജനങ്ങൾ പട്ടിണിയാണെന്നെയും അവർക്ക് ഭക്ഷിക്കുവാൻ ബ്രെഡ് ഇല്ലായെന്നും ജനങ്ങൾ പരാതിപ്പെട്ടപ്പോൾ അവർ പറഞ്ഞു അത്രേ . “ശരി,ബ്രെഡ് ഇല്ലെങ്കിൽ അവർ കേക്ക് കഴിക്കട്ടെ!” . അന്നത്തെ ഫ്രഞ്ച് പ്രഭുക്കന്മാരുടെ ഭാഗത്തുനിന്ന് കർഷകരോടുള്ള അവഗണനയും അവരുടെ അവസ്ഥയെക്കുറിച്ചുള്ള ഗ്രാഹ്യക്കുറവും എടുത്തുകാണിക്കുന്നതാണ് ഈ വാചകം.

സാനിറ്റൈസറുകളുടെ ഉൽ‌പാദനത്തിനും പെട്രോളിൽ ജൈവ ഇന്ധനം ചേർക്കുന്നതിനും വേണ്ടി കലവറകളിൽ ശേഖരിക്കപ്പെടുന്ന നെല്ലിന്റെ ശേഖരം എത്തനോൾ ആക്കി മാറ്റാനുള്ള ഇന്ത്യൻ സർക്കാരിന്റെ സമീപകാല തീരുമാനം ഇത് പോലെ തന്നെ ക്രൂരവും വിവേകശൂന്യവുമായ ഒരു മനോഭാവത്തെ സൂചിപ്പിക്കുന്നു.60 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സർക്കാർ കൈവശം വച്ചിട്ടുണ്ട്, അതിൽ 31 ദശലക്ഷം ടൺ അരിയും 27.5 ദശലക്ഷം ടൺ ഗോതമ്പുമാണ്ശ.ദലക്ഷക്കണക്കിന് കുടിയേറ്റക്കാർ, ദൈനംദിന വേതനം പറ്റുന്നവർ , അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർ , സ്വയംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾ, മറ്റ് ദരിദ്രർ എന്നിവരുടെ നിലനിൽപ്പിന്നെ തന്നെ ചോദ്യം ചെയ്യുന്ന ഒരു തീരുമാനമാണ് അത്.ലക്ഷക്കണക്കിന്ന് ആളുകൾ മിനിമം ഉപജീവനത്തിന് പോലും ആവശ്യമായ ഭക്ഷ്യക്ഷാമം ദിനംപ്രതി നേരിടുന്നു എന്നോർക്കുക .

അടിയന്തിര സാഹചര്യങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന കരുതൽ ശേഖരം അന്നേരം ഉപയോഗിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പോലും അവകാശപ്പെട്ടിരുന്നു. ഇതിനേക്കാൾ വലിയ അടിയന്തരാവസ്ഥ എന്തായിരിക്കും?1999 മുതൽ അന്താരാഷ്ട്ര എണ്ണവില ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണ്, ഇറാനിയൻ കപ്പലുകളെ ആക്രമിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശബ്ദമുയർത്തിയതുകൊണ്ടാണ് ഇത് അല്പം ഉയർന്നത്. അന്താരാഷ്ട്ര തലത്തിൽ എണ്ണയുടെ വലിയ തോതിലുള്ള ആഘാതമുണ്ട്, ഈ അവസ്ഥ മുതലെടുത്ത് ഇന്ത്യ തങ്ങളുടെ എണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതിന് ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ലോക്ക് ഡൌൺ ഇന്ധനത്തിന്റെ ഉപയോഗം സാരമായി ചുരുക്കിയിരിക്കുന്നു, പ്രത്യേകിച്ചും പാസഞ്ചർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോൾ, രാജ്യത്ത് എവിടെയും കാര്യമായി ഉപയോഗിക്കുന്നില്ല. പൊതു ബസ് ഗതാഗതം അടച്ചുപൂട്ടുകയും ട്രക്കുകളുടെ വലിയൊരു ഭാഗം റോഡുകളിൽ നിന്ന് മാറുകയും ചെയ്തപ്പോൾ ഡീസൽ ഉപയോഗം പോലും നിന്ന് പോയി.. ധാരാളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന പെട്രോളിന് വളരെ കുറഞ്ഞ ഡിമാൻഡുള്ള ഈ പശ്ചാത്തലത്തിൽ, ബയോ എത്തനോൾ ഉപയോഗിച്ച് ഡോസ് ചെയ്യേണ്ടതിന്റെ ആവശ്യകതയോ എമെർജൻസിയോ എവിടെയാണ്?

എന്തായാലും, രാജ്യത്തിന്റെ ചരിത്രത്തിലെ ഈ നിർണായക സമയത്ത്, ഈ പ്രശ്നം നിയമപരം എന്നതിനേക്കാൾ ധാർമ്മികമാണ്. ഈ രാജ്യത്തെ ആളുകൾക്ക് ഭക്ഷണം ആവശ്യമാണ്. വിശക്കുന്നവരുടെ മൂക്കിനു താഴെ ഇത് എത്തനോൾ ആയി മാറ്റുന്നത് കഠിനവും ക്രൂരവും മനസാക്ഷി ഇല്ലാത്തതുമായ പ്രവർത്തനം തന്നെയാണ്.. ഇന്ത്യൻ ജനങ്ങൾക്ക് അരി ആവശ്യമില്ലെന്ന് സർക്കാർ കരുതുന്നുവെങ്കിൽ, കുറഞ്ഞത് അത് ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യട്ടെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അഭയാർഥികൾ, ഇന്ത്യയുടെ ഉള്ളിലും സമീപപ്രദേശങ്ങളിൽ ഉള്ളപ്പോൾ അരി മാറ്റുകയോ, സാനിറ്റൈസറുകളാക്കി മാറ്റുകയോ ചെയ്യുന്നത് കുറ്റകൃത്യവുമാണ് അങ്ങേയറ്റം ക്രൂരവുമാണ് .