Health
അമേരിക്കയിൽ നിന്ന് മകൻ അയച്ചുകൊടുത്ത വിശിഷ്ടവസ്തു
അമ്മാവന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം അമേരിക്കയിൽ നിന്ന് മകൻ അയച്ചു കൊടുത്ത ഒരു വിശിഷ്ട്ട വസ്തു എന്നെ കാണിച്ചു.എല്ലാ ദിവസവും കഴിക്കുന്നത് കൊണ്ട് ആരോഗ്യം പുഷ്ടിപ്പെടും അത്രേ-സംഭവം എന്തെന്ന് അറിയുമോ?
108 total views, 1 views today

Mathewson Robins
അമ്മാവന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം അമേരിക്കയിൽ നിന്ന് മകൻ അയച്ചു കൊടുത്ത ഒരു വിശിഷ്ട്ട വസ്തു എന്നെ കാണിച്ചു.എല്ലാ ദിവസവും കഴിക്കുന്നത് കൊണ്ട് ആരോഗ്യം പുഷ്ടിപ്പെടും അത്രേ-സംഭവം എന്തെന്ന് അറിയുമോ? നമ്മുടെ നാട്ടിലെ മഞ്ഞൾ പൊടി.എല്ലാ ദിവസവും ഒരു വേപ്പില/മഞ്ഞൾ ഒരു ടീസ്പൂൺ/തുളസി എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് അത്രേ. അതിൽ ഔഷധ ഗുണമുണ്ടത്രെ .തീർച്ചയായും ഉണ്ട് .പക്ഷെ അസുഖമില്ലാതെ എന്തിനാണ് നിങ്ങൾ മരുന്ന് കഴിക്കുന്നത്.എല്ലാ ദിവസവും നിങ്ങൾ ഒരു പരാസിറ്റാമോൾ വീതം വെറുതെ കഴിക്കുമോ? നല്ല ഔഷധ ഗുണമുള്ളത് അല്ലെ അത് ? അങ്ങനെ പറയാമോ മഞ്ഞൾ നാച്ചുറൽ അല്ലെ?
അതെ ഈ നാച്ചുറൽ വിഷങ്ങൾ (മരുന്ന് വല്ല്യ തോതിൽ ആകുമ്പോൾ വിഷമാകുമല്ലോ) എല്ലാ ദിവസവും കഴിക്കുന്നത്ഞ്ഞു അടിഞ്ഞു കൂടിയുള്ള വിഷം ആയി മാറും (cumulative poisoning ) Naturalistic fallacy പ്രകൃതിവാദം, പ്രകൃതിദത്തം ഇവയൊക്കെ നമ്മൾ വളരെയധികം കേൾക്കുന്ന പദങ്ങളാണ് .പ്രകൃതിദത്തമാണ് എന്ന ഒറ്റക്കാരണം കൊണ്ട് അവ വളരെ മികച്ചതും ഒരുതരത്തിലും ദൂഷ്യഫലങ്ങൾ ഇല്ലാത്തതുമാണെന്ന് ധരിക്കുകയും പലരും പലതും എടുത്ത് ആഹാരമാക്കുകയ്യും ചെയ്തു .ഇത് വളരെ അപകടകരമായൊരു പ്രവർത്തിയാണ് .
മനുഷ്യൻ പ്രകൃതി വിരുദ്ധമായി നീങ്ങിയത് കൊണ്ട് മാത്രമാണ് മനുഷ്യ സമൂഹം ഇന്നും അതിജീവിക്കുന്നത് . അങ്ങനെ പ്രകൃതിവിരുദ്ധമായി ചെയ്ത എല്ലാത്തിന്റെയും ഫലമാണ് നമ്മൾ ഇന്നനുഭവിക്കുന്ന ശാസ്ത്രം, സാങ്കേതികവിദ്യ, ആധുനിക വൈദ്യം, യാത്രാസൗകര്യങ്ങൾ, ഭക്ഷണ സുലഭത എല്ലാം .എന്നാൽ പ്രകൃതിദത്തമായ കൃത്യമായ ഒരുപാട് വിഷവസ്തുക്കൾ പ്രകൃതിയിലുണ്ട്. ഉദാഹരണം പാമ്പിന്റെ വിഷം,ഒതളങ്ങ etc. മാത്രമല്ല എല്ലാത്തിന്റെയും ഡോസ് (അളവ് ) ആൺ അത് വിഷമാണോ അല്ലയോ എന്ന് നമ്മുടെ ശരീരം തീരുമാനിക്കുന്നത്.ഒരു പാട് പച്ച വെള്ളം കുടിക്കുന്നത് പോലും കിഡ്നിക്ക് ക്ഷീണമാണ് എന്നോർക്കുക.
Doctrine of signature മനുഷ്യശരീരത്തിന്റെ അവയവങ്ങളുമായി സാമ്യമുള്ള ചെടികൾ ,പഴങ്ങൾ ,കിഴങ്ങുകൾ ,വേരുകൾ തുടങ്ങിയവയൊക്കെ ആരോഗ്യത്തിന് നല്ലതാണെന്ന് വാദമാണിത് .വില്ലിം കോളിന്റെ പോലെയുള്ളവർ ഇതിനൊരു ദൈവശാസ്ത്രപരമായ വിശദീകരണം നല്കുന്നു. ഈ പഴങ്ങൾക്ക് മനുഷ്യ ശരീരത്തിന്റെ ആകൃതി നൽകുക വഴി എന്താണ് ഓരോ അവയവത്തിന്റെയും രോഗത്തിനുള്ള മരുന്ന് എന്ന് ദൈവം മനുഷ്യന് കാണിച്ചു തന്നിരിക്കുന്നു.
ഈ വാദം അനേകം മരണത്തിനും മാറാ രോഗങ്ങൾക്കും കാരണമായിട്ടുണ്ട്. Rhinoceros എന്ന മൃഗത്തിന്റെ കൊമ്പ് ലൈംഗിക ഉത്തേജനത്തിന് കാരണമാകുമെന്ന് അതിന്റെ കൊമ്പിൻറെ രൂപം കണ്ടപ്പോൾ മനുഷ്യന് തോന്നി.കാരണം ഉദ്ദരിച്ചു നിൽക്കുന്ന ഒരു ലിംഗത്തിന്റെ രൂപമുണ്ട് അതിന്… അങ്ങിനെ ഈ കൊമ്പ് ശേഖരിക്കാനായി ഈ മൃഗത്തെ മനുഷ്യൻ തിരഞ്ഞു പിടിച്ചു കൊല്ലുകയും ,കൊമ്പു അരച്ച് ഔഷധങ്ങൾ ഉണ്ടാക്കുകയും പലരും അതിൽ നിന്ന് പണം കൊയ്യുകയും ചെയ്തു. അതിന്റെ ഫലമാകട്ടെ സ്വാഭാവികമായി ഒരു ഇര പിടിയന്മാരും ഇല്ലാത്ത റൈനോ എന്ന മൃഗം വംശനാശ ഭീഷണിയിലായി.
ശരീരത്തിൽ പഞ്ചസാരയുടെ അളവു കൂടുന്നതുകൊണ്ടാണ് പ്രമേഹം ഉണ്ടാകുന്നത്. അപ്പോൾ മധുരത്തിന് വിരുദ്ധമായ കാന്താരിമുളക് കൈപ്പുള്ള പാവയ്ക്ക പ്രമേഹം കുറയ്ക്കും എന്ന് ആളുകൾ ധരിച്ചു.പാവയ്ക്കാ നീര് ധാരാളമായി കുടിച്ചവരുടെ വൃക്ക തകരാറിലാവുകയും കാന്താരിമുളക് അനാവശ്യമായി കഴിച്ചവരുടെ അന്നനാളത്തിൽ പൊള്ളലേൾക്കുകയും് മറ്റു രോഗങ്ങൾക്ക് കാരണമാവുകയും ചെയ്തു.
കൊറോണോ വന്നപ്പോൾ നമ്മുടെ നാട്ടിൽ ആദ്യം പരീക്ഷിച്ചത് ഗോ മൂത്രം ,പഞ്ച ഗവ്യം ,യോഗ, തുടങ്ങിയവ കൊണ്ടുള്ള ചികിത്സ ആണ്.അത് പോലെ തന്നെ മഞ്ഞൾ എന്തോ അതി വിശിഷ്ട വസ്തു ആയതു കൊണ്ട് അതിൽ നിന്ന് മരുന്ന് കണ്ടു പിടിക്കുവാൻ നമ്മുടെ ഒരു സർവ്വകലാശാല വൈസ് ചാൻസലർ ഉൾപ്പടെ മുൻപോട്ട് ഇറങ്ങിയിട്ടുണ്ട്.എല്ലാ വിധ ഭാവുകങ്ങളും.
NB:മേൽ പറഞ്ഞ മഞ്ഞൾ മാത്രമല്ല ഭൂമിയിലുള്ള ഒരുപാട് വിഷ വസ്തുക്കളിൽ നിന്നും മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല.പക്ഷെ അവയിലെ മോളിക്ക്യൂൾ വേർതിരിച്ചു എടുത്താണ് ഉപയോഗിക്കുന്നത്.
109 total views, 2 views today