Connect with us

COVID 19

അമ്പലത്തിൽ പരിപാടിക്ക് പോയപ്പോൾ മുസ്‌ലിം നാമധാരി ആയതുകൊണ്ട് നാദിർഷ നേരിട്ട അനുഭവം

മുസ്‌ലിംകളാണ് ഇന്ത്യയിൽ കൊറോണ വ്യാപിപ്പിക്കുന്നത് എന്നൊരു മഹാപണ്ഡിത മന്ന്യൻ പ്രചരിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട ചില കാര്യങ്ങൾ

 28 total views,  1 views today

Published

on

Mathewson Robins

മുസ്‌ലിംകളാണ് ഇന്ത്യയിൽ കൊറോണ വ്യാപിപ്പിക്കുന്നത് എന്നൊരു മഹാപണ്ഡിത മന്ന്യൻ പ്രചരിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട ചില കാര്യങ്ങൾ :

ഹെയ്തി എന്ന സൗത്ത് അമേരിക്കൻ രാജ്യത്തിൽ ഒരു ഭൂകമ്പത്തെ തുടർന്ന് ഒരു പകർച്ച വ്യാധി പടർന്നുപിടിച്ചു . വൂഡൂ പുരോഹിതരുടെ മന്ത്രങ്ങളാണ് ഈ പകർച്ച വ്യാധിക്ക് കാരണമായത് എന്നൊരു വാർത്ത വളരെ വേഗം പടർന്നു.. ഇപ്രകാരം ആൾക്കൂട്ടം പറഞ്ഞുണ്ടാക്കിയ വൈകാരികതയുടെ ഫലമായി 45 വൂഡൂ പുരോഹിതരാണ് ഒറ്റ ദിവസം ആൾക്കൂട്ട വിചാരണയിലൂടെ വധിക്കപ്പെട്ടത്. എവിടെയാണ് യഥാർത്ഥ വർഗീയത? ആരാണ് യഥാർത്ഥ വർഗീയവാദികൾ?

നാദിർഷ ഗാനമേളക്ക് പങ്കെടുത്തു നടന്നിരുന്ന കാലത്തെ ഒരനുഭവം അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. ഒരു അമ്പലത്തിൽ ഉത്സവത്തിന് ട്രൂപ്പിനൊപ്പം അദ്ദേഹം പാടുവാൻ പോയി. പരിപാടിക്ക് ക്ഷണിച്ച ചെറുപ്പക്കാരായ സംഘാടകർ മുഴുവൻ ഒരു കാര്യം അഭ്യർത്ഥിച്ചു .ട്രൂപ്പിൽ ഒരു മുസ്ലീം നാമധാരി ഉണ്ടെന്നറിഞ്ഞാൽ പ്രായമായവർക്ക് അത് ഇഷ്ടപ്പെടാൻ വഴിയില്ല.. അതിനാൽ ആരു ചോദിച്ചാലും പേര് പറയരുത് എന്ന് അവർ നിഷ്കർഷിച്ചിരുന്നു..തങ്ങൾക്ക് അതൊന്നും ഒരു പ്രശ്നമല്ലെങ്കിലും പ്രായമായവർക്ക് അത് ഇഷ്ടപ്പെടില്ലത്രേ.

ഉത്സവ പറമ്പിൽ നാദിർഷ പാടി തിമിർത്തു. പാട്ടുകാരൻറെ പേര് പറയണം എന്നായി മുമ്പിലിരുന്ന പ്രായം ഉള്ള ആൾക്കാർ.അദ്ദേഹം പേര് പറയാതെ ഒഴിഞ്ഞു മാറി. രണ്ടുമൂന്നു പാട്ട് കൂടി കഴിഞ്ഞപ്പോൾ പേര് പറയണം എന്ന ആവശ്യം ശക്തമായി.അവസാനം അദ്ദേഹം രണ്ടും കൽപ്പിച്ച് പേര് പറഞ്ഞു എൻറെ പേര് നാദിർഷ എന്നാണ്.. അവിടെ ഉണ്ടായ പ്രതികരണം അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു .. പ്രായമായ ഒരു കൂട്ടം ആളുകൾ മുഴുവൻ എഴുന്നേറ്റു നിന്ന് കയ്യടിച്ചു .

ഇന്ന് സൊമാറ്റോയിൽ ഭക്ഷണം കൊണ്ടുവന്ന ആളുടെ മതം നോക്കി അത് വേണ്ട എന്ന് പറയുകയും, അത് കമ്പനി ട്വിറ്ററിൽ രേഖപ്പെടുത്തി ശ്രദ്ധ ആകർഷിക്കുകയും ചെയ്തത് ഒരു ചെറുപ്പക്കാരനായിരുന്നു .. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് യുഗത്തിലേക്ക് ലോകം മുഴുവൻ പ്രവേശിക്കുന്ന ഈ സമയത്ത് ഒരു ചെറുപ്പക്കാരന്റെ മനസ്സിൽ എങ്ങനെ ഇത്ര വിഷം തളംകെട്ടി നിൽക്കുന്നു?

സുഹൃത്തേ നിൻറെ കയ്യിൽ ഇരിക്കുന്ന മൊബൈൽഫോൺ ഉണ്ടാക്കുവാൻ ഏതൊക്കെ രാജ്യത്തെ ആൾക്കാർ, ഏതൊക്കെ ഭാഷ സംസാരിക്കുന്ന ,ഏതോക്കെയോ മതത്തിൽ പെട്ട, മതമില്ലാത്ത, സ്ത്രീകൾ, പുരുഷന്മാർ, ഭിന്നലിംഗക്കാർ ഒക്കെ അധ്വാനിചിട്ടുണ്ടാവാം.ഏതോ ഒരു രാജ്യത്ത് ഉണ്ടാക്കിയ സെൽ ഫോൺ ഉപയോഗിക്കുമ്പോഴുന്നും നിനക്ക് ഒരു പ്രശ്നം തോന്നുന്നില്ല.വർഗീയത പറയുകയും അതനുസരിച്ച് കാര്യങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യുന്നത് എപ്പോഴും തെറ്റാണെന്നു ഞാൻ പറയില്ല.. ഒരു പ്രത്യേക ഘട്ടത്തിൽ അത് ശരിയാണ്.

അതായത് മതവും ജാതിയും വലുതാണ് എന്ന് കരുതുന്ന ആൾക്കാർ തങ്ങൾക്കോ, പ്രിയപ്പെട്ടവർക്കോ വളരെ അത്യാവശ്യമായി രക്തം വേണ്ടി വരുന്ന സമയത്ത്,ആ രക്തം ഏത് മതത്തിലും,ജാതിയിലും പെട്ടവരുടെ ആണെന്ന് തീർച്ചയാക്കുക.. തങ്ങളുടെ ജാതിയിലും മതതിലും പെടാത്ത ആളുകളുടെ രക്തം ഒരിക്കലും സ്വീകരിക്കരുത്.. അതിലും നല്ലത് മരണമാണ് എന്നു പറയുക..ഇങ്ങനെ നിങ്ങൾ കരുതുന്നത്.തന്നെയായിരിക്കും ഈ രാജ്യത്തിനും നല്ലത്.നാസി ജർമ്മനിയുടെ മുഖ്യ പ്രചാരകനായ ജോസഫ് ഗീബൽസ് പറയുന്നതുപോലെ ഒരു നുണ കൂടുതൽ ആളുകൾ വിശ്വസിക്കണമെന്ന് ഉണ്ടെങ്കിൽ വളരെ വലിയൊരു നുണ പറയുകയും അത് ആവർത്തിച്ചു പറയുകയും ചെയ്യുക

Advertisement

 29 total views,  2 views today

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment9 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement