‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ ചില അബദ്ധധാരണകൾ

37

കയ്യൂക്കുള്ളവൻ കാര്യക്കാരൻ 👍

ഏറ്റവും ശക്തിയുള്ളവൻ മാത്രമേ ഈ ലോകത്തു അതിജീവിക്കൂ എന്ന് ഡാർവിൻ തന്നെ പറഞ്ഞിട്ടില്ലേ?
എപ്പോൾ പറഞ്ഞു?എവിടെ പറഞ്ഞു ?
“സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് ” ചില അബദ്ധധാരണകൾ
ഒരു പക്ഷെ ലോകത്തു ഏറ്റവും അധികം ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു സിദ്ധാന്തമാണ് ഇത് .
സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നാൽ ശക്തന്റെ അതിജീവനം എന്നല്ല. മാറുന്ന സാഹചര്യങ്ങളോട് ഏറ്റവും കൂടുതൽ യോജിച്ചു ജീവിക്കുവാൻ സാധിക്കുന്ന ജീവികൾ അതിജീവിക്കുമെന്ന് മാത്രമേ ഇതിനർത്ഥമുള്ളൂ. ഈ സാഹചര്യങ്ങൾ അനുസരിച്ചുള്ള മാറ്റമാക്കട്ടെ ഇവർ സ്വയം ഉണ്ടാക്കിയെടുക്കുന്ന,ബോധപൂർവമുള്ള ഒരു മാറ്റം ഒന്നുമല്ല.അത് തികച്ചും യാദൃശ്ചികവുമാണ്.പലതും മ്യൂട്ടേഷൻ മൂലമുള്ള ജനതിക വ്യതിയാണങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങൾ ആണ്.
പ്രകൃതിയിൽ ചില മാറ്റങ്ങൾ കാലാവസ്ഥയിലും സാഹചര്യങ്ങളിലും ഉണ്ടാവുമ്പോൾ അപ്പോൾ ഇവരുടെ ശാരീരിക പ്രത്യേകതകൾ ഇവർക്ക് ഗുണകരമാകുന്നു അത്രേയുള്ളൂ.

ഉദാ ഒന്ന്
ഒരു പ്രദേശത്ത് പെട്ടെന്ന് തണുപ്പ് വരുമ്പോൾ കട്ടിയുള്ള രോമങ്ങൾ ഉള്ള ജീവികൾ മാത്രം അവശേഷിക്കും. അതേ പ്രദേശത്ത് ചൂട് വന്നാൽ ഇവർ നശിച്ചുപോവുകയും ചെയ്യും

ഉദാഹരണം. 2
ഇംഗ്ലണ്ടിൽ വ്യവസായവിപ്ലവം ആരംഭിച്ചപ്പോൾ ഭിത്തികളും , മരങ്ങളുമെല്ലാം പുകയുടെ സ്വാധീനംമൂലം ഇരുണ്ട നിറമാകുവാൻ തുടങ്ങി. ക്രമേണ അവിടെ കണ്ടിരുന്നു വെളുത്ത ശലഭങ്ങളെ കാണുവാനില്ലാതെയായി.എവിടെയും കറുത്ത ശലഭങ്ങൾ മാത്രം. അതിജീവനത്തിന് വേണ്ടി വെളുത്ത ശലഭങ്ങൾ എല്ലാം കറുത്ത ശലഭങ്ങളായി മാറിഎന്ന് ആളുകൾ ധരിച്ചു.

വാസ്തവത്തിൽ വെളുത്ത ശലഭങ്ങൾ പെട്ടെന്ന് അതിജീവനത്തിനുവേണ്ടി കറുത്ത ശലഭങ്ങളായി മാറുകയല്ല ഇവിടെ ചെയ്തത്.
വ്യവസായവിപ്ലവത്തിന്റെ മുമ്പ് തന്നെ അവിടെ കറുത്ത ശലഭങ്ങൾ ഉണ്ടായിരുന്നു . യൂറോപ്പിലെ വെളുത്ത സാഹചര്യങ്ങളിൽ കറുത്ത ശലഭങ്ങളുടെ വിസിബിലിറ്റി വളരെ കൂടുതലായതിനാൽ അവ പെട്ടെന്ന് ഇര പിടിയന്മാരുടെ നോട്ടപുള്ളികളായിരുന്നു. അങ്ങനെ അവ എണ്ണത്തിൽ കുറവാകുകയും ചെയ്തു .വ്യവസായ വിപ്ലവത്തിനു ശേഷം ചുറ്റുമുള്ള സ്ഥലങ്ങളുടെ നിറം ഇരുണ്ടതായപ്പോൾ കറുത്ത ശലഭങ്ങൾ കൂടുതൽ രക്ഷപ്പെട്ടു. വെളുത്ത ശലഭങ്ങൾ വലിയതോതിൽ പക്ഷികളുടെ കണ്ണിൽ പെടുകയും അവയെ പക്ഷികൾ കൂടുതൽ ഇരകളാക്കുകയു ചെയ്തു.അങ്ങനെ കറുത്ത ശലഭങ്ങൾ എണ്ണത്തിൽ പെരുകുകയും ചെയ്തു.

ഇതിൽ കറുത്ത ശലഭങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് സ്വാഭാവികമായി നിർദ്ധാരണം ചെയ്യപ്പെട്ട ഒരു ജീവിയാണ്. അവിടെയൊരു പ്രകൃതിയുടെയും ,ഒരു തെരഞ്ഞെടുപ്പും നടന്നിട്ടില്ല.ഇവിടെ കറുത്ത ശലഭങ്ങൾ അതിജീവിച്ചത് ശക്തി കൊണ്ടുമല്ല.അതൊരു റാൻഡം സെലെക്ഷൻ മാത്രമാണ് .

സോഷ്യൽ ഡാർവിനിസം എന്ന അബദ്ധ സിദ്ധാന്തം

പത്തൊമ്പതാം നൂറ്റാണ്ടിൽ സോഷ്യൽ ഡാർവിനിസം എന്നൊരു ചിന്ത സമൂഹത്തിൽ ശക്തിപ്രാപിച്ചു . ശക്തരായവർ മാത്രം ജീവിച്ചാൽ മതിയെന്നും അവശരായവരെ മരിക്കാൻ വിടണമെന്നും ഉള്ള സിദ്ധാന്തം രൂപപ്പെട്ടു. ദരിദ്രർ സമൂഹത്തത്തിൽ പിന്തള്ളപ്പെട്ട പോകുന്നത് അവരുടെ അതിജീവനത്തിന്റെ ശേഷിക്കുറവ് കൊണ്ടാണെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങി.

Survival of the fittest എന്നാൽ അത് ശക്തന്റെ അതിജീവനമാണ് എന്നും ശക്തരത്തല്ലാത്തവർ പ്രകൃതിയാൽ തഴയപെട്ടവർ ആണെന്നും ചിന്താഗതി Nazism, eugenics, fascism, imperialism തുടങ്ങിയ സകല exclusion സിദ്ധാന്തങ്ങൾക്കും കാരണമായി.
സൃഷിവാദികൾ ഈ സിദ്ധാന്തത്തെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു.ദാരിദ്ര്യം,രോഗം,അവശത,ജാതിപരമായ കുറവ് ഇവയൊക്കെ സൃഷ്ട്ടാവിന്റെ നിയോഗമാണ് എന്ന് ആളുകൾ പറഞ്ഞു തുടങ്ങി.ഇന്ത്യയിൽ അത് പുനർജന്മവും മുജ്ജന്മ പാപവുമായി ബന്ധിച്ചു.
സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നാൽ ശക്തന്റെ അതിജീവനമാണ് എന്ന് തന്നെയാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലും പല അതി വിദ്യാ സമ്പന്നർ പോലും ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നതും .കാരണം നമ്മളെ സ്‌കൂളിൽ പഠിപ്പിക്കുന്നതും ഈ തെറ്റ്‌ തന്നെയാണ്..

Advertisements