ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനം.

1635

ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമാണ്. തമിഴ്നാട്ടിലെ ഈരോട്ടിൽ 1887 ൽ ജനിച്ച ശ്രീനിവാസ രാമാനുജന്റെ ജൻമദിനമാണിത്. അനന്തശ്രേണികളെക്കുറിച്ചു പഠിച്ച രാമാനുജൻ ഇന്ത്യയുടെ അഭിമാനം തന്നെ.
എന്നാൽ അനന്ത ശ്രേണികളെക്കുറിച്ച് ആദ്യ നിരീക്ഷണങ്ങൾ അവതരിപ്പിച്ച് കാൽക്കുലസിലെത്തിച്ച ആദ്യ ശാസ്ത്രജ്ഞൻ ജീവിച്ചിരുന്നത് 500 വർഷങ്ങൾക്കു മുമ്പാണ്. ഇരിങ്ങാലക്കുടയിൽ ജീവിച്ച മലയാളി സംഗമ ഗ്രാമ മാധവൻ! ലോകം സൗകര്യപൂർവ്വം മറന്ന പേര്! ‘വേണ്വാരോഹം ‘ എന്ന കൃതിയിലെ 74 ശ്ലോകങ്ങളിലൂടെ ചന്ദ്രന്റെ സ്ഥാനം ഓരോ അരമണിക്കൂറിലും കണക്കാക്കുന്ന ഗണിത പദ്ധതി അവതരിപ്പിച്ച മഹാൻ! ന്യൂട്ടന്റെ പേരിൽ എഴുതപ്പെട്ട Sine, Co sine അനന്ത ശ്രേണികൾ ന്യൂട്ടനും 300 വർഷങ്ങൾക്കു മുമ്പെഴുതിയയാൾ!

ഗ്രിഗറി യുടേയും ടെയ്ലറുടേയും ഓയ്ലറുടേയും വില്യം ലിബിനിറ്റ് സിന്റേയും പേരിലറിയപ്പെടുന്ന ശ്രേണികൾ മൂന്നു നൂറ്റാണ്ടു മുമ്പേ എഴുതി പൂർത്തിയാക്കിയയാൾ! മാധവാചാര്യ 14ാം നൂറ്റാണ്ടിൽ കണ്ടെത്തിയത് 17ാം നൂറ്റാണ്ടിൽ യൂറോപ്പിൽ പുനർനിർമ്മിക്കപ്പെടുകയും കൈയടി വാങ്ങുകയും ചെയ്തു എന്നർത്ഥം!ഗോള വാദം, മധ്യമ നയന പ്രകരം, മഹാജ്യ നയന പ്രകരം, ലഗ്ന പ്രകരണം, സ്ഫുടചന്ദ്രാപ്തി, അഗണിത ഗ്രഹചാര, ചന്ദ്രവാക്യാനി എന്നീ ഗണിത – ജ്യോതിശാസ്ത്ര കൃതികളും സംഗമ ഗ്രാമ മാധവന്റേതായുണ്ട്. പ്രായോഗിക ജ്യോതിശാസ്ത്രം കേരളത്തിൽ വേരുറപ്പിച്ച ആദ്യ വാനനിരീക്ഷകരിലെ പ്രതാപിയാണ് മാധവാചാര്യൻ.ഇരിങ്ങാലക്കുടയിൽ ഇരിങ്ങാടപ്പളളി മനയിൽ ഏകദേശം 590 വർഷങ്ങൾക്കു മുമ്പു ജനിച്ച ഇദ്ദേഹത്തിനെ എത്ര പേർക്കറിയാം?

ഒന്നോർക്കുക.കെപ്ലറുടേയും കോപ്പർനിക്കസ്സിന്റേയും പ്രപഞ്ചപoനങ്ങൾ പുറത്തു വരുന്നതിനും രണ്ടു നൂററാണ്ടുമുമ്പ് അവ കണ്ടെത്തിയ ഗുരുശിഷ്യ പരമ്പരയുടെ ഉപജ്ഞാതാവാണ് സംഗമ ഗ്രാമ മാധവൻ.ന്യൂട്ടന്റേയും ഗ്രിഗറിയുടേയും ലിബിനിറ്റ് സിന്റേയും പേരിൽ ഇന്നറിയപ്പെടുന്ന അനന്തശ്രേണികൾ (infinitive series) മാധവനും ശിഷ്യ പരമ്പരകളും നൂറ്റാണ്ടുകൾക്കു മുമ്പേ പ്രചരിപ്പിച്ചിരുന്നതാണ്. ഇരിങ്ങാലക്കുടയിലെ ആ വീടും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മാധവാചാര്യ വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന രണ്ടു ശിലാപാളികളും നമ്മുടെ ഉപേക്ഷയുടെ സ്മാരകം !!
ഈ ദേശീയ ഗണിത ദിനത്തിൽ ഈ അവഗണനയുടെ ഓർമയും ഇരിക്കട്ടെ.
സംഗമ ഗ്രാമ മാധവന്റെ ഒരു ഏകദേശ ചിത്രം വരയ്ക്കപ്പെട്ടിട്ടുണ്ട്. ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവിന് ഇതെങ്കിലും .Vinod Mankara