Narmam
കാമുകന്റെ ശവമടക്കും ഒടുക്കത്തെ പെണ്ണ് കാണലും !
അങ്ങനെ പെണ്ണ് കണ്ടു പെണ്ണ് കണ്ടു ഒരു പരുവമായി നടക്കുമ്പോള്‍ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ പെണ്ണുകാണല്‍ ജീവിതത്തിനു തുടക്കം കുറിച്ച സൗദാമിനിയുടെ വിവാഹ ക്ഷണക്കത്ത് എനിക്ക് കിട്ടുന്നത്.
242 total views

അങ്ങനെ പെണ്ണ് കണ്ടു പെണ്ണ് കണ്ടു ഒരു പരുവമായി നടക്കുമ്പോള്‍ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ പെണ്ണുകാണല്‍ ജീവിതത്തിനു തുടക്കം കുറിച്ച സൗദാമിനിയുടെ വിവാഹ ക്ഷണക്കത്ത് എനിക്ക് കിട്ടുന്നത്…… ക്ഷണക്കത്തിനൊപ്പം അവളുടെ ഒരു എഴുത്തും … വീട്ടില്‍ വന്നു സൗദു എന്നൊന്ന് വിളിച്ചാല്‍ മതി ഞാന്‍ ചേട്ടനൊപ്പം ഇറങ്ങി വരാം….
ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ആയി ഞാന്‍ പലരെയും പ്രേമിചിട്ടുന്ടെങ്കിലും പ്രേമത്തെയും പ്രേമാനന്തര പ്രേമത്തെയും പറ്റി എനിക്ക് ദിശാബോധം തന്ന എന്റെ സൗദാമിനിയുടെ വിവാഹം നിശ്ചയിച്ചു എന്നറിഞ്ഞ വാര്‍ത്ത എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…….. ബട്ട് വായിനോട്ടം ജീവിതമാര്‍ഗം ആക്കിയതില്‍ പിന്നെ വീട്ടില്‍ നിന്ന് നാല് നേരം തെറിവിളി കേള്‍ക്കുമ്പോള്‍ ആണ് രണ്ടു നേരം ആഹാരം കിട്ടുന്നത്… ഈ അവസ്ഥയില്‍ അവളെ കൂടി വിളിച്ചിറക്കി കൊണ്ട് വരുന്ന കാര്യം അസാധ്യം.
പക്ഷെ ഏതു പ്രേമത്തിനും അവസാനം ഒരു മുഴം കയര്‍ ബാക്കി കാണും എന്ന് കരുതിയ നിങ്ങള്‍ക്ക് തെറ്റി…. അവളുടെ മുന്‍ കാമുകന് എന്നാ നിലയില്‍ എനിക്കുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. കണ്ണിമാങ്ങാ പരുവം മുതല്‍ മാവിന് ചുവട്ടില്‍ പോയി നിന്ന് മാമ്പഴം പഴുത്തു താഴെ വീഴുമ്പോള്‍ ചെന്നെടുത്തു കഴിക്കാം എന്ന് ആശിച്ചിരുന്ന കുട്ടി ഒരു ദിവസം കാണുന്നത് മാമ്പഴം കൊത്തിപ്പറിക്കുന്ന കാക്കയെ ആണ് എന്ന പോലെ ആണ് ഞാന്‍ കല്യാണപന്തലില്‍ ചെന്നപ്പോള്‍ അവളും കെട്ടിയോനും കൂടി സദ്യ വെട്ടി വിഴുങ്ങുന്നു…. യോഗമുള്ളവന് കൊണ്ട് പോയി എന്ന് മനസമാധാനിച്ചു കൊണ്ട് രണ്ടിനും സാമ്പാര്‍ വിളമ്പികൊടുത്തു ഞാന്‍ സഹകരിച്ചു….
ഒരു പ്രേമത്തിന്റെ തകര്‍ച്ചയില്‍ നിന്ന് ഒരുത്തനെ രക്ഷപെടുതുന്നത് മറ്റൊരു പ്രേമ ആകയാല്‍ ആദ്യ പ്രേമത്തിന്റെ തകര്‍ച്ചയില്‍ നിന്നും രക്ഷപെടാനായി ഞാന്‍ അടുത്ത പ്രണയത്തിനു വിളക്ക് കൊളുത്തി.. വീട്ടില്‍ കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത നായര്‍ തറവാട്ടിലെ ഞാന്‍ ദുഫായ്ക്കാരന്‍ അബ്ദുക്കാന്റെ മോളെ പ്രേമിച്ചു … … ഷാഹിദ … കോളേജ് പ്രേമം …അവളെ പെണ്ണ് കാണാന്‍ ചെന്ന എന്നോട് ദുഫൈക്കാരന് ബാപ്പ പറഞ്ഞു പത്തു നയാ പൈസ കയ്യില്‍ എടുക്കനില്ലാതെ വായിനോട്ടവും തെക്ക് വടക്ക് സര്‍വീസും ആയി സ്വന്തം വീട്ടില്‍ നിന്ന് തന്നെ അടിച്ചു പുറത്താക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്ന നിനക്ക് ദുഫൈക്കാരന് അബ്ദുവിന്റെ വീട്ടിലെ പെണ്ണിനെ പോയിട്ട് പട്ടിയെ പോലും തരില്ല. … എന്റെ നിസ്സഹായാവസ്ഥ മുതലെടുത്ത് മറ്റൊരുത്തന് അവസരം മുതലെടുക്കുന്നതിനും ഞാന്‍ സാക്ഷി ആയി…. എങ്കിലും ജാതിയുടെയും മതത്തിന്റെയും അതിര് വരമ്പുകള്‍ തകര്‍ത്തെറിഞ്ഞ രണ്ടാമത്തെ പ്രേമം എന്നെ മതേതരവാദി ആക്കി…
ഏതെങ്കിലും ഒരു പ്രേമം വിജയിക്കണമെന്ന നിശ്ചയദാര്‍ട്യവുമായി തെണ്ടി തിരിഞ്ഞു നടന്ന ഞാന്‍ ദുഫായില് എത്തി.ജോലിയും കൂലിയും ഇല്ലെന്നുള്ള ആരോപണം ഇനി ഉണ്ടാവരുത് .
കണ്ടു കണ്ടങ്ങ് ഇരിക്കും ജനങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന് എന്ന് പറഞ്ഞത് പോലെ
മതേതരവാദിയെ മദ്യപാനി ആക്കുന്നത് പ്രേമം … എന്ന ചൊല്ലിനെ അന്വര്‍ത്തമാക്കുന്നതായിരുന്നു മൂന്നമത്തേത്.
മതേതരവാദി ആയ എന്നെ മദ്യപാനി ആക്കിയ പ്രേമത്തിലെ നായിക നായര്‍ പെണ്‍കുട്ടി തന്നെ …അമൃത നായര്‍ ….ഇനി തറവാട്ടു മഹിമക്ക് ഞാന്‍ കോട്ടം വരുത്തി എന്നൊരു പേരുദോഷം വേണ്ടാ… കാര്യങ്ങള്‍ എല്ലാം വളരെ പ്രാക്റ്റിക്കല്‍ … …..കല്യാണം എവിടെ … ഹണിമൂണ്‍ എവിടെ … കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ദിവസവും കുറഞ്ഞത് മുപ്പതു മിനിറ്റ് ഫോണ്‍ , മെയില്‍ സംഭാഷനങ്ങള് … അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു മെയില്‍ …. അവളുടെ അവളുടെ കല്യാണത്തിനുള്ള invitation….. ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞത് പോലെ ഞാന്‍ മദ്യപാനി ആയി….
ആഗ്രഹങ്ങള്‍ക്ക് അവസാനം ഉണ്ടാവാന്‍ പാടില്ലല്ലോ ……. പൊളിഞ്ഞ മൂന്നു പ്രേമവും തകര്‍ന്ന ഒരു ഹൃദയവുമായി ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ ജീവിത സഖിയെ തേടി ഒരിക്കല്‍ കൂടി പെണ്ണ് കാണാന്‍ പോയി… ഇറങ്ങുന്നതിനു മുന്‍പ് തന്നെ വീട്ടില്‍ പറഞ്ഞു …. അമ്മെ അനുഗ്രഹിക്കണം, .. ഇതു അവസാനത്തെതാ…ഈ പെണ്ണുകാണല്‍ കല്യാണത്തില്‍ അവസാനിചില്ലെങ്കില് ഞാന്‍ ഈ പരുപാടി ഇവിടം കൊണ്ട് നിര്‍ത്തും… അങ്ങനെ ഞാനും ബ്രോക്കെര്‍ കുഞ്ഞാപ്പുവും ഓട്ടോക്കാരന് സത്യനും കൂടി ഇറങ്ങാന്‍ നേരം അതാ പിന്നില്‍ നിന്നും കാലന് തഴഞ്ഞിട്ടിരിക്കുന്ന വല്യമ്മയുടെ ഉപദേശം … മൂന്നു പേര് ഒരു കാര്യത്തിനു ഇറങ്ങിയാല്‍ നടക്കില്ലെന്നു.. ഇനി യമപുരിക്ക് വിസ കാത്തു കിടക്കുന്ന വല്യമ്മ പറഞ്ഞത് കേട്ടില്ല എന്ന് വേണ്ട …. .. എന്റെ അനന്തരവന് ഹരികുട്ടനെയും കൂട്ടി യാത്രയായി … അങ്ങനെ ഞങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ എത്തി .. അവിടെ അകത്തെ മുറിയില്‍ നിന്നും പെണ്‍കുട്ടിയുടെ കൈ പടിച്ചു കൊണ്ട് വിസിറ്റിംഗ് റൂമിലേക്ക് വന്ന രൂപം കണ്ടു പെട്ടെന്ന് ഒന്ന് ഞെട്ടി…
നമ്മുടെ പഴയ സൌദാമിനി ….. അവളെ കെട്ടിച്ചു വിട്ട വീടായിരുന്നു അത്.. മകളുടെ കയ്യും പിടിച്ചു വന്ന അവളും എന്നെ കണ്ടൊന്നു ഞെട്ടി… സ്ഥലകാലം മറന്നവള് പറഞ്ഞു…. ചേട്ടാ .. ചേട്ടന് പിറക്കാതെ പോയ മകള്‍ ആണിവള്‍ … ചേട്ടന് അന്നിത്തിരി ദൈര്യം കാണിച്ചിരുന്നെങ്കില്‍ ഈ മകള്‍ ചേട്ടന് പിറക്കുമായിരുന്നു…
സവ്ധു… എങ്കില്‍ ഈ വൈകിയ വേളയില്‍ അന്ന് ഞാന്‍ കാണിക്കാതിരുന്ന ദൈര്യത്തോട് കൂടി ചോദിക്കുന്നു… നിന്റെ മകളായ ഈ പെണ്‍കുട്ടിയെ……. ഈ പെണ്‍കുട്ടിയെ കെട്ടിച്ചു തരാന്‍ തയ്യാറാണോ എന്റെ അനന്തരവന് ഹരികുട്ടന്….
ഞാന്‍ ധന്യയായി ചേട്ടാ…ഞാന്‍ ധന്യയായി …
ഹരികുട്ടാ അവളുടെ കയ്യും പിടിച്ചു ഇറങ്ങിക്കോ…വീട്ടില്‍ പോകാം…
നന്ദിയുണ്ട് അമ്മാവാ… നന്ദിയുണ്ട് …..അമ്മാവനെ കൊണ്ട് ജീവിതത്തില്‍ ആദ്യമായി ഒരു പ്രയോജനം ഉണ്ടായി..
ഹരികുട്ടാ…നിനക്കും പത്നിക്കും മംഗളം നേരുന്നു….
സവ്ധു… ” സന്യാസിനി നിന് പുണ്യാശ്രമത്തില്‍” എന്ന പാട്ടിലേ 4 വരികള്‍ ഞാന്‍ നിനക്കായി പാടിക്കോട്ടെ…
നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്പാടുകള് കാണും
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു…
വായിച്ചു തീര്‍ന്നോ ????
എന്നിട്ട് എന്ത് തോന്നി …. ഞാന്‍ പെണ്ണ് കാണലും കല്യാണവും വേണ്ടെന്നു വെച്ചെന്നോ……. എങ്കില്‍ ഞാനൊരു കാര്യം ചോദിച്ചോട്ടെ. …. ” പ്രേമിക്കാന്‍ എനിക്കൊരു മനസ്സ് തരാമോ …. ഓമല് കുളിരല്ലോ ഞാന്‍.”
243 total views, 1 views today