Rejeesh Palavila

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണ് പങ്കുവച്ചു..മനസ്സ് പങ്കുവച്ചു!

വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് പാടിയ ആ ചരിത്ര ഗാനത്തിന് അമ്പത് വയസ്സ്.
മതങ്ങളിലേക്ക് മനുഷ്യൻ ചുരുങ്ങുകയും ആധുനിക യുഗത്തിലും ഗോത്രജീവികളെപ്പോലെ ജീവിക്കുകയും ചെയ്യുന്ന ലോകത്ത് എന്നും പ്രസക്തമാണ് വയലാറിന്റെ ലളിത സുന്ദരവും അർത്ഥഗർഭവുമായ വരികൾ.അതിന് സംഗീതത്തിന്റെ ജീവൻ നൽകിയ ദേവരാജൻ മാസ്റ്ററും വയലാറും ഇന്ന് നമ്മളോടൊപ്പമില്ല.ആ അനശ്വരഗാനം കാലത്തിന്റേതാണ്.മതവെറിപൂണ്ട് മണ്ണിനെ ചോരക്കളമാക്കുന്ന മനുഷ്യവിഭ്രാന്തികളോടുള്ള മാനവികതയുടെ ഉണർത്തുപാട്ടാണത്.

ഓരോ മതവും മനുഷ്യന്റെ സൃഷ്ടി മാത്രമാണെന്ന നഗ്ന സത്യം അതിലുപരി അപ്രിയ സത്യം വയലാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.മതാന്ധതയുടെ ലഹരിയിൽ ആയുധപ്പുരകളായി തീരുന്ന മനുഷ്യഹൃദയങ്ങളെക്കുറിച്ച് അദ്ദേഹം വേദനിച്ചു. ‘കഷ്ടം!മതങ്ങളെ നിങ്ങൾ തൻ ദൈവങ്ങൾ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങൾ’ എന്ന് മുൻഗാമിയായ ചങ്ങമ്പുഴ പാടിയപ്പോൾ ആ ദൈവങ്ങളെ സൃഷ്‌ടിച്ച മതങ്ങളെല്ലാം മനുഷ്യന്റെ സൃഷ്ടിയാണെന്ന് അടിവരയിട്ട് വയലാർ പാടി.

കഴിക്കുന്ന ഭക്ഷണത്തിൽ പോലും മതം കലർത്തുന്നവരുടെ ലോകത്ത് ,തങ്ങളുടെ ചക്കര വിശ്വാസങ്ങളെ യുക്തികൊണ്ട് ചോദ്യം ചെയ്‌താൽ അത് ചോദിക്കുന്നവരെ ശത്രുവായി കാണുന്നവരുടെ ലോകത്ത് വാളും തോക്കുംകൊണ്ട് ദൈവങ്ങളുടെ പേരിൽ പച്ചമനുഷ്യരുടെ പള്ളയ്ക്ക് കത്തികേറ്റുന്നവരുടെ ലോകത്ത് തെരുവിൽ ചിരിക്കുന്നത് ദൈവമല്ല ചെകുത്താനാണെന്ന് വയലാർ അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് പാടി.
മതവർഗ്ഗീയതയും സാംസ്‌കാരിക ദേശീയതയുമൊക്കെ പല്ലും നഖവും നീട്ടി രക്തദാഹികളായി നമ്മുടെ ബഹുസ്വരതകളെ നായാടുന്ന അഭിനവ ഇന്ത്യയിൽ കഴിയുന്നത്ര ഉറക്കെ നാം ആ പാട്ട് അർത്ഥമറിഞ്ഞ് പാടണം.മനുഷ്യനേക്കാൾ വലുതല്ല മതമെന്ന് ഉറക്കെ പറയണം.

മതധ്രുവീകരണം നടത്തി നമ്മെ ഭിന്നിപ്പിക്കുന്ന അധികാര വർഗ്ഗങ്ങളും പുരോഹിത ദുഷ്പ്രഭുത്വങ്ങളും നേരം വെളുത്തിട്ടില്ലാത്ത മതപണ്ഡിത രൂപങ്ങളും കേൾക്കെ മാനവികതയുടെ സംഘഗാനമായി നമുക്ക് വീണ്ടും പാടാം

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണ് പങ്കുവച്ചു..മനസ്സ് പങ്കുവച്ചു!

നന്ദി പ്രിയ വയലാർ,ദേവരാജൻ മാസ്റ്റർ

Leave a Reply
You May Also Like

പട്ടിണിയും വിശപ്പും എന്ത്‌ എന്നറിഞ്ഞവന് ഇതു കേവലം ഒരു സിനിമയിലെ രംഗം അല്ല

രാഗീത് ആർ ബാലൻ കുഞ്ചാക്കോ ബോബന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കസ്തുരിമാൻ.. സിനിമയിൽ ഒരു…

ഈ കാര്യം അത്ര നിസാരമല്ല, ഗുരുതര പ്രശ്നം തന്നെയാണ്. വിവാഹ വാർഷിക ദിനത്തിൽ രസികൻ കുറിപ്പുമായി ബാലചന്ദ്രമേനോൻ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ.

മഡോണ സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വൈറലാകുന്നു

നടിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം…

“ഇടം തോളൊന്നു മെല്ലെ ചെരിച്ച് അന്നുതൊട്ട് ഇന്നുവരെ നമ്മുടെ മനസ്സാകെ കവർന്നെടുത്ത ലാലേട്ടാ ഒരായിരം ജന്മദിനാശംസകൾ”

നാളെ മോഹൻലാലിൻറെ ജന്മദിനം രാഗീത് ആർ ബാലൻ ഇതു ആദ്യമായിട്ടു ഒന്നുമല്ലല്ലോ ലോകത്ത് ഒരു സൂപ്പർ…