𝙼𝙰𝚈 𝙳𝙴𝙲𝙴𝙼𝙱𝙴𝚁 (2023)

Natalie Portman ഉം Julianne Moore ഉം അടങ്ങിയ കാസ്റ്റിലും Todd Haynes എന്ന സംവിധായകനിലും(Carol,Far From Heaven..) പുലർത്തിയ പ്രതീക്ഷ മികച്ചൊരു സിനിമാനുഭവത്തിലേക്ക് തന്നെ പരിണമിച്ചു. ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് സിനിമയുടെ പോക്ക്. മുപ്പത്തിയാറുകാരിയായ ഗ്രേസിയും പതിമൂന്നുകാരനായ ജോയിയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം ഒരു നാൾ പൊതുസമൂഹം അറിയുകയും തുടർന്നുള്ള നിയമനടപടികൾ നേരിടുകയും ചെയ്ത ഗ്രേസി കുറെകാലം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ശേഷം പുറത്തിറങ്ങിയ ഗ്രേസി പ്രായപൂർത്തിയായ ജോയിയെ തന്നെ വിവാഹവും കഴിക്കുന്നു.ഇപ്പോൾ 25 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഗ്രേസിക്ക് ഇപ്പോൾ പ്രായം 56 ഉം ജോയ്ക്ക് പ്രായം 36 ഉം.കോളേജിൽ പഠിക്കുന്ന 3 മക്കളുമുണ്ട് അവർക്ക്.

ഈ സംഭവം ഒരുകൂട്ടം ഇൻഡീ ഫിലിം മേക്കേഴ്സ് സിനിമയാക്കാൻ തീരുമാനിക്കുന്നു. ഗ്രേസിയുടെ റോൾ ചെയ്യുന്നത് എലിസബത് എന്ന ആക്ട്രസാണ്. താൻ ചെയ്യുന്ന കഥാപാത്രത്തിന്റെ റിസേർച്ചിന് വേണ്ടി ഗ്രേസി-ജോയ് കുടുംബത്തിലേക്ക് എലിസബത് വരുന്നിടത്താണ് സിനിമ തുടങ്ങുന്നത്.വളരെ Realistic & Intensefull ആയിട്ടാണ് ചിത്രം മുന്നേറുന്നത്.ഗ്രേസിയിലൂടെയും ജോയ്ലൂടെയും അവരുടെ മക്കളിലൂടെയും ഗ്രേസിയുടെ മുൻഭർത്താവിലൂടെയും അയാളിലുണ്ടായ മകനിലൂടെയുമൊക്കെ എലിസബത് താൻ ചെയ്യാൻ പോകുന്ന കഥാപാത്ര രൂപീകരണത്തിന്റെ പൂർണ്ണതയ്ക്കായി യാത്ര ചെയ്യുകയാണ്.

വളരെ മികച്ചതാണ് സിനിമയുടെ തിരക്കഥ.കഥയിങ്ങനെ സഞ്ചരിച്ചു സഞ്ചരിച്ചു കാണുന്നവന്റെ മനസ്സിൽ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലാണ് അവസാനിപ്പിക്കുന്നതും. കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലുണ്ടായ ഭാരം അവിടെ തന്നെ നിലകൊണ്ടു.സിനിമയിലെ ജോയ് എന്ന കഥാപാത്രം നമ്മൾ ഒരിക്കലും മറക്കില്ല.Charles melton എന്ന നടൻ ഒരു രക്ഷയുമില്ലാതെ ആ കഥാപാത്രം ചെയ്തിട്ടുമുണ്ട്.അതുപോലെ ഓരോ Characters ഉം കയ്യാളിയെ ഇതര അഭിനേതാക്കളും.സിനിമയുടെ മൂഡ് അതർഹിക്കുന്നതിലും മുകളിൽ എത്തിക്കുന്ന തരത്തിലുള്ള മ്യൂസിക്കാണ് പിന്നെ മെൻഷൻ ചെയ്യേണ്ടത്.Marcelo Zarvos(Sin Nombre, Wonder, The Guilty) യുടെ Soundtracks ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു. കൂടുതൽ പറയുന്നില്ല. ഒരു മസ്റ്റ് വാച്ച് സിനിമ തന്നെയാണ് May December. Slow Pace കൂടിയാണെന്ന വാർണിങ് കൂടി നൽകുന്നു.

You May Also Like

16 കാരിയായ ശ്രീദേവിയെ പെണ്ണ് ചോദിച്ചു കൊണ്ട് രജനീകാന്ത് നടിയുടെ വീട്ടിലെത്തി, രജനിക്ക് ശ്രീദേവിയോടുള്ള പ്രണയത്തിന്റെ അറിയാക്കഥ

ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. തമിഴ് , ഹിന്ദി , തെലുങ്ക്,…

നടി രേഖ ലെസ്ബിയനോ? വനിതാ സെക്രട്ടറിയുമായി അവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു? ജീവചരിത്രം വിവാദമാകുന്നു

നടി രേഖ ലെസ്ബിയനോ? വനിതാ സെക്രട്ടറിയുമായി അവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു? ജീവചരിത്രം വിവാദമാകുന്നു നടി രേഖയുടെ…

”ടഫ് സ്റ്റെപ്സാ, ഇതുകണ്ട് കേരളക്കര മൊത്തം ഞെട്ടും”! ചിരിപ്പിച്ച് അര്‍ജുനും ഷാജുവും റാഫിയും…. തരംഗമായി ‘തീപ്പൊരി ബെന്നി’ ടീസര്‍

”ടഫ് സ്റ്റെപ്സാ, ഇതുകണ്ട് കേരളക്കര മൊത്തം ഞെട്ടും”! ചിരിപ്പിച്ച് അര്‍ജുനും ഷാജുവും റാഫിയും….തരംഗമായി ‘തീപ്പൊരി ബെന്നി’…

ബോളീവുഡ് നടിമാരെ വെല്ലുന്ന ഫാഷനിൽ സാമന്ത

ബോളീവുഡ് നടിമാരെ വെല്ലുന്ന ഫാഷനിൽ സാമന്ത. മുംബൈയിൽ നടന്ന ഫിലിം ക്രിട്ടിക്സ് ചോയ്സ് പുരസ്‌കാര ചടങ്ങിലാണ്…