Entertainment
ഈ മനുഷ്യൻ സിനിമ സംവിധായകനായത് നന്നായി, ഇല്ലെങ്കിൽ ലോകത്തിനു ഭീഷണിയായ ഒരു ക്രിമിനലായി മാറിയേനെ

ഹെവി സ്പോയ്ലർ അഹെഡ്♦️♦️
Maya Kiran
12th Man. മലയാളത്തിലെ മോസ്റ്റ് ഗ്യാരന്റീഡ് സംവിധായകന്റെ സംവിധാന മികവിലൂടെ മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ അഭിനയിച്ചു വിജയിപ്പിച്ച കോസി മിസ്റ്ററി മൂവി. പൊതുവെ കോസി മിസ്റ്ററികൾക്ക് പേസ് കുറവായതുകൊണ്ട് തന്നെ അത്തരം പരീക്ഷണങ്ങൾ മലയാളത്തിൽ സംഭവിയ്ക്കാറില്ല. വർഷങ്ങൾക്ക് മുൻപ് കർമ്മ എന്നൊരു തമിഴ് ചിത്രം ഈ ഒരു ഴോണറിൽ കണ്ടതായി ഓർമയുണ്ട്.
സുനിൽ ഖേദർപാൽ എന്ന എഴുത്തു കാരന്റെ തൂലികയിൽ വിരിഞ്ഞ കഥയ്ക്ക് മനോഹരമായ ദൃശ്യമാനം ഒരുക്കിയ ജീത്തു ജോസഫ് എന്ന അതി ബുദ്ധിമാനായ സംവിധായകൻ. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ മനുഷ്യൻ സിനിമ സംവിധായകനായത് നന്നായി. ഇല്ലെങ്കിൽ ലോകത്തിനു ഭീഷണിയായ ഒരു ക്രിമിനലായി മാറിയേനെ എന്ന്. അത്തരം കുരുട്ടു ബുദ്ധിയുടെ കേന്ദ്രമാണ് അദ്ദേഹം എന്ന് അദ്ദേഹം തന്നെ തെളിയിച്ചു കഴിഞ്ഞു.അത് പോട്ടെ, സിനിമയിലേയ്ക്ക് വരാം.
പതിനൊന്ന് മെയിൻ സ്ട്രീം യുവ നടീ നടന്മാരെ കൊണ്ട് ഒറ്റ ലൊക്കേഷനിൽ വച്ച് ഇത്തരം ഒരു സിനിമ പ്ലാൻ ചെയ്തത് തന്നെ വലിയൊരു കയ്യടിയ്ക്കുള്ള വകുപ്പാണ്. ഒരൽപം പാളിയിരുന്നെങ്കിൽ മൂക്കും കുത്തി നിലത്തു പോവാനും മാത്രം നൂലിഴയാണ് ഈ ഴോണർ. കഥാപാത്രങ്ങളുടെ ഭൂത വർത്തമാന കാലങ്ങൾ കേവലം ഊഹാപോഹങ്ങളിലൂടെ ഡെവലപ്പ് ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിയ്ക്കുന്നത്. അതിനെ പിന്തുണയ്ക്കാൻ നൂതന സാങ്കേതിക വിദ്യകളുടെ സഹായവും. സി സി ടി വി, ടെലികോം സപ്പോർട് തുടങ്ങിയവയാണ് ഉദേശിച്ചത്. ഓരോ ചോദ്യങ്ങളും ഓരോ കഥകളായി മാറുന്ന വിധമാണ് അത് ക്രമീകരിച്ചിരിയ്ക്കുന്നത്.
ഒരു ഹൈ റേഞ്ച് റിസോർട്ടിൽ കോളേജ് മേറ്റായ സിദ്ധാർത്ഥിന്റെ ബാച്ലർ പാർട്ടി ആഘോഷിയ്ക്കാനെത്തുന്ന പതിനൊന്ന് പേരിൽ പന്ത്രണ്ടാമനാവാൻ ശ്രമിയ്ക്കുന്ന ലാലേട്ടനെ കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമയിൽ അനുശ്രീയുടെ ഷൈനി എന്ന കഥാപാത്രത്തിന്റെ മരണം സംഭവിയ്ക്കുന്നതോടെയാണ് ത്രില്ല് ആരംഭിയ്ക്കുന്നത്. ഈ പത്ത് പേരിൽ ആരുമാവാം പ്രതി എന്ന തരത്തിൽ ഒരു പശ്ചാത്തലം സൃഷ്ടിച്ചെടുക്കുന്നതിൽ തിരക്കഥാകൃത്തും സംവിധായകനും പൂർണമായി വിജയിച്ചു. ഓരോ ചോദ്യങ്ങളിലും ഓരോരുത്തരിലേക്കുള്ള വഴി വെട്ടിവച്ചുകൊണ്ട് പുരോഗമിയ്ക്കുന്ന സിനിമയിൽ ഇടയ്ക്ക് ഒരു ഘട്ടത്തിൽ ഷൈനിയുടെ ഭർത്താവായ മാത്യുവിനെ വരെ സംശയിക്കുന്ന തരത്തിൽ കാര്യങ്ങൾ കൊണ്ടെത്തിയ്ക്കുന്നുണ്ട്.
ജിതേഷ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന ചന്തു നാഥിന്റെ Chandhunadh G അഭിനയവും ഡോക്ടർ നയനയായി വേഷമിട്ട ശിവദയെയുമാണ് Sshivada എനിക്ക് കൂടുതൽ ഇഷ്ടമായത്. ഉണ്ണി മുകുന്ദന്റെ Unni Mukundan സക്കറിയയെ ഒരു ഘട്ടത്തിൽ സംശയിച്ചുവെങ്കിലും സംഗതി പാളിപ്പോയി. ഒപ്പം ഉണ്ണി മുകുന്ദനെന്ന മുൻനിര നായകന് പ്രാധാന്യം കുറഞ്ഞു പോയോ എന്ന സംശയവുമുണ്ട്.
നല്ല ഒന്നാംതരം സീറ്റ് എഡ്ജ് ത്രില്ലറായി മുന്നേറിയെങ്കിലും ക്ലൈമാക്സിൽ ഒരു ത്രില്ലർ പ്രേമിയായ ഞാൻ ആഗ്രഹിച്ചത്ര പഞ്ച് കിട്ടിയില്ല എന്നാണ് തോന്നിയത്. ഒരു പക്ഷേ കോസി മിസ്റ്ററിയുടെ ചുഴിയിൽ പെട്ട എൻ്റെ തലച്ചോറ് പിടി വിട്ട് പോയതുകൊണ്ടുമാവാം. സാധാരണ ഒരുവിധപ്പെട്ട ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ ആദ്യ പകുതിയ്ക്കു മുന്നേ പ്രതിയെ പ്രഡിക്ട് ചെയ്ത് കെട്ടിയോന് പറഞ്ഞു കൊടുക്കാറുള്ള ഞാനിവിടെ ദയനീയമായി പരാജയപ്പെട്ടു.
അതിൻ്റെ പ്രതികാരമെന്നോണം ഒരു ത്രില്ലെർ തല്പര എന്ന നിലയിൽ ഞാൻ ആ ക്ലൈമാക്സ് സ്വയം ഒന്ന് മാറ്റിയെഴുതി. ജീത്തു ജോസഫ് സർ എന്നെ ഒരിയ്ക്കലും കാണാതിരിയ്ക്കട്ടെ. ആ ക്ലൈമാക്സാണ് ഇനി പറയുന്നത്. അതായത്, സാം എന്ന കഥാപാത്രവുമായുണ്ടായ വാക്കേറ്റത്തിൽ ആ വ്യൂ പോയിന്റിലേയ്ക്ക് വീഴുന്ന ഷൈനി അപ്പോൾ മരിയ്ക്കുന്നില്ല. പകരം വ്യൂ പോയിന്റിനരികെയുള്ള കോട്ടേജിൽ താമസിയ്ക്കുന്ന ചന്ദ്ര ശേഖർ എന്ന ലാലേട്ടന്റെ ക്യാരക്ടർ അവളെ ആ കൊക്കയിൽ നിന്നും പുറത്തെത്താൻ സഹായിയ്ക്കുന്നു. അപ്പോഴേയ്ക്കും ബോധം പോവുന്ന ഷൈനിയെ ചന്ദ്രശേഖർ വെള്ളം തളിച്ച് എണീപ്പിയ്ക്കുന്നു.
എന്നാൽ ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ ഉള്ള ഷൈനി, ചന്ദ്ര ശേഖർ അവളെ ശാരീരികമായി അപമാനിയ്ക്കാൻ ശ്രമിച്ചു എന്ന തരത്തിൽ ബഹളം വയ്ക്കുന്നു. അന്നേ ദിവസം രാവിലെ അവർ തമ്മിലുണ്ടായ വാക്കേറ്റം അവളുടെ മനസ്സിലെ ആ തോന്നൽ ഉറപ്പിയ്ക്കുന്നു. ആ വഴക്കിനു പിന്നാലെ ചന്ദ്ര ശേഖറിനെ ബലമായി അവിടെ പിടിച്ചു നിർത്താൻ ശ്രമിയ്ക്കുന്നതിനിടെ വീണ്ടും അവൾ കൊക്കയിൽ വീഴുന്നു. സംഗതി ശുഭം.
12th മാനായി ലാലേട്ടൻ വരാൻ ശ്രമിച്ചതും സിനിമയുടെ ടൈറ്റിലും ഒക്കെയായി ഒരു കണക്ഷനും ഈ ക്ലൈമാക്സ് നിങ്ങൾക്ക് ഉറപ്പു തരുന്നു. ഇനി ഈ സീൻ പ്രേക്ഷകർ കാണുന്നത് സാമിനെതിരെ കുറ്റം ആരോപിച്ചു പുറത്തിറങ്ങുമ്പോൾ ലാലേട്ടന്റെ റീവൈൻഡിലൂടെ ആയാൽ പൊളിച്ചേനെ.
ഇത് എന്റെ ഐഡിയ ആയതുകൊണ്ട് എനിക്കിഷ്ടമായി.
അത് പോട്ടെ, ഒരു കാര്യം കൂടി പറഞ്ഞിട്ട് നിർത്താം. ഈ സിനിമയെ ഏറ്റവും മനോഹരമാകുന്നത് ഇതിന്റെ ഫ്രെയിമുകളാണ്. ഒപ്പം മനോഹരമായ എഡിറ്റിംഗും. ടൈം ലാഗ് ഇല്ലാതാക്കാൻ ആ എഡിറ്റിംഗ് വഹിച്ച ഫ്രെയിം ട്രാന്സിഷൻ ചെറുതല്ല. പശ്ചാത്തല സംഗീതം ദൃശ്യത്തിന്റെയത്രേം ഇഷ്ടമായില്ല. പക്ഷെ അകെ മൊത്തം സിനിമ കിടുവാണ്.
579 total views, 8 views today