ശെരിയാണ് , ഈ ലോകമിന്ന് എങ്ങോട്ടാണെന്ന് ആർക്കറിയാം ?

0
312

Maya Kiran

“ആർക്കറിയാം” ശ്രീ ബിജുമേനോൻ, ഇട്ടിയവിര എന്ന തികച്ചും വ്യത്യസ്തനായ കഥാപാത്രമായി ജീവിയ്ക്കുന്ന പുതിയ ചിത്രം. സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകരെ വല്ലാതെ ആശ്ചര്യപ്പെടുത്തുന്ന ഒരു സിനിമയാണ് ആർക്കറിയാം ! നമ്മൾ പ്രാക്ടിക്കലായി ചിന്തിച്ചു തുടങ്ങുന്നുവെന്നൊരു ധാരണ തരുന്ന ഒരു ചിത്രം തന്നെയാണ് ആർക്കറിയാം ….

ശെരിയാണ് , ഈ ലോകമിന്ന് എങ്ങോട്ടാണെന്ന് ആർക്കറിയാം ? നാളെ എന്ത് സംഭവിയ്ക്കുമെന്നു ആർക്കറിയാം ? നാളെ നീയോ ഞാനോ എന്ന് ആർക്കറിയാം ? അവന്റെ ഹിതമെന്തെന്ന് ആർക്കറിയാം ?

Aarkkariyam review: A slowburning drama of a family adjusting to a 'new normal'നമ്മുടെ നാട്ടിൽ വാർധക്യത്തിൽ ഒറ്റയ്ക്കാവുന്നവരുടെ നിസ്സഹായതയും അവരുടെ പൊരുതി നിൽപ്പും , അതിനെ മറികടക്കാൻ അവർ പൊളിച്ചെഴുതുന്ന സൊ കാൾഡ് ട്രഡീഷണൽ ടൈപ്പോ ആറ്റിട്യൂഡ് ഒക്കെ ചേർന്നതാണീ സിനിമ. മലയാളികളുടെ എവർ ടൈം നൊസ്റ്റു ജനറേറ്റിംഗ് ഫാക്ട് ” പച്ചപ്പും ഹരിതാഭയും ” “നാടും നന്മയും ” “പഴമയുടെ മനസ്സ് ” ഒക്കെ വാര്ധക്യകാലത്തു ഒരാൾക്കു എങ്ങിനെയാണ് ബാധ്യതയാവുന്നതെന്നു പറയാതെ പറയുന്നുണ്ട് ഈ ചിത്രത്തിൽ . മൂന്നര ഏക്കർ വരുന്ന സ്വന്തം പറമ്പിന്റെ ഒരു കോണിലേയ്ക്ക് ആഴ്ചയിലൊരിയ്ക്കൽ പോലും ചെന്ന് എത്തിനോക്കാൻ ആവുന്നില്ലയെന്നു പറയുന്ന ഇട്ടിയവിരയുടെ ശബ്ദത്തിലുള്ളത് സത്യത്തിൽ കുറ്റബോധമല്ല , മറിച് ഈ ഭാരമൊന്നു ഇറക്കി വയ്ക്കണമെന്ന എസ്‌കേപിസം ആയിട്ടാണ് എനിയ്ക്കു തോന്നിയത് , അയാൾ തന്റെ വീടും പറമ്പും ഇഷ്ടപ്പെടുന്നതിലും എത്രയോ അധികം തന്റെ മകളെ സ്നേഹിയ്ക്കുന്നുണ്ട് എന്ന തോന്നൽ ഉളവാക്കാൻ അയാളുടെ ആ ഒരൊറ്റ ഡയലോഗിന് കഴിഞ്ഞിട്ടുണ്ട് , അതായത് “ആവശ്യത്തിന് ഉതകിയില്ലേൽ ഇതിനെയൊക്കെ സ്വത്തെന്ന് പറയാനാവുമോന്ന് “…

തുടക്കം മുതൽ നിഗൂഡതയുള്ള കഥാപാത്രമാണ് ഇട്ടിയവിര , തേങ്ങാ പൂളിതിന്നുന്നത് ഇഷ്ടപ്പെടാത്ത ഇട്ടിയവിര , ഗാർഹിക ജോലിയിൽ നിപുണനായ , സ്വന്തം മകൾക്കു അമ്മയും അച്ഛനുമായ , മകളെ സ്വയം വളർത്തി വലുതാക്കിയ ഇട്ടിയവിര , സമയത്തെപ്പറ്റി കൃത്യമായ ധാരണയുള്ള ഇട്ടിയവിര ! അങ്ങിനെങ്ങിനെ അയാൾ ഒരു നീണ്ട വിശേഷണങ്ങളുള്ള ഒരാളാണ് .

ഈ സിനിമ സംസാരിയ്ക്കുന്ന ഒരു ഭംഗിയുള്ള രാഷ്ട്രീയമുണ്ട് , അത് അടുക്കള രാഷ്ട്രീയമാണ്, ദാമ്പത്യത്തിന്റെ രാഷ്ട്രീയമാണ് . അച്ചിലിട്ടു വർത്തതുപോലെ പറഞ്ഞു വച്ചിരുന്ന ആണ്കോയ്മയുടെ പൊളിച്ചെഴുത്തിന്റെ ധൈര്യപൂർവ്വമായ ഒരു പ്രവർത്തിയുമാണ് .തുടക്കത്തിൽ തന്നെ ഭാര്യയ്ക്ക് ദോശ ചുട്ടു കൊടുക്കുന്ന റോയിയെ കാണിയ്ക്കുമ്പോൾ അയാളെ പെങ്കോന്തൻ എന്ന് വിളിയ്ക്കാൻ വെമ്പുന്ന ടിപ്പിക്കൽ മലയാളികളുടെ മുഖം മനസ്സിൽ വന്നതുകൊണ്ടാവണം എന്റെ ചുണ്ടിൽ ആ സീൻ ഒരു പുഞ്ചിരി വിരിയിച്ചത് . മാറ്റം , അതെവിടെയും നല്ലതാണ് . ഈ സിനിമ തുടക്കം മുതൽ സംസാരിയ്ക്കുന്നതു തുല്യതയുടെ , മാറ്റത്തിന്റെ , പ്രകടിക്കാലിറ്റിയുടെ രാഷ്ട്രീയമാണ് . സാധാരണ ഒരു ”മരുമകൾ ” ലേബലിൽ കയറ്റി വച്ചിരുന്ന ചില കടമകൾ ഒരു “മരുമകൻ ” ചെയ്തു കണ്ടപ്പോൾ സത്യമായും എന്റെ മനസ്സൊന്നു കുളിർത്തു . ദൂരദേശത്തു നിന്നും സ്വന്തം നാട്ടിലെത്തിയാൽ സ്വന്തം വീടൊന്നു കൺ കുളിർക്കെ കാണാൻ പോലും ഇപ്പോളും സാധിയ്ക്കാത്ത സ്ത്രീകളുള്ളൊരു നാട്ടിൽ ഇത്തരമൊരു പ്രതിഷേധ ദൃശ്യം …വൗ ! ഗ്രേറ്റ് !
അവനവന്റെ സ്വത്വത്തെ ഈശ്വരനെന്നെന്നും അവന്റെ തീരുമാനങ്ങളെന്നും ഉറച്ചു വിശ്വസിയ്ക്കുന്നു ഒരു സാധാരണകാരനായ ഒരു ഇട്ടിയവിരയും ഷേർളിയെന്ന മകളും .നിഗൂഡമായൊരു ചെയ്തിയുടെ അപഭ്രംശം സംഭവിയ്ക്കാത്ത ഓർമ്മകൾ സൂക്ഷിയ്ക്കുമ്പോഴും അയാൾക്ക്‌ നിഷ്കളങ്കമായി സ്നേഹിയ്ക്കാനാവുന്നത് അയാൾക്കുള്ളിലെ ന്യായാധിപന് സ്വന്തം തെറ്റ് കണ്ടെത്താനാവാത്തതുകൊണ്ട് തന്നെയാവും അല്ലെ ? ആവൊ ആർക്കറിയാം !

ഈ സിനിമയിൽ എന്നെ വല്ലാതെ ഇമ്പ്രെസ്സ് ചെയ്യിച്ചത് റോയ് ആണ് .മലയാളികളുടെ മനസ്സറിഞ്ഞു സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രം ! ഒപ്പം ഇന്നത്തെ സമൂഹം അഡ്രസ് ചെയ്യുന്ന ധാരാളം കാര്യങ്ങൾ ഒന്നോ രണ്ടോ സംഭാഷണങ്ങളിലൂടെയാണെങ്കിലും പറഞ്ഞു പോവുന്നുണ്ട് സിനിമ . സ്‌റ്റേറ്റും സെൻട്രലും മാറി മാറി പ്രഖ്യാപിയ്ക്കുന്ന ലോക്ക് ഡൗണുകളുടെ പശ്ചാത്തലത്തിൽ ആത്മഹത്യയുടെ അതിരിലൂടെ നടക്കുന്ന ജീവിതങ്ങളും , പ്രത്യാശയുടെ കിരണങ്ങൾ വാഗ്ദാനം നൽകുന്ന അഴിമതിയുടെ ഗ്ലോറിഫിക്കേഷനും പക്ഷെ കയ്‌പ്പേറുന്ന സത്യമാണെന്നു പറയാതെ വയ്യ , അല്ല അതല്ലേ സത്യം ? ആവോ ആർക്കറിയാം ?
ഇതിൽ പാർവതിയുടെ ഷേർളിയ്ക്കു പക്ഷെ കാര്യമായി ഒന്നും സംവദിക്കാനായില്ല എന്നതിൽ കടുത്ത നിരാശയുള്ളപ്പോഴും ആകെ അഞ്ചിൽ താഴെ ഷോട്ടിൽ മാത്രം വരുന്ന അങ്കിതയുടെ ആകുലതകൾ നമ്മളിലേയ്ക്കും പടരുന്നുണ്ട് .

നാട്ടിൻപുറത്തെ പരസ്പര സഹകരണം വ്യക്തമാക്കുന്ന ചക്ക പങ്കിടൽ ഷോട്ടിന്റെ സിംപ്ലിസിറ്റി മനസ്സിലാക്കണമെങ്കിൽ അത്തരമൊരു ജീവിതത്തിലൂടെ കടന്നുപോവണമെന്നു തന്നെ ഞാൻ പറയും .
സുന്ദരനും ,ഭാസിയും അടക്കം എല്ലാവരും തെറ്റിദ്ധരിപ്പിയ്ക്കപ്പെടുമ്പോഴും കാര്യങ്ങൾ ശെരിയായി ധരിച്ച ഇട്ടിയവിറയ്ക്കു പക്ഷെ എല്ലാമറിയാം അല്ലെ ?
എഴുതാനാണെങ്കിൽ ഇനിയും ഏറെ ഉണ്ട് , അത് പിന്നീടാവാം അല്ലെ ? അത് വരെ ഇതെന്റെ മനസ്സിൽ ഉണ്ടാവുമോ ?
“ആർക്കറിയാം ?”