സൈലെൻസ് & സല്യൂട്ട്

Maya Kiran

ഏകദേശം ഒരേ രാഷ്ട്രീയം പറഞ്ഞ, അല്ലെങ്കിൽ ഒരേ മെയിൻ സബ്ജെക്റ്റ് സംസാരിച്ച രണ്ടു സിനിമകളാണ് സൈലെൻസും സല്യൂട്ടും. ശ്രീ വി കെ പ്രകാശ് സംവിധാനം ചെയ്ത് ശ്രീ മമ്മൂട്ടി അഭിനയിച്ച ഈ സിനിമ റിലീസ് ആവുന്നത് 2013 ലാണ്. ശ്രീ വൈ വി രാജേഷിന്റെ കഥയിലാണ് ഈ സിനിമ ഒരുങ്ങിയത്.

ഹൈ കോർട്ട് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട അരവിന്ദ് ചില ദുരൂഹതയുള്ള അനുഭവങ്ങളിലൂടെ കടന്നു പോവുന്നു. അതിനു പിന്നാലെ അയാൾ ഈ സംഭവങ്ങളുടെ കാരണം തേടി ഇറങ്ങുന്നു. തന്റെ കോംപിറ്റീറ്റർ കൂടിയായ അഡ്വ മാർക്കോസ് എന്ന ശ്രീ ജോയ് മാത്യുവിന്റെ കഥാപാത്രത്തെ സംശയിച്ചു തുടങ്ങുന്ന അരവിന്ദ് ഒടുക്കം തന്നെ പിന്തുടരുന്ന അജ്ഞാതന്റെ ഐഡന്റിറ്റി കണ്ടെത്തുന്നിടത്താണ് യഥാർത്ഥത്തിൽ സിനിമ തുടങ്ങുന്നത്.

പണ്ടെപ്പോഴോ വിധിപറഞ്ഞുപോയ, തെറ്റായി വിധി പറഞ്ഞുപോയ ഒരു കേസ്. അതിൽ തനിയ്ക്ക് പറ്റിയ പിഴവാണ് ഈ സംഭവങ്ങളിലേക്ക് തന്നെ വലിച്ചിടുന്നത് എന്ന് മനസ്സിലാക്കുന്ന അരവിന്ദ്, താൻ ജഡ്‌ജി ആയി എൻറോൾ ചെയ്യുന്നതിന് മുൻപ് തന്നെ ആ കേസിലെ യഥാർത്ഥ പ്രതിയെ തേടി കണ്ടെത്തുമെന്നും സത്യം കണ്ടെത്തുമെന്നും സ്വയം ഉറപ്പിയ്ക്കുന്നു.

അയാൾക്ക് കൂട്ടായി നീൽ ജോർജ് എന്ന പോലീസ് ഉദ്യോഗസ്ഥനായി അനൂപ് മേനോനും സംഗീത എന്ന ലൈഫ് പാട്ണറായി പല്ലവി പുരോഹിതും. ചുരുക്കത്തിൽ തന്റെ പ്രൊഫെഷണൽ ലൈഫിൽ യാതൊരു തെറ്റുകളും പറ്റിയിട്ടില്ല എന്ന് കരുതിയ ഒരു നിയമജ്ഞൻ. ആ അയാൾ അയാളിലെ ആ മിഥ്യാബോധത്തെ മറികടക്കുന്ന സിനിമയാണ് സൈലൻസ്.

പ്രൊഫെഷണൽ ലൈഫിൽ പറ്റിയ തെറ്റിനെ മറന്നുകൊണ്ട് സമൂഹം ചാർത്തി തന്ന മോസ്റ്റ് സക്സസ്ഫുൾ അഡ്വക്കേറ്റ് എന്ന ഭാരം. അതിന്റെ ചുഴിയിൽ വീഴാതെ പറ്റിയ തെറ്റ് കണ്ടെത്താനും സത്യം കണ്ടെത്താനും അയാൾ ശ്രമിയ്ക്കുന്നു.

അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. യാദൃശ്ചികമെന്നതുപോലെ, ശ്രീ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് സംസാരിയ്ക്കുന്നതും ഇതിനോട് സമാനമായ ഒരു കോൺടെന്റാണ്. പക്ഷെ പ്ലോട്ടുകൾ തികച്ചും വ്യത്യസ്തം. ശ്രീ ബോബി സഞ്ജയുടെ കഥയിൽ അൽപ്പം കൂടി ചടുലമായ രീതിയിലാണ് കാര്യങ്ങൾ.

അതുമാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥനായ അരവിന്ദ് കരുണാകരനായി എത്തുന്നത് ദുൽഖർ ആവുമ്പോൾ ഈ സാമ്യം തോന്നാതിരിയ്ക്കാനും തരമില്ല. അച്ഛനും മകനും അഭിനയിച്ച ഒരേ കോൺടെന്റ് സംസാരിയ്ക്കുന്ന രണ്ട് സിനിമകൾ. രണ്ടിലേയും നായക കഥാപാത്രത്തിന്റെ പേരുകൾ ഒന്ന് തന്നെ. രണ്ടുപേരും നിയമ സംവിധാനത്തിലെ കണ്ണികൾ.

പക്ഷെ സൈലൻസ് എന്തുകൊണ്ടോ ഹിറ്റ് ലിസ്റ്റിൽ അധികം കണ്ടതായി ഓർക്കുന്നില്ല. എന്നാലും ഒരു ത്രില്ലെർ പ്രേമിയായ എനിയ്ക്ക് സല്യൂട്ട് എന്ന സിനിമയേക്കാൾ ഇഷ്ടമായത് മമ്മുക്കയുടെ സൈലൻസ് തന്നെയാണ്. കാണാത്തവരുണ്ടേൽ ഒന്ന് കണ്ടു നോക്കിക്കോ. നഷ്ടം വരില്ല.

Leave a Reply
You May Also Like

മലയാള സിനിമയിലെ ഭൂരിഭാഗം പേരും എതിർത്തപ്പോൾ തന്നെ സഹായിച്ച രമേശ് ചെന്നിത്തലയെ കുറിച്ച് വിനയൻ

സംവിധായകൻ വിനയൻ അക്ഷരാർത്ഥത്തിൽ ഒരു പോരാളിയാണ്. തന്നെ ഒറ്റപ്പെടുത്തി സിനിമാമേഖലയിൽ നിന്നും നിഷ്കാസിതനാക്കാൻ പലരും പരിശ്രമിച്ചിട്ടും…

പേരിൽ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാർത്താണ്ഡ’

പേരിൽ കൗതുകം ഒളിപ്പിച്ച് ‘റാണി ചിത്തിര മാർത്താണ്ഡ’; വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന…

സംവിധായകനും നടനുമായ ബേസില്‍ ജോസഫിന് ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ്

സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ് സ്വന്തമാക്കി .അഭിനേതാവ്,…

“വേറെ ലെവൽ സാർ”, എ ആർ റഹ്‌മാൻ സംവിധാനം ചെയ്ത ‘ലെ മസ്ക് ‘ കണ്ടു രജനിയുടെ പ്രതികരണം

30 വർഷത്തിലേറെയായി എആർ റഹ്‌മാൻ കോളിവുഡിലുണ്ട്. റോജയിൽ തുടങ്ങി പൊന്നിയിൻ സെൽവൻ വരെ അദ്ദേഹം ഒരുക്കിയ…