ദൃശ്യം ക്ളൈമാക്സിൽ ആരുടെ ഭാവമാണ് കിടു ?

95

Maya Kiran

കുറച്ചു ദിവസങ്ങളായി ദാ ഈ ഫോട്ടോ കറങ്ങി നടക്കണുണ്ട് .ഒന്ന് നോക്കിട്ട് പോയേ .ഞാൻ ആക്ടിങ് എഗൻസ് അളക്കുന്നത് സാഹചര്യത്തിൻ്റെ മർദ്ദത്തിൻ്റെ റഫറൻസിലാണ് . സിറ്റുവേഷൻ ആവശ്യപ്പെടും പ്രകാരം ആരു ചെയ്താലും അയാളെ നല്ല നടൻ എന്ന് തന്നെ പറയണം . ഒപ്പം സിനിമയുടെ ഭാഷയും പ്രധാനമാണ് .എങ്കിലും ദൃശ്യത്തിൻ്റെ കാര്യത്തിൽ എല്ലായിടവും സമാസമം.ഈ സിറ്റുവേഷൻ പ്രകാരം താൻ ചെയ്ത കൃത്യത്തിലെ ശരിയിൽ വിശ്വസിയ്ക്കുന്ന നായകൻ്റെ മുഖത്തെ ഭാവമാണ് മുന്നിൽ നിൽക്കേണ്ടത് . കുറ്റബോധം ലവലേശം തോന്നണ്ട കാര്യമില്ല . തന്നേമല്ല അയാൾക്ക് വലുത് അയാളുടെ കുടുംബമാണ് .കമൽ നല്ലോരു നടനാണ് ലവലേശം സംശയമില്ല എങ്കിലും തൻ്റെ പ്രവർത്തിയിലെ അശേഷം കുറ്റബോധമില്ലാത്ത നായക ഭാവം വന്നത് ലാലേട്ടനിലാണ് (എനിയ്ക്ക് തോന്നിയത്) . കമലിൽ ഊന്നി നിൽക്കുന്ന ഭാവമാകട്ടെ പശ്ചാത്താപ വിവശതയുമാണ് . വെങ്കിടേഷ് പിന്നേമെന്തോ ചെയ്യാൻ ഉദ്ദേശിച്ചാണ് നിൽപ്പ് . അജയ് ദേവ്ഗൺ സിസ്സംഗനാണ് , ഞാൻ ചെയ്തിട്ടൂല്ല നിങ്ങളൊട്ടറിഞ്ഞിട്ടുംല്ല എന്ന ഭാവം . ബാക്കി ആളോൾ ടെ പേര് അറിയത്തില്ല അതോണ്ട് ആ സ്റ്റിച്ചിട്ട നെറ്റി ചേട്ടൻ ആളൽപ്പം പ്രതികാര ദാഹിയായി തോന്നി.

**