സായ് സൂര്യ ഫിലിംസിന്റെ ബാനറിൽ ആദിത്യ സായ്, അലൻസിയർ ലേ ലോപ്പസ്, ജാഫർ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ജ​ഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന മായാവനം ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി

ആക്ഷൻ- സർവൈവൽ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തും. നാല് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ജീവതത്തിൽ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിൽ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നു.ചിത്രത്തിന്റെ രചനയും സം​ഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്.സുധി കോപ്പ, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ, ആമിന നിജാം, ​ഗൗതം ശശി, ശ്യാംഭവി സുരേഷ്, അഖില അനോക്കി, റിയാസ് നർമ്മകല, കലേഷ്, അരുൺ കേശവൻ, സംക്രന്ദനൻ, സുബിൻ ടാർസൻ, പ്രേംജിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

ഛായാ​ഗ്രഹണം- ജോമോൻ തോമസ്, എഡിറ്റർ- സംജിത്ത് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- മോഹൻദാസ്, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കോസ്റ്റ്യൂം- സരിത സു​ഗീത്. ആക്ഷൻ- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടർ- രാജീവ് രാജേന്ദ്രൻ. സ്റ്റിൽസ്- വിപിൻ വേലായുധൻ, ഡിസൈൻ- കോളിൻസ് ലിയോഫിൽ. ലൈൻ പ്രൊഡക്ഷൻ,& പിആർ മാർക്കറ്റിംഗ് ,കണ്ടന്റ് ഫാക്ടറി മീഡിയ പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്, പിആർഒ- മഞ്ജു ​ഗോപിനാഥ്, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

You May Also Like

‘വിലായത് ബുദ്ധ’ സച്ചിസാറിന് സമർപ്പിച്ചുകൊണ്ട് ഇന്ദുഗോപൻ എഴുതിയത് ആരുടെയും മനസിനെ സ്പർശിക്കും

Bineesh Joseph Valiyaparmbil പ്രവാസത്തിൽ നിന്ന് അവധിയെടുത്ത് സിനിമയ്ക്ക് പുറകെ ഞാനും ദീപുവും കൂടി അലയുമ്പോൾ…

സൽമാനൊപ്പവും ഷാരൂഖിനൊപ്പവും സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്നടിച്ചു പറയുന്നു അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ് തന്റെ സിനിമകൾ നേരിട്ട ബോക്സോഫീസ് പ്രതിസന്ധികളിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ഷാരൂഖ് ഖാനെയോ…

നടൻ വിശാൽ ട്രാക് മാറ്റുന്നുവോ ? മാർക്ക് ആന്റണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നടൻ വിശാൽ നായകനായ മാർക്ക് ആന്റണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി . തന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും…

നടി ജാൻവി കപൂർ തന്റെ കാമുകൻ ശിഖർ ബഹാരിയയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ, ചിത്രങ്ങൾ വൈറലാകുന്നു

നടി ജാൻവി കപൂർ തന്റെ കാമുകൻ ശിഖർ ബഹാരിയയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ, ചിത്രങ്ങൾ വൈറലാകുന്നു ബോളിവുഡിലെ…