മാസറ്റല്ലോ

അറിവ് തേടുന്ന പാവം പ്രവാസി

പണ്ട് ഇറ്റലിയിൽ നിലവിലുണ്ടായിരുന്ന ‘മാസറ്റല്ലോ’ എന്ന വധ ശിക്ഷ രീതി ഏറ്റവും ക്രൂരമായ രീതികളിൽ ഒന്നായിരുന്നു . നഗരത്തിലെ ഏറ്റവും പ്രധാന സ്ഥലത്തു വെച്ചാണ് ശിക്ഷ നടപ്പാക്കിയിരുന്നത്. ജനങ്ങളെ മുഴുവൻ ചെണ്ട കൊട്ടിയറിക്കുന്നു. അനേകം കാണികൾ ശിക്ഷ നടത്തുന്നത്‌ കാണാൻ തടിച്ചു കൂടിയിരുന്നു. ശിക്ഷ നടപ്പാക്കാൻ ആകെ വേണ്ടത് ‘മാസ’എന്നു പേരുള്ള ഒരു കൂറ്റൻ ഗദയും വലിയ കത്തിയും മാത്രം. ശിക്ഷ വിധിക്കപെട്ടവനെ ചുമതലപെട്ടവർ നടത്തികൊണ്ടുവരുന്നു. കുറ്റവാളിയുടെ ചുമലിൽ ഒരു ശവ പെട്ടിയും ഉണ്ടായിരിക്കും.

കുറ്റവാളിയെ ജനത്തിനു അഭിമുഖമായി ഇരുത്തുന്നു. അവൻ ചുമന്നു കൊണ്ടുവന്ന ശവപ്പെട്ടി മുന്നിലായി വെക്കുന്നു. പിന്നീട് വധശിക്ഷ നടത്താൻ ചുമതല പെട്ടയാൾ കറുത്ത കൊട്ടും , മുഖം മൂടി ധരിച്ച് പിന്നിൽ വന്നു നില്ക്കുന്നു. അതിനു ശേഷം കൂറ്റൻ ഗദ കൊണ്ട് കുറ്റവാളിയുടെ തലയിൽ അടിക്കും. ബോധം നശിച്ചോ അല്ലാതെയോ കുറ്റവാളി താഴെ വിഴും. അപ്പോൾ കത്തികൊണ്ട് കഴുത്തറുക്കുന്നു. ഇറ്റലിയിൽ ഈ ശിക്ഷ രീതി വ്യാപകമായി പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇറ്റലിയെ എകീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗേറബാൾഡി പത്തൊമ്പതാം നൂറ്റാണ്ടിൽ ഇത് എന്നേക്കുമായി അവസാനിപ്പിച്ചു .

You May Also Like

ക്രിക്കറ്റിലൂടെ വ്യവസ്ഥിതികളെ വെല്ലുവിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ വിജയകഥയാണ് മസായ് വാറിയേഴ്സിനു പറയാനുള്ളത്

Suresh Varieth കായിക മത്സരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു പ്രത്യേകതയുണ്ട്…… ചില പ്രത്യേക വ്യവസ്ഥിതികളോടും ദുരാചാരങ്ങളോടും പൊരുതാൻ…

2017 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഗ്യാലക്സി ക്ലസ്റ്ററാണ് ‘സരസ്വതി’

Sabu Jose സരസ്വതി 2017 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഗ്യാലക്സി ക്ലസ്റ്ററാണ് സരസ്വതി.…

ഇതെന്തെന്നു മനസിലായോ ?

ചിത്രത്തിൽ ചുവന്ന വൃത്തത്തിനുള്ളതിൽ കാടുമൂടി കാണപ്പെടുന്നത്, ഷൊറണൂരിന്റെ റെയിൽവേ ചരിത്രത്തിലെ സവിശേഷമായ ഒരു നിർമ്മിതിയാണ്. റിവേഴ്‌സ് ഗിയർ ഇല്ലാത്ത,

പുരുഷനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന ആചാരം ഇന്ത്യയിലുണ്ട്

എന്താണ് പകടുവ വിവാഹം (pakadua vivah)? അറിവ് തേടുന്ന പാവം പ്രവാസി ????ബിഹാറിലെ ഗ്രാമങ്ങളിൽ ബലം…