MBBS ന്റെ പൂർണ്ണ രൂപം എന്ത് ? എന്താണ് ഹൗസ് സർജൻസി ? ഹൗസ് സർജൻസി ചെയ്യുന്നവരെ ഡോക്ടർ എന്ന് വിളിക്കാമോ ? വിദേശത്ത് പഠിച്ചവര്‍ ഇന്ത്യയിൽ ഹൗസ് സര്‍ജന്‍സി ചെയ്യുന്നത് എന്തിന് ?

അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യയടക്കം ബ്രിട്ടിഷ് വിദ്യാഭ്യാസ രീതി സമ്പ്രദായികമായി പിന്തുടർന്നു പോരുന്ന രാജ്യങ്ങളിലെ അടിസ്ഥാന വൈദ്യബിരുദമാണ് എം.ബി.ബി.സ്. അഥവാ (Bachelor of Medicine Bachelor of Surgery ). ലത്തീൻ ഭാഷയിലെ Medicinae Baccalaureus, Baccalaureus Chirurgiae എന്നതിൽ നിന്നും തുടങ്ങിയ ഈ ബിരുദനാമം ഇന്ന് MBBS, MBChB, MBBCh, MB BChir, BM BCh , BMBS എന്നിങ്ങനെയുള്ള വിവിധങ്ങളായ ചുരുക്കെഴുത്തിൽ വിവിധ രാജ്യങ്ങളിൽ അറിയപ്പെടുന്നു.

ബാച്ചിലേഴ്സ് ഡിഗ്രി അഥവാ ബാച്ചിലർ ഡിഗ്രി എന്നത് ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. സാ‍ധാരണയായി നാലു വർഷം കൊണ്ട് പൂർത്തിയാക്കുന്ന വിദ്യാഭ്യാസങ്ങൾക്കാണ് ഈ ഡിഗ്രി നൽകുന്നത്. പക്ഷേ പല രാജ്യങ്ങളിലും വ്യത്യസ്തമായി ആണ് കാണുന്നത്, രണ്ടു വർഷം മുതൽ ആറു വർഷം വരെ കാലയളവിൽ വ്യത്യാസം വരാവുന്നതാണ്. പൊതുവായി അണ്ടർ ഗ്രാജുവേറ്റ് കോഴ്സ് എന്നും പറയാറുണ്ട്.ഇന്ത്യയിലെ വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഒരേയൊരു അടിസ്ഥാന വൈദ്യ ബിരുദമാണ് എം.ബി.ബി.എസ്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എം.ബി.ബി.എസ് ബിരുദത്തിനായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ബിരുദം നൽകുന്നത് വിവിധ സർവ്വകലാശാലകൾ ആയിരിക്കും.നാലര വർഷത്തെ പഠനവും, ഒരു വർഷത്തെ ആശുപത്രി പരിശീലനവും (ഇന്റേൺഷിപ്പ്, ഹൗസ് സർജൻസി) അടങ്ങുന്നതാണ് അടിസ്ഥാന ബിരുദ പ്രക്രിയ.

വൈദ്യ പാഠ്യപദ്ധതി രണ്ടായി തരംതിരിച്ചിരിക്കുന്നു.
1 ആശുപത്രിയേതരം (non clinical)
2 ആശുപത്രി അധിഷ്ഠിതവും (clinical subjects)

വൈദ്യ പഠനത്തിന്റെ ആദ്യ വർഷങ്ങളിൽ ആടിസ്ഥാന ശാസ്ത്രങ്ങളായിരിക്കും ഊന്നൽ നൽകുക.
അടിസ്ഥാന വൈദ്യശാസ്ത്ര വിഷയങ്ങൾ ഇവയൊക്കെയാണ്.

അനാട്ടമി (ശരീരഘടന ശാസ്ത്രം)
ഫിസിയോളജി (ശരീര പ്രവർത്തന ശാസ്ത്രം)
ബയോകെമിസ്ട്രി (ജ്രൈവരസതന്ത്രം)
പത്തോളജി (രോഗാവസ്ഥ പഠനം
മൈക്രൊബയോളജി (രോഗാണു/ജീവാണു പഠനം)
ഫാർമക്കോളജി (ഔഷധ പഠനം

ക്ലിനിക്കൽ വിഷയങ്ങൾ ഇവയൊക്കെയാണ്.

ഒഫ്ത്താൽമോളജി
ഇ.എൻ.ടി
പിഡിയാട്രിക്സ് (ശിശുരോഗം)
മെഡിസിൻ (പൊതുവൈദ്യം)
സർജറി (ശസ്ത്രക്രിയ സംബന്ധം)
ഗൈനക്കോളജി / ഒബ്സ്റ്റട്രിക്സ്
ഫോറൻസിക്ക് മെഡിസിൻ (നിയമ/വ്യവഹാര പഠനം)
കമ്മ്യൂണിറ്റി മെഡിസിൻ , സോഷ്യൽ &പ്രിവന്റീവ് മെഡിസിൻ (സാമൂഹിക വൈദ്യം&
രോഗപ്രതിരോധ പഠനം)
സൈക്കിയാട്രിക്സ്( മനോരോഗ പഠനം)

സർക്കാർ /സ്വകാര്യ മെഡിക്കൽ കോളേജുകളിൽ MBBS പഠനത്തിന്റെ ഭാഗമായി കോഴ്സ് പൂർത്തീകരിച്ച ശേഷം ഒരു വർഷം നിർബന്ധമായും നടത്തേണ്ട ഇന്റൺഷിപ്പ് ചെയ്യുന്നവരെയാണ് ഹൗസ് സർജൻസ് എന്ന് വിളിക്കുന്നത്.ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിലിന്റെ (TCMC) ഡോക്ടർ എന്ന രജിസ്ട്രേഷൻ ലഭിക്കുന്നത്.ഇന്റെൺഷിപ്പ് ചെയ്യുന്ന MBBS ബിരുദധാരികളായ ഹൗസ് സർജന്മാർ സീനിയർ ഡോക്ടറുടെ ശിക്ഷണത്തിലാണ് ക്ലിനികൾ മെഡിസിനിലും, സർജ്ജറിയിലും പരിശീലനം നടത്തേണ്ടത്.ഹൗസ് സർജ്ജൻസി ചെയ്യുന്നവരെ ഡോക്ടർ എന്ന് സംബോധന ചെയ്യുന്നത് നിയമപരമല്ല എന്നാണ് TCMC റൂൾ.(LLB ബിരുദം ഉള്ള ഒരാൾ വക്കീൽ അല്ലാത്തത് പോലെ തന്നെ. വക്കീലാകാൻ LLB ബിരുദവും, AIB പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റും, ബാർ കൗൺസിൽ അംഗത്വവും വേണം )

ഹൗസ് സർജ്ജൻസി സമയത്ത് ഇവരെ ആശുപത്രികളിലെ കാഷ്വാലിറ്റികളിലും, വാർഡുകളിലും നിയോഗിക്കുമ്പോൾ നിർബന്ധമായും സീനിയർ ഡോക്ട്ടർമാർ ഉണ്ടാകേണ്ടതുണ്ട് എന്നാണ് നിയമം. ഹൗസ് സർജ്ജൻസി ചെയ്യുമ്പോൾ ആ വിദ്യാർത്ഥി മറ്റൊരു സ്വകാര്യ ആശുപതിയിലോ, സ്വകാര്യമായി ഡോക്ടർ എന്ന നിലയിലോ ജോലി എടുക്കാൻ പാടില്ല. അത്തരം ഡോക്ടർമാർ വ്യാജ ഡോക്ടർമാരായി അഥവാ ‘quacks’ ആയി കണക്കാക്കും എന്നാണ് TCMC റൂളിൽ പറയുന്നത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയായിരുന്നു നേരത്തെ വിദേശങ്ങളിൽ എംബിബിഎസ് പഠനത്തിന് അപേക്ഷിക്കാനുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് ഇപ്പോള്‍ ഈ യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിദേശത്തെ ചില കോളേജുകളും,യൂണിവേഴ്സിറ്റികളും രോഗിയെ പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാറില്ല. വൈദ്യവിദ്യാഭ്യാസമെന്നത് മറ്റ് വിദ്യാഭ്യാസം പോലെയല്ല. കൃത്യമായ പ്രായോഗിക പരിശീലനം ലഭിക്കേണ്ടതുണ്ട്. രോഗിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം പഠിക്കുമ്പോള്‍ തന്നെ ലഭിച്ചാലേ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും രോഗിയുമായുള്ള കൃത്യമായ ഒരു കമ്മ്യൂണിക്കേഷന്‍ സ്കില്‍ ഉണ്ടായി വരികയുള്ളൂ.

നാലരവര്‍ഷത്തെ കോഴ്സും അതിന് ശേഷം ഇന്‍റേര്‍ണ്‍ഷിപ്പും കൂടി പൂര്‍ത്തിയാക്കിയാണ് വിദേശത്തെ എംബിബിഎസ് പഠനത്തിന് ശേഷം ഒരു വിദ്യാര്‍ത്ഥി മടങ്ങി വരുന്നത്. വിദേശത്താണ് പഠനം പൂര്‍ത്തിയാക്കിയതെങ്കില്‍ നാഷണല്‍ ബോര്‍ഡിന്‍റെ ഒരു സ്ക്രീനിംഗ് ടെസ്റ്റ് പാസാകണം എന്നായിരുന്നു മുൻപ് ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള നിയമം. പുതിയ പരിഷ്കാര പ്രകാരം നെക്സ്റ്റ് എക്സാം പാസാകണം എന്ന രീതിയിലേക്ക് മാറി. നെക്സ്റ്റ് പരീക്ഷ ഇന്ത്യയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളും, വിദേശത്ത് എംബിബിഎസ് പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ത്ഥികളും എഴുതണം. നെക്സ്റ്റ് പരീക്ഷ പാസായാല്‍ മാത്രമേ എംബിബിഎസ് പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് ഇന്ത്യയില്‍ ഇന്‍റേര്‍ണ്‍ഷിപ്പ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.മുമ്പ് നാഷണല്‍ ബോര്‍ഡിന്‍റെ സ്ക്രീനിംഗ് ടെസ്റ്റിന് കാലാവധിയില്ലായിരുന്നു.

അതുകൊണ്ടു തന്നെ എട്ടും ഒമ്പതും വര്‍ഷമെടുത്ത് പാസായവര്‍ വരെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ പുറത്തുപോയി പഠിച്ചുവന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള രണ്ടുവര്‍ഷത്തിനുള്ളില്‍ നെക്സ്റ്റ് പരീക്ഷ പാസാകണം. എന്നിട്ട് ഇന്ത്യയില്‍ ഒരു വര്‍ഷത്തെ ഹൌസ് സര്‍ജന്‍സി ചെയ്യണം.വിദേശത്ത് പഠിച്ചു വന്ന പലരും അവിടെ ഹൗസ് സര്‍ജന്‍സി ചെയ്താലും കേരളത്തിലെയും, ഇന്ത്യയിലെയും രോഗങ്ങളും രോഗസാഹചര്യങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എംബിബിഎസ് പഠിച്ച രാജ്യത്തെ ഭാഷയും രോഗങ്ങളെ മനസ്സിലാക്കിയെടുക്കുന്നതിന് ഒരു തടസ്സമാകുന്നുണ്ട്. പല രോഗങ്ങള്‍ക്കും ഇവിടെ പറയുന്ന പേരായിരിക്കില്ല, വിദേശത്ത് പഠിച്ചുവന്ന ഒരു ഡോക്ടര്‍ പഠിച്ചിരിക്കുക.

നമ്മുടെ നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിത രീതികള്‍ക്കും രോഗങ്ങള്‍ക്കും വളരെ ബന്ധമുണ്ട്. അതുകൊണ്ടൊക്കെ കൂടിയാണ് എംബിബിഎസ് കഴിഞ്ഞ ഒരാള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഇവിടെ തന്നെ ഹൌസ് സര്‍ജന്‍സി ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയത്. എങ്കിലേ പെര്‍മനന്‍റ് രജിസ്ട്രേഷനും എംബിബിഎസ് ബിരുദവും ലഭിക്കു അവരെ മാത്രമേ ഡോക്ടർ എന്ന് വിളിക്കാനും പറ്റുകയുള്ളു.

Leave a Reply
You May Also Like

കേള്‍ക്കേണ്ടത് മാത്രം കേള്‍ക്കുന്ന നമ്മള്‍

മനുഷ്യര്‍ക്ക് എന്തുമാത്രം കഴിവുകള്‍ ആണ് ഉള്ളതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ പറയുവാന്‍ പോകുന്ന കാര്യം നിങ്ങളില്‍ പലരും ചിലപ്പോള്‍ അനുഭവിച്ചു കാണണം. വളരെ അധികം ആളുകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങള്ക്ക് പരിചയം ഉള്ള ഒരാളുടെ ശബ്ദം മാത്രം നിങ്ങള്‍ വേറിട്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും അങ്ങിനെ ഒരു സംഭവം നിലവില്‍ ഉണ്ട്. കോക്ക് ടെയില്‍ പാര്‍ട്ടി ഫിനോമിനന്‍ എന്നാണു ശാസ്ത്ര ലോകത്ത് ഇത് അറിയപ്പെടുന്നത്.

അമ്മയാകാനൊരുങ്ങുന്ന ദീപികയുടെ ആരോഗ്യ രഹസ്യം അറിയാമോ?

  തുടക്കം മുതൽ തന്നെ തൻ്റെ സൗന്ദര്യത്തിലും ആരോഗ്യത്തിലും ദീപിക അതീവ ശ്രദ്ധ പുലർത്തിയിരുന്നു. എന്നിരുന്നാലും,…

പാക്കിസ്ഥാന്‍ അവസാനം “മലാല വിരുദ്ധദിനവും” ആചരിച്ചു..!!

അന്താരാഷ്‌ട്ര സമൂഹം മൊത്തം അപലപിച്ച മലാല യൂസഫ്‌ സംഭവം, പാക്കിസ്ഥാനില്‍ യാതൊരു ചലനവും ഉണ്ടാക്കിയില്ല എന്ന് മാത്രമല്‍, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ രീതികളില്‍ പോലും ഇപ്പോഴും കാടത്തം നിറഞ്ഞ സമീപനവുമായാണ് ഇപ്പോഴും നിലകൊള്ളുന്നത് എന്നത് ഒരു ദുഖസത്യമാണ്.

നിങ്ങളുടെ കൈയിലുള്ള കീടാണുക്കള്‍, മൊബൈലിലും കാണാം..!!

ഒരു മനുഷ്യന്റെ പെരുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയില്‍ നിന്നും പിന്നെ അയാളുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നിന്നും എടുത്ത ‘സാമ്പിളുകള്‍’ പരിശോധിച്ചപ്പോള്‍ രണ്ടിലും ഒരേതരത്തിലുള്ള അണുക്കളെ കണ്ടെത്താന്‍ സാധിച്ചു. പിന്നീട് ഇതേ പരീക്ഷണം മറ്റ് 17 ആളുകളില്‍ കൂടി തുടര്‍ന്നുവെങ്കിലും ‘റിസള്‍ട്ടില്‍’ മാറ്റമൊന്നും ഇല്ലായിരുന്നു.