Me Captain

അനൂപ് കിളിമാനൂർ

കഴിഞ്ഞ വർഷത്തെ ലോകസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇറ്റാലിയൻ സംവിധായകനായ മറ്റിയോ ഗരോണിൻ്റെ ‘Me Captain’. വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ച ഈ ചിത്രം മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള ഓസ്കാർ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

സെനഗലിൽ നിന്ന് യൂറോപ്പിലേക്ക് സംഗീത രംഗത്ത് അവസരങ്ങളും, നല്ലൊരു ജീവിതവും സ്വപ്നം കണ്ട് കസിൻസ് ആയ സെയ്ദോയും, മൂസയും നടത്തുന്ന യാത്രയും, അതിൽ അവർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൻറെ പ്രമേയം. സാമ്രാജ്യത്വത്തിൻ്റെ ലാഭക്കൊതിയിൽ പ്രകൃതി, മനുഷ്യ വിഭവങ്ങൾ പാശ്ചാത്യ രാജ്യങ്ങളാൽ ചൂഷണം ചെയ്യപ്പെട്ട് ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്ക് തളളിവിടപ്പെടുന്ന ആഫ്രിക്കൻ ജനത ജീവൻ പണയം വെച്ചും ആ പാശ്ചാത്യ രാജ്യങ്ങളിലേക്ക് തന്നെ ചെയ്യേണ്ടി വരുന്ന ദുരിത യാത്ര ചിത്രത്തിൽ വരച്ചു കാട്ടുന്നു.

വ്യാജ ഏജൻ്റുമാരാൽ ചതിക്കപ്പെട്ട് മരുഭൂമിക്ക് നടുവിൽ പെട്ടുപോവുകയും, പോലീസും മാഫിയയും ഉൾപ്പടെ നിരവധി ഔദ്യോഗിക – അനൗദ്യോഗിക അധികാര സ്ഥാപനങ്ങളാൽ ചൂഷണം ചെയ്യപ്പെടുകയും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുകയും ചെയ്യുന്ന പ്രധാന കഥാപാത്രങ്ങൾ കുടിയേറ്റക്കാർ ദിനം പ്രതി നേരിടേണ്ടി വരുന്ന ജീവിതാവസ്ഥകളുടെ പ്രതിനിധികളും കൂടിയാണ്.

ഒടുവിൽ നിരവധി യാത്രക്കാരെ വഹിച്ച് ഇറ്റലിയിലേക്ക് പോകുന്ന ഒരു ബോട്ടിൻ്റെ കപ്പിത്താൻ സ്ഥാനം ഏറ്റെടുക്കേണ്ടി വരുന്ന സെയ്ദോ മുറിഞ്ഞ ഇംഗ്ലീഷിൽ തൻ്റെ ക്യാപ്റ്റൻ സ്ഥാനത്തിൻ്റെ ഉത്തരവാദിത്വം ഉൾക്കൊണ്ട് പറയുന്ന വാചകം തന്നെ സിനിമയുടെ പേരാകുമ്പോൾ അത് മുന്നോട്ട് വെക്കുന്ന ആശയത്തിനും രാഷ്ട്രീയത്തിനും നിരവധി അർത്ഥതലങ്ങളുണ്ട്. ഇപ്പൊൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുന്ന എപിക്ക് സ്കെയിലിൽ ഉള്ള ഈ ചിത്രം ഉടനെ സ്ട്രീമിംഗിൽ ലഭ്യമാവും എന്ന് കരുതപ്പെടുന്നു.

You May Also Like

അൽഫോൻസ് പുത്രന്റെ പൃഥ്വിരാജ്, നയൻ‌താര ചിത്രം ‘ഗോൾഡ് ‘ ഒഫീഷ്യൽ ടീസർ

നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജൂം…

ഭഗവന്ത് കേസരിയിൽ ബാലയ്യയുടെ ഡയലോഗുകൾക്ക് ഹിന്ദിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

നടസിംഹം നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രമാണ് ഭഗവന്ത് കേസരി. അനിൽ രവിപുടി സംവിധാനം ചെയ്ത…

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

പൊതുവിൽ കാസർഗോഡ് എന്ന ജില്ലയെ ഏവരും കയ്യൊഴിഞ്ഞ ഇടമായാണ് കരുതിപ്പോന്നിട്ടുള്ളത്. വികസനമുരടിപ്പും അവഗണനകളും ഒരുപാട് അനുഭവിച്ച…

‘അമല’ മലയാള സിനിമ ഇൻഡസ്ട്രിക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ പോകുന്ന സിനിമ ആയിരിക്കും

Alfy Maria ഒരുപാട് സിനിമകൾ മലയാള സിനിമ ഇൻഡസ്ട്രിയിൽ മുമ്പും ഇപ്പോഴും കേട്ട് വരുന്ന ഒരു…