fbpx
Connect with us

Science

ശാസ്ത്രജ്ഞന്‍- വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍

ഇന്നത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും എണ്ണത്തില്‍ ഒരുപാട് കൂടിയതുകൊണ്ട് ഇവകളുടെ സ്റ്റാറ്റസ് വാല്യൂ അല്പം മങ്ങിയിട്ടുണ്ട്.

 96 total views

Published

on

നമ്മുടെ സമൂഹത്തില്‍ വളരെ ബഹുമാനത്തോടെ നിരീക്ഷിക്കപ്പെടുന്ന ഒരു ലേബല്‍ ആണ് ‘ശാസ്ത്രജ്ഞന്‍’ എന്നത്. പണ്ടൊക്കെ ഡോക്ടര്‍, എഞ്ചിനീയര്‍ എന്നൊക്കെ പറഞ്ഞാലും ഇതേ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും എണ്ണത്തില്‍ ഒരുപാട് കൂടിയതുകൊണ്ട് ഇവകളുടെ സ്റ്റാറ്റസ് വാല്യൂ അല്പം മങ്ങിയിട്ടുണ്ട്. പക്ഷേ ശാസ്ത്രജ്ഞന്‍ എന്ന പദവിക്ക് ഇപ്പൊഴും വലിയ കോട്ടം സംഭവിച്ചിട്ടില്ല, കാരണം ഈ ഗണത്തില്‍ പെടുന്നവര്‍ ഇന്നും വളരെ കുറച്ചേ ഉള്ളൂ എന്നതുതന്നെ. സാധാരണക്കാരനെ സംബന്ധിച്ചു ഇന്നും ഗവേഷകന്‍ അല്ലെങ്കില്‍ ശാസ്ത്രജ്ഞന്‍ എന്നു പറഞ്ഞാല്‍ ബഹിരാകാശശാസ്ത്രമായിരിക്കും അയാളുടെ വിഷയം എന്നാണ് വെയ്പ്പ്, അതും ISRO യില്‍ റോക്കറ്റ് മുകളിലേക്ക് അയക്കുന്ന ജോലിയാണ് അവരുടേത്. നോബല്‍ സമ്മാനം നേടുന്നവരുടെയും ഹിഗ്സ് ബോസോണിന്റെ പിന്നാലേ പോകുന്നവരുടെയും ഒക്കെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരുന്നുണ്ട് എങ്കില്‍ പോലും, ഗവേഷണം എന്നാല്‍ ബഹിരാകാശം എന്ന ധാരണ നമ്മുടെ സാധാരണക്കാരന്റെ ഉള്ളില്‍ ഇപ്പൊഴും സാമാന്യം ബലത്തോടെ നിലനില്‍ക്കുന്നു. അതിനു കാരണം, ഒരുപക്ഷേ, ബഹിരാകാശഗവേഷണത്തിന്റെ ഫലങ്ങള്‍ മാത്രമേ ഒരു സാധാരണക്കാരന് വായിച്ചാല്‍ മനസിലാവുന്നതായി ഉള്ളൂ എന്നതാകാം. മറ്റ് മേഖലകളില്‍ ഇന്ന് ശാസ്ത്രജ്ഞര്‍ ചെയ്യുന്ന ഗവേഷണത്തെ കുറിച്ച് പറഞ്ഞാല്‍ ഒരു സാധാരണക്കാരനോ റിപ്പോര്‍ട്ടര്‍ക്കോ പോലും  ഒന്നും മനസിലായി എന്നുവരില്ല. അതുകൊണ്ട് മാധ്യമങ്ങള്‍ അത്തരം കാര്യങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാറില്ല, ആരും ഒട്ടറിയാറും ഇല്ല.

ഹിഗ്സ് ബോസോണിന് ദൈവകണം എന്ന (നശിച്ച)പേര് ഇല്ലാതിരുന്നു എങ്കില്‍ നമ്മുടെ നാട്ടില്‍ എത്രപേര്‍ ആ വാര്‍ത്തകള്‍ വായിക്കുമായിരുന്നു? നമ്മുടെ പല പ്രമുഖപത്രങ്ങളും ശാസ്ത്രവാര്‍ത്തകള്‍ റിപ്പോര്‍ട് ചെയ്തത് വായിച്ചാല്‍ മനസിലാവും റിപ്പോര്‍ട്ടര്‍ക്ക് എഴുതുന്ന വിഷയത്തില്‍ വല്യ പിടിയൊന്നും ഇല്ല എന്ന്. ചന്ദ്രനില്‍ കൊടി പാറിപ്പറക്കുന്നു എന്ന്‍ പണ്ട് മനോരമ റിപ്പോര്‍ട്ട് ചെയ്തത് ഓര്‍ത്തുപോകുന്നു.

പൊതുവായി പറയുമ്പോള്‍ ഒരു ശാസ്ത്രജ്ഞന്‍ ചെയ്യുന്ന ജോലി എന്താണ് എന്ന്‍ മറ്റുള്ള മേഖലകളില്‍ ഉള്ളവര്‍ക്ക് തീരെ അറിയില്ല. ഞാനൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ ‘ശാസ്ത്രജ്ഞന്‍’ എന്നൊരു ഉദ്യോഗം ഉള്ളതായി അറിയില്ലായിരുന്നു. കാരണം അന്ന് ഞങ്ങള്‍ ശാസ്ത്രജ്ഞന്‍ എന്നു കേട്ട് പഠിച്ച ന്യൂട്ടനോ എഡിസനോ ഒന്നും ശമ്പളം വാങ്ങി, മേശപ്പുറത്ത് ‘സയന്‍റിസ്റ്റ്’ എന്ന ബോര്‍ഡും വെച്ചു ഇരുന്ന്‍ ജോലി/റിസര്‍ച്ച് ചെയ്തിരുന്ന ശാസ്ത്രജ്ഞന്‍മാര്‍ ആയിരുന്നില്ല. അവര്‍ക്കൊന്നും ഫിസിക്സിലോ കെമിസ്ട്രിയിലോ പോസ്റ്റ് ഗ്രാജുവേഷനും ഇല്ലായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഒരു ശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ ഗവേഷകന്‍ എന്ന ലേബല്‍ കിട്ടാന്‍ ഒരാള്‍ ബിരുദങ്ങള്‍ നേടേണ്ടതുണ്ട്. ഒരാള്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ് മറ്റ് യോഗ്യതാ പരീക്ഷകളും വിജയിച്ച് ഗവേഷകന്‍ എന്ന സ്ഥാനം നേടിക്കഴിഞ്ഞാല്‍, ആ ലേബല്‍ നിലനിര്‍ത്താനും ഉണ്ട് കടമ്പകള്‍. ഒരു ഗവേഷകന്‍ ആദ്യം ചെയ്യേണ്ടത് അവന് താല്പര്യമുള്ള മേഖലയില്‍ അതുവരെ നടന്നിട്ടുള്ള എല്ലാ പഠനങ്ങളും മനസിലാക്കുക എന്നതാണ്. ആ പ്രക്രിയയെ Literature Survey എന്നാണ് പറയുക. അങ്ങനെ ഗഹനമായ പഠനങ്ങള്‍ക്ക് ശേഷം അയാള്‍ക്ക് ഇനിയും പഠനവിധേയമാക്കപ്പെടാത്ത പ്രശ്നങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടായിവരും. അതിനെയാണ് Problem Identification എന്നുപറയുക. അങ്ങനെ അതില്‍ ഒരു പ്രത്യേക വിഷയത്തെ അധികരിച്ച് പഠനം തുടങ്ങുകയായി. അതിനായി സ്വയം രൂപകല്‍പ്പന ചെയ്തതോ, മുന്പ് മറ്റ് കാര്യങ്ങള്‍ക്കായി ഇതിനകം ഉപയോഗിച്ചിട്ടുള്ളതോ ആയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്നു. നിരവധി ആധുനിക ശാസ്ത്രസാങ്കേതിക ഉപകരണങ്ങളുടെ സഹായം ഇതിനായി ഉപയോഗപ്പെടുത്തേണ്ടിവരും. പരീക്ഷണങ്ങളുടെ എല്ലാം ഫലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വെക്കണം. ഈ ഘട്ടത്തെ Data Collection അല്ലെങ്കില്‍ വിവരശേഖരണം എന്ന്‍ പറയാം. ഇപ്പോള്‍ ഗവേഷകന്റെ കൈയില്‍ ഉള്ളത് കുറെ വിവരങ്ങള്‍ അല്ലെങ്കില്‍ raw data മാത്രമാണ്. അടുത്ത ഘട്ടം, ഇവയെ കൃത്യമായി അപഗ്രഥിക്കുന്നതാണ്- Data Analysis. പല പല പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പ്രത്യേകം പ്രത്യേകം പരിശോധിച്ചും അവ തമ്മില്‍ ഒത്തുനോക്കിയും, മുന്‍ പഠനങ്ങളിലെ Data യുമായും അവയുടെ അപഗ്രഥനങ്ങളുമായും ഒക്കെ താരതമ്യം ചെയ്തും, അങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ തലനാരിഴ കീറി പഠിച്ചാണ് ഈ ഘട്ടം മുന്നോട്ട് പോകുക. ഇതിന്‍റെയൊക്കെ അവസാനം ഗവേഷകന്‍ തന്റെ അനുമാനത്തില്‍ (Conclusion) എത്തുന്നു. ഇന്ന ഇന്ന അടിസ്ഥാനകാരണങ്ങള്‍ കൊണ്ടാണ് തന്റെ പരീക്ഷണങ്ങള്‍ക്ക് ഇന്ന ഇന്ന ഫലങ്ങള്‍ ഉണ്ടായത് എന്ന്‍ അയാള്‍ അനുമാനിക്കുന്നു. ഇതൊക്കെ സ്വന്തം ബുക്കില്‍ എഴുതിവെച്ചു മിണ്ടാതെ ഇരുന്നാല്‍ ഒരു കാര്യവും ഇല്ല. അടുത്ത ഘട്ടം തന്‍റെ പഠനവിവരം പുറം ലോകത്തെ അറിയിക്കാനുള്ള ഒരുക്കമാണ്. അതിനു ആദ്യം അയാള്‍ സ്വന്തം പഠനം വ്യക്തമായും ചിട്ടയോടും വിവരിച്ച് ഒരു ലേഖ എഴുതിയുണ്ടാക്കുന്നു. Research Paper എന്നാണ് അതിനെ പറയുക. ഇത് ഏതെങ്കിലും ശാസ്ത്രപ്രസാധകര്‍ക്ക് (Science Journal) അയച്ചുകൊടുക്കുന്നു. നൂറുകണക്കിനു പ്രസാധകര്‍ ഉള്ളതില്‍ ഓരോരുത്തരും ഓരോ മേഖലയ്ക്കായിരിക്കും ഊന്നല്‍ കൊടുക്കുന്നത്. തന്റെ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒരു Journal കണ്ടെത്തി അവര്‍ക്കാണ് ഗവേഷകന്‍ തന്റെ Paper അയച്ചുകൊടുക്കുന്നത്. ഇതിനെ Communication എന്നുപറയും. തീരുന്നില്ല. പ്രസാധകര്‍ക്ക് ഒരു Expert Desk ഉണ്ടാവും. അവര്‍ ആദ്യം നമ്മുടെ Paper ഒന്നു വായിച്ചുനോക്കും. അവര്‍ക്ക് അതില്‍ പുതിയതായും, കാമ്പുള്ളതായും എന്തെങ്കിലും ഉണ്ടെന്ന് തോന്നിയാല്‍ Peer Review എന്ന അടുത്ത ഘട്ടമാണ്. നമ്മുടെ ഗവേഷകന്റെ അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കുറച്ചു ഗവേഷകര്‍ക്ക് ഇത് അയച്ചുകൊടുക്കും. ഇവരെ Reviewers എന്നു വിളിക്കും. അവര്‍ നമ്മുടെ പേപ്പറിനെ തലങ്ങും വിലങ്ങും പരിശോധിക്കും. ഓര്‍ക്കണം, ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ തമ്മില്‍ ആരോഗ്യകരമായ (തീര്‍ച്ചയായും അല്ലാത്തതും ഉണ്ട്) ഒരു മത്സരം ഉണ്ട്. നമ്മുടെ Data, അതിനെ വിശദീകരിക്കാന്‍ നമ്മള്‍ ഉപയോഗിയ്ക്കുന്ന അല്ലെങ്കില്‍ കണ്ടെത്തിയ തത്വം എന്നിവയെല്ലാം അവര്‍ പരിശോധിക്കും. അത് തൃപ്തികരമാണെങ്കില്‍ ആ അഭിപ്രായവും, അവര്‍ക്ക് തോന്നിയ സംശയങ്ങളും വിമര്‍ശനങ്ങളും ഒക്കെ ചേര്‍ത്ത് അവര്‍ അത് Journal Editor നും അദ്ദേഹം അത് നമുക്ക് തിരിച്ചും അയയ്ക്കും. അവര്‍ പറയുന്ന നിര്ദേശങ്ങള്‍ സ്വീകരിക്കുക, അവരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കുക തുടങ്ങിയ ജോലികളാണ് അടുത്ത് നമ്മുടെ ഗവേഷകനുള്ളത്. അങ്ങനെ ആവശ്യമായ രീതിയില്‍ പരിഷ്കരിച്ച നമ്മുടെ പേപ്പര്‍ നമ്മള്‍ വീണ്ടും Journal Editor-ക്കു അയയ്ക്കുന്നു. Reviewers-നു നമ്മള്‍ നല്കിയ മറുപടി അവര്‍ക്ക് തൃപ്തികരമാണെങ്കില്‍, നമ്മുടെ Paper ആ Journal-ല്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ചിലപ്പോള്‍ ഇതിനകം ഈ Review പ്രക്രിയ പല തവണ നടന്നെന്ന് വരും. ഒടുവില്‍ തന്റെ Paper ഇങ്ങനെ Published ആകുന്ന അവസ്ഥയില്‍ മാത്രമാണു ഒരാളുടെ ഗവേഷണം അംഗീകരിക്കപ്പെടുന്നത്. (ഒരു Research Paper എഴുതി ഒരു ജേണലിലേയ്ക്ക് അയയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരു പോസ്റ്റ് ഗ്രാജുവേഷനോ ഏതെങ്കിലും ഒരു ശാസ്ത്രസ്ഥാപനത്തിലെ ഗവേഷകജോലിയോ ആവശ്യമില്ല. അത്തരം ഘടകങ്ങള്‍ നിങ്ങളുടെ ഗവേഷണത്തിന്റെ First Impression അല്പം കൂട്ടും എന്നേയുള്ളൂ. നിങ്ങളുടേത് ഒരു മികച്ച പഠനഫലം ആണെങ്കില്‍ അത് പ്രസിദ്ധീകരിക്കപ്പെടാതിരിക്കാന്‍ അതൊന്നും കാരണമാകില്ല). Reviewers നോ Expert Desk നോ എവിടെയെങ്കിലും വെച്ചു നമ്മുടെ ഗവേഷണം മോശമെന്നോ ഒരുപക്ഷേ കൃത്രിമമെന്നോ തോന്നിയാല്‍, Journal അത് Reject ചെയ്യും. അങ്ങനെ ഉണ്ടായാല്‍ ഗവേഷകന്‍ തന്റെ Paper-ല്‍ സമൂലമായ പരിഷ്കാരങ്ങള്‍ വരുത്തേണ്ടിവരും. ചിലപ്പോള്‍ ചെയ്തതൊക്കെ വീണ്ടും ചെയ്തുനോക്കേണ്ടിവന്നു എന്നും വരാം. ഒടുവില്‍ തന്റെ Paper വീണ്ടും തയ്യാറാക്കി അയാള്‍ മറ്റേതെങ്കിലും സമാന ജേണലുകള്‍ക്കൊ അതേ ജേണലിന് തന്നെയോ അയയ്ക്കുന്നു. ഇതിനും പ്രസിദ്ധീകരിക്കപ്പെടണം എങ്കില്‍ ആദ്യം കടന്നുപോയ Peer Review-വിലൂടെ കടന്നുപോയേ തീരൂ. ഇനി ജേണലുകളില്‍ തന്നെ Impact Factor എന്ന ഒരു മാനദണ്ഡം അനുസരിച്ചുള്ള ഒരു റാങ്കിങ് നിലവില്‍ ഉണ്ട്. ‘Nature’ ഒക്കെ പോലെയുള്ള ചില ജേണലുകള്‍ വളരെയധികം പ്രാധാന്യമുള്ള ഗവേഷണഫലങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിക്കുക. അവരുടെയൊക്കെ Peer Review ചെയ്യുന്നവര്‍ അതാത് മേഖലകളിലെ ‘ഭീമന്‍മാരും’ ആയിരിയ്ക്കും. സാങ്കേതികമായി, അതിനു വലിയ Impact Factor ഉണ്ട് എന്നു പറയും. താരതമ്യേന കുറഞ്ഞ Impact ഉള്ള ജേണലുകള്‍ അതിനനുസരിച്ച് പ്രാധാന്യം കുറഞ്ഞ ഗവേഷണഫലങ്ങളും പ്രസിദ്ധീകരിക്കും. അതുകൊണ്ട് തന്നെ, ഒരു High Impact ജേണലില്‍ തന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചുകാണാന്‍ ആയിരിയ്ക്കും ഏതൊരു ഗവേഷകനും ആഗ്രഹിക്കുക.  ഇപ്രകാരം, ശാസ്ത്രരംഗത്ത് ഒരു പുതിയ കണ്ടുപിടിത്തം ഉണ്ടാകുന്നത് പലവിധ പരീക്ഷകളും പാസായ ശേഷമാണ്. അതാണ് ശാസ്ത്രഗവേഷണങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും കൂട്ടുന്നത്. ഒരു Peer Review നടക്കുന്നതു ഒരു പ്രത്യേകസ്ഥലത്തെയോ രാജ്യത്തെയോ ആളുകളുടെ ഇടയില്‍ അല്ല, ലോകത്തെ മൊത്തത്തില്‍ ഒന്നായി കണ്ടിട്ടാണ്. അതുകൊണ്ടാണ് ന്യൂട്ടന്റെ നിയമങ്ങളെ ഇന്ത്യയിലും അമേരിക്കയിലും ചൈനയിലും ദുബായിയിലും ഒക്കെ ഒരേ രൂപത്തില്‍ പഠിക്കുന്നത്. ശാസ്ത്രത്തില്‍ ഒരു ഗ്രന്ഥവും അവസാനവാക്കല്ല. ഏത് ഗ്രന്ഥവും ഏത് സമയത്തും ചോദ്യം ചെയ്യലുകള്‍ക്ക് വഴങ്ങിയെ കഴിയൂ. ആര്‍ക്കും ഏത് ശാസ്ത്രസിദ്ധാന്തത്തെയും ചോദ്യം ചെയ്യാം, തെറ്റാണെന്ന് സ്ഥാപിക്കാം. ഒറ്റ വ്യവസ്ഥയെ ഉള്ളൂ, അത് ലോകത്ത് മറ്റേതൊരാള്‍ക്കും സ്വീകാര്യമാവും വിധം അസന്ദിഗ്ദ്ധമായി തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിരിക്കണം. അങ്ങനെയാണ് അതുവരെ ആരാലും അറിയപ്പെടാതിരുന്ന ഐന്‍സ്റ്റീന്‍ എന്നു പേരുള്ള ഒരു പാവം സ്വിസ് ക്ലാര്‍ക്ക് ന്യൂട്ടന്റെ സിദ്ധാന്തങ്ങളിലെ പോരായ്മ ചൂണ്ടിക്കാട്ടി ലോകപ്രശസ്തനായത്.

ശാസ്ത്രജ്ഞന്‍ എന്ന്‍ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നവരെ, അവര്‍ ഗവേഷണത്തെ/പഠനത്തെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തരം തിരിക്കാം. ഒന്നാമത്തെ കൂട്ടര്‍ താന്‍ കൂടി ഉള്‍പ്പെടുന്ന ഒരു പ്രകൃതിയിലെ അടിസ്ഥാനസത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഒരു കൌതുകത്തോടെയാണ് ശാസ്ത്രഗവേഷണത്തെ സമീപിക്കുക. തന്റെ വിദ്യാഭ്യാസവും അറിവും അവര്‍ തങ്ങളെക്കൂടി അറിയുന്നതിനാണ് ഉപയോഗിക്കുന്നത്. അല്പം തത്വശാസ്ത്രത്തിന്റെ രീതിയില്‍ പറഞ്ഞാല്‍, ഇക്കൂട്ടരെ സംബന്ധിച്ച് പഠിക്കുന്നയാളും പഠിക്കപ്പെടുന്ന കാര്യവും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്തവിധം ബന്ധപ്പെട്ടിരിക്കും. രണ്ടാമത്തെ കൂട്ടര്‍, ഒരു ബൌദ്ധികസംതൃപ്തിയ്ക്കുള്ള (Intellectual Satisfaction) മാര്‍ഗമായാണ് ഗവേഷണത്തെ സമീപിക്കുക. തന്റെ അറിവും ബുദ്ധിയും ഉപയോഗിച്ച് കണക്കിലെ ഒരു പസ്സില്‍ (puzzle)നു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന സ്കൂള്‍ കുട്ടിയുടെ കൌതുകമായിരിക്കും ഇവരെ നയിക്കുന്നത്. ഒരു അന്ധവിശ്വാസത്തിന്റെ പിന്നാലേ പോകാന്‍ ഇവര്‍ക്ക് മടിയുണ്ടാകേണ്ട കാര്യവും ഇല്ല. കാരണം അവര്‍ക്ക് തന്റെ ഗവേഷണത്തെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമേയില്ല, അത് രണ്ടും അവരുടെ കണ്ണില്‍ വേറെ വേറെ കാര്യങ്ങളായിരിക്കും. ഇങ്ങനെയുള്ള ഒരു ശാസ്ത്രജ്ഞന് സൂര്യന് ചുറ്റും കറങ്ങുന്ന ഭൂമിയുടെ ഓര്‍ബീറ്റിന്റെയും ഭൂമിയുടെ ഗോളാകൃതിയുള്ള ഉപരിതലത്തിന്റെയും ഒക്കെ സങ്കീര്‍ണമായ ഗണിതസമവാക്യങ്ങള്‍ കൃത്യമായി പരിഹരിക്കുന്നതിന്റെ ഒപ്പം തന്നെ സൂര്യന്‍ ഭൂമിയ്ക്ക് ചുറ്റും കറങ്ങുന്നു എന്നും ഭൂമി പരന്നതാണെന്നും ഒക്കെ എന്ന്‍ പ്രതിപാദിക്കുന്ന ഒരു ആത്മീയഗ്രന്ഥത്തെ പുകഴ്ത്താനും സാധിയ്ക്കും. ഒരു ഗവേഷണഫലം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അതില്‍ ഒരാള്‍ ഉപയോഗിച്ചിരിക്കുന്ന Method of Science അയാള്‍ സ്വന്തം ജീവിതത്തിലും ഉപയോഗിക്കുന്നുണ്ടോ എന്നത് മാനദണ്ഡമാകാറില്ല. അതുകൊണ്ട് തന്നെ ഈ രണ്ടു വിഭാഗം ശാസ്ത്രജ്ഞന്‍മാരും ഒരുപക്ഷേ ഗവേഷണഫലങ്ങളുടെ സ്വീകാര്യതയുടെ അടിസ്ഥാനത്തിലും ‘ശാസ്ത്രജ്ഞന്‍’ എന്ന വിശേഷണത്തിന്റെ അടിസ്ഥാനത്തിലും തുല്യരായിരിക്കും. ലോകത്തിലെ മിക്ക പ്രഗത്ഭശാസ്ത്രജ്ഞന്‍മാരേയും നമുക്ക് ഈ രണ്ട് കൂട്ടത്തിലുമായി കാണാന്‍ സാധിക്കും. ഒരു ശാസ്ത്രജ്ഞനായിരിക്കെ അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോകുന്നവര്‍ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എങ്കിലും, ഇക്കൂട്ടര്‍ അത് മനപ്പൂര്‍വം ചെയ്യുന്നതല്ല.  ഇനിയുള്ള മൂന്നാമത്തെ കൂട്ടര്‍ അപകടകാരികള്‍ ആണ്, കപടശാസ്ത്രജ്ഞന്‍മാര്‍. ഇവര്‍ സ്വയം ശാസ്ത്രജ്ഞന്‍ എന്ന്‍ വിശേഷിപ്പിച്ചുകൊണ്ട്, സാധാരണക്കാരന് ശാസ്ത്രത്തില്‍ ഉള്ള അറിവില്ലായ്മയെ മുതലെടുത്ത് അവരെ പറ്റിക്കും. പറയാന്‍ ഒരു ശാസ്ത്രസ്ഥാപനത്തിന്റെ മേല്‍വിലാസം കൂടി ഉണ്ടെങ്കില്‍ ബഹുവിശേഷമാണ്, കാരണം പൊതുജനത്തെ ഇംപ്രസ് ചെയ്യാന്‍ അത് ധാരാളം. ‘ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്’ എന്ന ലേബലില്‍ വരുന്ന ഉല്‍പ്പന്നത്തോട് സാധാരണക്കാരന് തോന്നുന്ന വിശ്വാസം തന്നെ, ശാസ്ത്രത്തില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് സൂചിപ്പിക്കുന്നത്. ഇതാണ് കപടശാസ്ത്രജ്ഞന്‍മാരുടെ ആയുധം. പച്ചിലയില്‍ നിന്നും പെട്രോള്‍, മയിലെണ്ണയില്‍ നിന്നും മസില്‍ ഉണ്ടാക്കുന്ന മരുന്ന്‍, മഞ്ഞളില്‍ നിന്നും ലൈംഗികശക്തി ഉണ്ടാക്കുന്ന അത്ഭുത തൈലം എന്നൊക്കെ പറഞ്ഞ് കുറെ പേര്‍ കാശുണ്ടാക്കും. വേറെ കുറെ പേര്‍ ജനങ്ങള്‍ക്ക് സ്വന്തം രാജ്യത്തോടും മതവിശ്വാസത്തോടും ഒക്കെയുള്ള വൈകാരിക അടുപ്പം മുതലാക്കി അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രത്തിന്റെ പെയിന്‍റ് പൂശി അവരെ സന്തോഷിപ്പിച്ച് കാശും പ്രശസ്തിയും ഉണ്ടാക്കും. പൊതുജനത്തിന് ഇതിന്‍റെയൊന്നും പിന്നിലുള്ള ‘ശാസ്ത്രം’ അറിയാത്തതുകൊണ്ട് ഇത് വളരെ ഫലപ്രദമായി നടത്താവുന്ന ഒരു ഹൈ ക്ലാസ് തട്ടിപ്പാണ്.

Advertisementശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും രണ്ടാണ്. ശാസ്ത്രബോധമുള്ള ഒരു സമൂഹം ഉണ്ടായാലേ ശാസ്ത്രത്തിന്റെ സാധ്യതകളെ നമുക്ക് പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിയൂ. അതിന് എല്ലാവരും ബിരുദാനന്തരബിരുദം നെടേണ്ട ആവശ്യമില്ല. ബിരുദങ്ങളുടെ രൂപത്തില്‍ ശാസ്ത്രജ്ഞാനം നേടിയവര്‍ ശാസ്ത്രബോധം കൂടി സ്വന്തമാക്കുകയും ആ ബോധം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നതാണ് ഒരു നവസമൂഹനിര്‍മിതിയുടെ രീതി. അതിനെ ചെറുക്കുന്ന കപടശാസ്ത്രജ്ഞന്‍മാരെ തുറന്നുകാട്ടുന്നതിനോടൊപ്പം അതുകൂടി ഒരു ചുമതലയായി കാണുന്ന ശാസ്ത്രവിദ്യാര്‍ത്ഥികള്‍ വളര്‍ന്നുവരട്ടെ എന്ന് നമുക്കാശിക്കാം

 97 total views,  1 views today

Advertisement
Entertainment2 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment2 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment2 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment4 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science4 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment5 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy5 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING5 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy5 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy5 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy5 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

Entertainment6 hours ago

മട്ടാഞ്ചേരി മൊയ്‌തുവിന്റെ ഉമ്മ പൂർണിമ ഇന്ദ്രജിത്ത്; തുറമുഖം ക്യാരക്ടർ പോസ്റ്റർ പുറത്ത്

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment22 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement