കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടപ്പോൾ വിവിധ സർക്കാരുകൾ എടുത്ത നടപടികൾ ഇവയാണ്

0
220

Titto Antony

കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടപ്പോൾ വിവിധ സർക്കാരുകൾ എടുത്ത നടപടികൾ ഇവയാണ്

കേരള സംസ്ഥാന സർക്കാർ

തൃശൂരിൽ നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അവലോകന യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി. സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്-166. മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം 83, പാലക്കാട് 64, പത്തനംതിട്ട 32, ഇടുക്കി 14, കോട്ടയം 32, ആലപ്പുഴ 54, വയനാട് 16, കണ്ണൂർ 61, കാസർകോട് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല.
ചൈനയിൽനിന്ന് വന്നവർ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനമായ ഹോം ക്വാറൻൈറൻ പാലിക്കണം. ഹോം ക്വാറൻൈറൻ ലളിതമാവരുത്. ഈ കാലയളവിൽ പൊതു ഇടങ്ങളിൽ സമ്പർക്കം നടത്തരുത്. ശരീര സ്രവം മറ്റുള്ളവരുടെ മേൽ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ചൈനയിൽനിന്നെത്തിയ 11 പേരാണ് തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഏഴ് പേർ തൃശൂർ ഗവ. മെഡിക്കൽ കോളജിലും രണ്ട് പേർ ജില്ലാ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ ഐ.സി.യു സൗകര്യത്തോടെ 20 മുറികൾ കൊറോണ ലക്ഷണങ്ങൾ ഉള്ളവർക്കായി മാറ്റിവെച്ചിട്ടുണ്ട്. കൊറോണ കേസുകൾ കൈകാര്യം ചെയ്യാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും.

കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊബൈൽ നമ്പറുകൾ എല്ലാ പത്രങ്ങളിലും സർക്കാർ പ്രസിദ്ധീകരിക്കുന്നു.. കേരളത്തിന്റെ ഉന്നത നിലവാരത്തിൽ പോലും ഇത് ശരിക്കും ശ്രദ്ധേയമാണ്.

സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉപയോഗിച്ച് തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് സംബന്ധിച്ച ബോധവൽക്കരണം നൽകും എന്നു സർക്കാർ പ്രഖ്യാപിക്കുന്നു..
കൊറോണ വൈറസ് ബാധ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു ഇവർക്കെതിരെ കേസെടുക്കും. ചികിത്സ വേണ്ട പ്രാർത്ഥന മതി എന്നു പറഞ്ഞു ചികിത്സക്ക് തയ്യാറാകാതിരുന്ന ഒരു വിദ്യാർത്ഥിയെ ഒടുവിൽ സർക്കാരിന്റെ ആരോഗ്യപ്രവർത്തകർ പെൺകുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി മൂന്നുമണിക്കൂറോളം നീണ്ട ബോധവത്കരണത്തിന് ശേഷം ചികിത്സയ്ക്ക് തയ്യാറായി ഈ ശ്രമം വിജയിച്ചില്ലെങ്കില്‍ അറസ്റ്റു ചെയ്തു ആശുപത്രിയിലെത്തിക്കാനായിരുന്നു നീക്കം. അത്രയും കരുതൽ ആണ് സർക്കാർ എടുത്തിരിക്കുന്നത്..

ചൈന സർക്കാർ
കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനായി രണ്ട് പ്രീഫാബ് ആശുപത്രികളുടെ നിർമ്മാണം മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ പുരോഗമിക്കുന്നു. ഹുവോഷെൻ ആശുപത്രി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ലൈഷെൻഷാൻ ആശുപത്രിയുടെ പണി ആരംഭിച്ചത്. 1,300 മുതൽ 1,500 വരെ കിടക്കകളുടെ ശേഷിയുള്ള ലൈഷെൻഷാൻ ഫെബ്രുവരി 5 ന് ഉപയോഗിക്കാൻ തുടങ്ങും.. കൻസ്ട്രക്ഷന്റെ തത്സമയ വീഡിയോ സ്റ്റേറ്റ് ടിവി കാണിക്കുന്നു
https://bit.ly/2uUNNpk

ടൈം ലാപ്‌സ് വീഡിയോ ഇവിടെ കാണാം

വൈറസ് ബാധിച്ച കമ്പനികളെ സഹായിക്കുമെന്ന് ചൈനയുടെ സെൻട്രൽ ബാങ്ക് വൈറസ് ബാധ ബാധിച്ച കമ്പനികൾക്ക് വായ്പ നൽകുന്ന നിരക്ക് കുറയ്ക്കുമെന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ശനിയാഴ്ച അറിയിച്ചു. വായ്പ തിരിച്ചടവ് സമയപരിധി വൈകിപ്പിക്കുന്നതും പലിശനിരക്ക് കുറയ്ക്കുന്നതും കൂടുതൽ ക്രെഡിറ്റ് ലൈനുകൾ നൽകുന്നതും അതിൽ ഉൾപ്പെടുന്നു.
https://reut.rs/2ScNOwU

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ, താമസക്കാർ അവരുടെ ജനാലകളിൽ നിന്ന്, അപ്പാർട്ട്മെന്റ് കെട്ടിടം മുതൽ അപാര്ട്മെംട് കെട്ടിടം വരെ, സഹപൗരന്മാർക്ക്, ഡോക്ടർമാർക്കും മറ്റു മെഡിക്കൽ സ്റ്റാഫിനും പ്രോത്സാഹന വാക്കുകൾ അയയ്ക്കുന്നതിന് “വുഹാൻ ജിസിയു” (Wuhan Stay Strong) എന്നർത്ഥം വരുന്നത് ഉറക്കെ വിളിച്ചു പറയുന്നു..

ഒരു അപരിചിതൻ ചൈനയിലെ പോലീസ് സ്റ്റേഷനിൽ വന്ന് ഒരു ലോഡ് മാസ്‌ക് ഫ്രീ ആയി റിസപ്‌ഷനിൽ വച്ചു ഇറങ്ങി പോകുന്നു.. പൊലീസുകാർ അയാൾക്ക് പിന്നാലെ ഓടി അയാൾക്ക് സല്യൂട്ട് കൊടുക്കുന്നു..

രക്ഷാപ്രവർത്തനത്തിനായി ധാരാളം ചൈനക്കാർ ഇപ്പോഴും വുഹാനിലെ ഫ്രണ്ട് ലൈനിൽ ഉറച്ചുനിൽക്കുന്നുണ്ട്..

ഇന്ത്യൻ സർക്കാർ
“കൊറോണ വൈറസ് ചികിത്സയ്ക്കും പ്രതിരോധത്തിനും ഹോമിയോയിലും യുനാനിയിലും മരുന്ന്” കേന്ദ്ര ആയുഷ് വകുപ്പ് 🤣🤣🤣
https://bit.ly/38XP1in
“ഓം നമ:ശിവായ ജപിച്ച് ശരീരത്തില്‍ ചാണകം പുരട്ടിയാല്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെടാം എന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ്” വാർത്ത 🤣🤣🤣
https://bit.ly/31dTHxW

Image result for chakrapani maharaj"

ഇതാണ് ഇടത് ഭരിക്കുന്ന സർക്കാരുകളും ചാണക സർക്കാരുകളും തമ്മിലുള്ള വ്യത്യാസം.