കുലസ്ത്രീയായിരുന്നപ്പോൾ അനുഭവിച്ച തിക്താനുഭവങ്ങൾ അവളെ വളർത്തി മറ്റൊരാളാക്കി

0
695

Mebin Daniel

ഞാൻ ജാസ്മിൻ എം മൂസ 18 ആം വയസിൽ വിവാഹ മോചിത : തീയിൽ കുരുത്തവൾ
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയങ്കരമായിരുന്നു.
ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെ അതിജീവിച്ച് മുന്നേറുന്നവരാണ് യഥാർത്ഥ ഹീറോസ് അവർക്കേ ജീവിതത്തിൽ വിജയിക്കാനാകൂ അത്തരത്തിൽ മനോധൈര്യം കൊണ്ട് ജീവിത വിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്മിൻ എം മൂസ

This Kerala Woman Was Raped & Abused; Today She is a Level-3 Trainerകോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിൽ ഉടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത് വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ അവൾ ഗാർഹിക പീഢനത്തിനിരയായി
പരാജയപ്പെട്ട രണ്ട് വിവാഹങ്ങളും ആരുടേയും പിന്തുണയില്ലാത്ത ഒരു ജീവിതവും അവളെ സ്വന്തം കാലുകളിൽ നിൽക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു.

ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ഇന്നവർ ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ് ജാസ്മിൻ ടിക് ടോക് വീഡിയോ വഴി സോഷ്യൽ മീഡിയായുടെ ട്രെന്റായി മാറിയ ഒരാളാണ് ജാസ്മിൻ ഒരു യൂ ടൂബ് ചാനലിനോട് ജാസ്മിൻ തന്റെ ജീവിതം തുറന്നു പറഞ്ഞിരുന്നു ജാസ്മിന്റെ വാക്കുകൾ

Meet Jasmine M Moosa, She suffered rape & abuse but now she is an  inspiration dgtl - www.anandabazar.com18 ആം വയസിൽ വിവാഹിതയായ ആളാണ് ഞാൻ അറക്കാൻ കൊണ്ടുപോകുന്ന അവസ്ഥ ആദ്യ രാത്രി അയാൾ റൂമിലേയ്ക്ക് കടന്നുവന്നപ്പോൾ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. ബഹളം വച്ചു വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലോ ഞാൻ അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ് കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികൾക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും എന്റെ ഭർത്താവിന് ഓട്ടിസം ആയിരുന്നു. എന്ന് തിരിച്ചറിഞ്ഞ് ഒരു വർഷം എന്റെ വീട്ടിൽ നിന്നു ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയ്സ് ഉണ്ടായിരുന്നില്ല ഡിവോഴ്സിനും അങ്ങിനെ തന്നെയായിരുന്നു ആളുകൾ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു വിവാഹ മോചിതയായി സന്തോഷമായി
ഞാൻ ഹാപ്പിയായിരുന്നു നമ്മുടെ മുകളിലുള്ള ഒരു കയർ പൊട്ടിയപ്പോഴുള്ള അവസ്ഥ കെട്ടിച്ചൊല്ലിയവൾ എന്ന പേരായിരുന്നു പിന്നെ എനിക്കുണ്ടായിരുന്നത്

21 വയസായപ്പോൾ 2 ആം വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു വളരെ ഓപ്പണായുള്ള ഒരു ജിമ്മനായിരുന്നു പെണ്ണ് കാണാൻ വന്നത് അയാളോട് എല്ലാ കാര്യവും ഞാൻ തുറന്നു പറഞ്ഞു 18 വയസിൽ വിവാഹ മോചിതയായെന്നും കന്യകയാണെന്നും അടക്കമുള്ള കാര്യങ്ങൾ പറഞ്ഞു എല്ലാ കാര്യവും തുറന്നു പറഞ്ഞപ്പോൾ കഴിഞ്ഞത് കഴിഞ്ഞു എന്ന് അദ്ധേഹം പറഞ്ഞു എനിക്ക് വേണ്ടിയിരുന്ന മറുപടിയും അതായിരുന്നു. അങ്ങിനെ 2 ആം വിവാഹം കഴിഞ്ഞു

jasmine m moosa Archives - മലയാളം ഇ മാഗസിൻ.കോംസന്തോഷത്തിൽ നിൽക്കുന്ന ആദ്യ രാത്രി റൂമിൽ കയറി വന്നപ്പോൾ അയാൾ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചു എന്ത് എങ്ങിനെ എന്തിന് ഒന്നും എനിക്ക് മനസിലായില്ല നിന്ന നിൽ പിൽ ഫ്രീസായിപ്പോയി രണ്ടാം ചരക്കായ അന്നെ കെട്ടിയത് ഇതൊക്കെ സഹിച്ച് നിൽക്കാൻ പറ്റുമെങ്കിൽ നിന്നാൽ മതിയെന്ന് പറഞ്ഞ്.എന്റെ കാലുകൾ കെട്ടിയിട്ട് അയാൾ എന്നെ ക്രൂരമായി ഉപദ്രവിച്ചു പീഢിപ്പിച്ചു ആ ഒരു നിമിഷത്തിൽ തന്നെ ഞാൻ മരിച്ചു കല്യാണം കഴിഞ്ഞാൽ ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഞാൻ എന്നെ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചു കൊകെയിൻ ഉപയോഗിക്കുന്ന ആളായിരുന്നു പുള്ളി മടുത്ത സമയമായിരുന്നു
പുറത്തുള്ളവർക്ക് മുന്നിൽ പെർഫെക്റ്റ് കപ്പിളായിരുന്നു ഞങ്ങൾ എന്റെ വീട്ടുകാരെല്ലാം ഹാപ്പിയായിരുന്നു 2 മാസത്തോളം ഇങ്ങിനെ തന്നെയായിരുന്നു അപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത് അതുവരെ ഇല്ലാതിരുന്ന ഹാപ്പി എനിക്ക് ഉണ്ടായി ഗർഭിണി ആണെന്ന് പറഞ്ഞതേ ഓർമ്മയുള്ളു അയാളെന്റെ വയറ്റിൽ ആഞ്ഞ് ചവിട്ടി ഉമ്മയെ വിളിച്ചു വരുത്തി വീട്ടിലേയ്ക്ക് പോയി അപ്പോഴും ആരും ഒന്നും അറിഞ്ഞിരുന്നില്ല.

അങ്ങിനെ ആശുപത്രിയിൽ പോയി സർജറി ചെയ്യാൻ ഡോക്റ്റർ പറഞ്ഞു സർജറി ചെയ്തില്ലെങ്കിൽ മരിച്ചു പോകുമെന്ന് ഡോക്റ്റർ പറഞ്ഞു ഇതോടെ സർജറി താമസിപ്പിക്കാൻ അയാൾ ശ്രമിച്ചു അപ്പോഴാണ് എന്റെ ഉമ്മയ്ക്ക് എന്തൊക്കെയോ മനസിലാകുന്നത് സർജറി കഴിഞ്ഞപ്പോൾ അയാൾ വിളിച്ച് മൊഴി ചൊല്ലുമെന്ന് പറഞ്ഞു.കുഞ്ഞ് മരിച്ചു ഡിപ്രഷനിൽ ആയി എന്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതെ വിടാൻ ഞാനുദ്ധേശിച്ചില്ല പോലീസ് സ്റ്റേഷനിൽ പോയെങ്കിലും കാര്യമുണ്ടായില്ല പിന്നീട് ഉമ്മയേയും അയാൾ കൈ വച്ചു അതോടെ അത് ക്രിമിനൽ കേസായി മാറി അയാളെ റിമാന്റ് ചെയ്തു ജയിലിലിട്ടു എന്റെ കേസിലും റിമാന്റ് ചെയ്തു പിന്നെ പുറത്തിറങ്ങി

അതുവരെ വീട്ടുകാർക്ക് വേണ്ടി മത്രം ജീവിച്ച ഞാൻ പിന്നെ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു എന്റെ ടൈം വേയ്സ്റ്റ് ആകാൻ പാടില്ല അതോണ്ട് കേസ് ഒത്തുതീർപ്പാക്കി ഞാൻ വീട് വീട്ടിറങ്ങി കൊച്ചിയിലെത്തി ജിമ്മിൽ ജോലി കിട്ടി പിന്നെ ബാംഗ്ലൂർ പോയി ഫിറ്റ്നസ് ട്രെയിനറാകാൻ പരിശീലനം നടത്തി ഇപ്പോൾ ഞാനൊരു ട്രെയിനർ ഇപ്പോൾ ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു നമ്മുടെ ജീവിതം രക്ഷപെടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം ജാസ്മിൻ ജോഷ് ടോക്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.