ഈ ബഹിഷ്കരണം നിങ്ങൾക്ക് ഒരാഴ്ച തുടരാൻ കഴിഞ്ഞാൽ…

മാധ്യമ പ്രവർത്തകരേ,
ഒറ്റ ദിവസമേ നിങ്ങൾ ബി ജെ പിയെ ബഹിഷ്കരിച്ചുള്ളൂ,
അതിന്റെ ഫലം നിങ്ങൾ കണ്ടില്ലേ..

മാപ്പ് പറച്ചിൽ തുടങ്ങിക്കഴിഞ്ഞു.
ആദ്യം വന്നിരിക്കുന്ന മാപ്പ് വി മുരളീധരനിൽ നിന്നാണ്.

ഇനി മാപ്പുകളുടെ പ്രവാഹമായിരിക്കും.
നാളെ ശ്രീധരൻ പിള്ള മാപ്പ് പറയും.
അതിനു പിന്നാലെ ശോഭാ സുരേന്ദ്രനും മറ്റേ സുരേന്ദ്രനും പറയും.
അവസാനം ശശികലയും പറയും..

ഈ ബഹിഷ്കരണം നിങ്ങൾക്ക് ഒരാഴ്ച തുടരാൻ കഴിഞ്ഞാൽ
നിങ്ങളെ കാണുന്നിടത്ത് വെച്ച് അവർ സല്യൂട്ട് അടിക്കും.
മുണ്ട് മടക്കിക്കുത്തിയിട്ടുണ്ടെങ്കിൽ അതഴിച്ചിട്ട് സല്യൂട്ട് തരും.
ക്യാമറ തൂക്കി പിറകിൽ നടക്കാൻ പറഞ്ഞാൽ അതും ചെയ്യും..

അതേ സമയം നിങ്ങളിന്നവരെ ബഹിഷ്കരിച്ചിരുന്നില്ലെങ്കിലോ,
നിങ്ങളുടെ ചാനലിൽ വന്നിരുന്നു കൊണ്ട് തന്നെ ഇതിനകം അവർ നിങ്ങളുടെ തന്തക്ക് വിളിച്ചിട്ടുണ്ടാകും.
ഇന്ന് കിട്ടിയതിനെക്കാൾ നല്ല ഡീസന്റ് തല്ല് നാളെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും.

അതാണവരുടെ സ്വഭാവം.
ചരിത്രത്തിലുടനീളം ആ സ്വഭാവം കാണാം.
ഒന്ന് തിരിഞ്ഞു നിന്നാൽ ഇന്ന് എടപ്പാളിൽ ഓടിയ പോലെ ജീവനും കൊണ്ട് ഓടും..
തിരിഞ്ഞു നിന്നില്ലെങ്കിലോ പിറകിൽ നിന്ന് കുത്തിവീഴ്ത്തും.

അപ്പോൾ പറഞ്ഞു വന്നത് ഇതാണ്,
ഇത്രകാലം മുട്ടിലിഴഞ്ഞ പോലെ ഫാസിസ്റ്റുകളുടെ മുന്നിൽ ഇനി ഇഴയാതിരിക്കുക.
അവരെ പ്രീതിപ്പെടുത്താൻ അമിതഭക്തി കാണിക്കാതിരിക്കുക,

ഇന്ന് നിവർത്തിപ്പിടിച്ച നട്ടെല്ല് അതേ പോലെ നിവർത്തിപ്പിടിക്കുക

നന്ദി, നമസ്കാരം.