ഒരു ചിക്കന്‍ റോള്‍ കാണാതായതിനെ ചൊല്ലി ഉണ്ടായ മീഡിയ ചര്‍ച്ച !

319

01

ഒരു ചിക്കന്‍ റോളിനെ ചൊല്ലി മീഡിയ ചര്‍ച്ചയും നടക്കുമോ ? ഒരു യുവതി ഭക്ഷണത്തിനായി അടുത്തുള്ള ഹോട്ടലില്‍ നിന്നും ചിക്കന്‍ റോള്‍ ഓര്‍ഡര്‍ ചെയ്യുന്നു. ഏറെ കാത്തിരിരുന്നിട്ടും കിട്ടാതെ വന്നപ്പോള്‍ യുവതി അക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നു. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും നേടി റോള്‍ കിട്ടാത്ത കഥ നാടാകെ വന്‍ വാര്‍ത്തയാവുന്നു. അതിനിടെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഇത് കണ്ടു ചിക്കന്‍ റോള്‍ ഡെലിവറിയിലെ അനാസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നു.

തുടര്‍ന്ന് സുഗേഷ് കുമാറും മോണ ജോര്‍ജും ബിനുവും നാണുവും കൂടി സംഭവത്തെ ചൊല്ലി മീഡിയ ചര്‍ച്ചകള്‍ തന്നെ നടത്തുന്നു. ചിക്കനെ കൊന്നു തിന്നുന്നതിനെതിരെ ശ്രീ റോള്‍ സേന രംഗത്ത് വന്നു. എവിടെയും ചര്‍ച്ച ചിക്കന്‍ റോള്‍ കാണാതായ സംഭവത്തെ കുറിച്ച് തന്നെ. വായ തുറക്കാത്ത പ്രധാനമന്ത്രിയാണോ ചിക്കന്‍ റോള്‍ തിന്നതെന്ന സംശയം ബലപ്പെടുന്നു. ഗുജറാത്തില്‍ ആണെങ്കില്‍ നല്ല റോഡുകള്‍ ഉള്ളത് റോളുകള്‍ വേഗം ഡെലിവറി ചെയ്യപ്പെടുമായിരുന്നെന്നു ഒരാള്‍.

മഹേഷ്‌ ഭട്ട് ചിക്കന്‍ റോളിന്റെ തിരോധാനത്തെ കുറിച്ച് സിനിമ തന്നെ നിര്‍മ്മിക്കുന്നു. ചിക്കന്‍ റോളിന്റെ തിരോധാനത്തില്‍ ഒരു ലക്ഷം കോടിയുടെ അഴിമതി ആരോപണം പൊങ്ങി വരുന്നു. മതി ഇത്രയും മതി… ബാക്കി വീഡിയോയില്‍ തന്നെ കാണൂ. ഒരു ദിനം കൊണ്ട് മുക്കാല്‍ ലക്ഷം പേര്‍ കണ്ടു കഴിഞ്ഞ വീഡിയോ !