അനൂപ് കിളിമാനൂർ
പാലായന കാലത്തെ ലോകസിനിമ-മെഡിറ്ററേനിയൻ ഫീവർ
ഇസ്രായേലിലെ ഹൈഫയിൽ ജീവിക്കുന്ന പാലസ്തീൻകാരനായ വാലിദ്. ഒരു നോവൽ എഴുതാനായി ജോലി ഉപേക്ഷിച്ച് വീട്ടിലെ ജോലികളുമായി ഇരിക്കുന്ന വാലിദ് വിഷാദ രോഗത്തിന് അടിമയാണ്. പാലസ്തീന് മേൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ തുടർച്ചയായി ടി വിയിൽ കണ്ട് ദിവസങ്ങൾ മുന്നോട്ട് നീക്കുന്ന വാലിദിന് ഒരു വരി പോലും എഴുതാൻ കഴിയുന്നില്ല. വിഷാദ രോഗത്തിൻ്റെ മൂർച്ചയിൽ ധൈര്യം വരാത്തതുകൊണ്ട് മാത്രം ആത്മഹത്യ ചെയ്യാത്ത വാലിദ് ക്രിമിനൽ ബന്ധമുള്ള തൻ്റെ പുതിയ അയൽക്കാരനുമായി സൗഹൃദത്തിൽ ആവുകയും, തന്നെ വധിക്കാൻ ആ അയൽക്കാരന് quotation നൽകുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
കഴിഞ്ഞ വർഷം IFFI-ല് കണ്ട സിനിമയെപ്പറ്റി എഴുതാനുള്ള കാരണം ഒരു സീൻ ആണ്. ഉദ്യോഗസ്ഥർ ഒരു ഫോം ഫിൽ ചെയ്യാനായി വാലിദിൻ്റെ അടുത്ത് വരുമ്പോൾ അതിൽ വംശം മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ മുതലായ കോളങ്ങൾ മാത്രം ഉള്ളതിൻ്റെ പേരിൽ വാലിദ് അവരുമായി തർക്കിക്കുകയും താൻ പാലസ്തീനിയൻ വംശജൻ ആണെന്നും, അങ്ങനെ മാത്രമേ താൻ ഫോം പൂരിപ്പിക്കൂ എന്ന് വാലിദ് വാശി പിടിക്കുകയും ചെയ്യുന്നു.

 

പാലസ്തീൻ പ്രശ്നം ഏതെങ്കിലും ഒരു മതത്തിൻ്റെ മാത്രം പ്രശ്നമല്ല, അതു രാഷ്ട്രീയ പ്രശ്നമാണ്. പാലസ്തീനികളുടെ എറ്റവും പ്രധാന സ്വത്വം താൻ പാലസ്തീനി ആണ് എന്നുള്ളതാണ്, മതസ്വത്വം അവർക്ക് രണ്ടാമത് മാത്രമേ വരുന്നുള്ളൂ. കാരണം ഒരു മതത്തിൻ്റെ സ്വത്വത്തിനുള്ളിൽ തളച്ചിടാവുന്നതല്ല അവരുടെ പ്രശ്നം, വേറേ ഒരു നാട്ടിലെയും സമാനമതക്കാർ അനുഭവിക്കുന്നതിനു സമാനമല്ല അവർ നേരിടുന്ന പ്രതിസന്ധി. അത് ഒരു മതത്തിൻ്റേയും കോളങ്ങളിൽ മാത്രം ഒതുക്കാവുന്നതല്ല. സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടു, പാലായനം ചെയ്യേണ്ടി വരുന്ന, മരണത്തിലേക്ക് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുമായി ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ഇടയിലെ നൂൽപ്പാലത്തിൽ ജീവിക്കുന്ന പാലസ്തീൻ ജനത നേരിടുന്ന പ്രതിസന്ധി തന്നെയാണ് അവരുടെ ഐഡൻ്റിറ്റി. അതു വേറേ ഏതൊരു ജനത നേരിടുന്ന പ്രതിസന്ധിയേക്കാൾ ക്രൂരവുമാണ്.
You May Also Like

ചുമട്ടു തൊഴിലാളിയുടെ മകൻ ഇന്ന് ബിഗ്ബജറ്റ് ചിത്രത്തിലെ നായകൻ

2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം…

അഭിനയത്തിന്റെ ഒളിമങ്ങാത്ത പാഠപുസ്തകമായി സത്യൻ ഇന്നും വിളങ്ങുന്നു, ഇന്ന് മഹാനടന്റെ ജന്മദിനം

Manikandan Polpparambath മലയാള സിനിമയിലെ സ്വാഭാവികാഭിനയത്തിന്റെ ആദ്യത്തെമാതൃക സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആരംഭിച്ച വർഷത്തിലും (1969)…

വല്ലാതെ വേദനിപ്പിച്ച, ഒരുപാട് ചിന്തിപ്പിച്ച ക്ലൈമാക്സും സിനിമയും ആയിരുന്നു ‘പക്ഷെ’

‘പക്ഷെ’ രാഗീത് ആർ ബാലൻ നന്ദിനി : ബാലേട്ടന്റെ ഭാര്യയും കുട്ടികളും ഒക്കെ വന്നു അല്ലെ..…

അയാൾ അങ്ങനെയുള്ള ആൾ ആണെങ്കിൽ അയാളെ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു എന്ന് ഞാൻ പറയും. തുറന്നുപറഞ്ഞ് ശിൽപാ ബാലൻ.

അവതാരികയും നടിയായും മലയാള സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും മിന്നും താരമാണ് ശിൽപാ ബാലൻ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം ഒരുപാട് മികച്ച വീഡിയോസ് ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്.