Meenakshi Manekkade എഴുതുന്നു

 

പ്രിയപ്പെട്ട ടോട്ടോചാൻ

ആറാം ക്ലാസ്സിൽ വെച്ചാണ് ടോട്ടോചാന്റെ കഥ ബിജു സാർ ഞങ്ങളോട് പറയുന്നത്… അന്ന് തൊട്ടേ വായിക്കാനുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു.രണ്ടു ദിവസം മുൻപാണ് കിട്ടുന്നത്…

തീവണ്ടിപള്ളിക്കുടത്തിലേക്ക് നിന്റെയൊപ്പം വന്ന് ഞാനും അവിടത്തെ വിദ്യാർത്ഥിയായി മാറി.
ടോട്ടോചാന്റെ നിർത്താതെയുള്ള സംസാരം മണിക്കൂറുകളോളം കേട്ടു നിന്ന, കൊബായാഷി മാഷിന്റെ സ്നേഹം അനുഭവിച്ച്….
പയ്യെചവക്കും പാട്ട് പാടി കടലിൽ നിന്നും മലകളിൽ നിന്നും കൊണ്ട് വന്ന ഉച്ചയൂണ് കഴിച്ച്….
ഊണ് കഴിഞ്ഞു നടക്കാൻ പോവുമ്പോൾ കടുകിൻ പൂക്കൾ കണ്ട്…..
ഇഷ്ടമുള്ള വിഷയം മാത്രം പഠിച്ച്..
പ്രേതപരീക്ഷകളിൽ കൂടി പേടിച്ചും ചിരിച്ചും പേടി മാറ്റി…

മാസ്റ്റർ പറയുന്നത് പോലെ ടോട്ടോചാൻ ശെരിക്കും ഒരു നല്ല കുട്ടി തന്നെയാണ്.

നാടകപരിശീലനത്തിൽ വികൃതി കാണിച്ചു അതിൽ നിന്ന് ഒഴിവാക്കപ്പെട്ടതും കുമ്മായചാന്തിലും അത്പോലെ ടോയ്ലറ്റ് കുഴിയിലും ചാടി അബദ്ധങ്ങൾ ഒപ്പിച്ചതും ഒരുപാട് ചിരിപ്പിച്ചു.

യാസ്വാക്കിചാനും
കിളികുഞ്ഞുങ്ങളും മരിച്ചപ്പോളും പ്രിയപെട്ട നായ റോക്കിയെ കാണാതായപ്പോളും നിന്റെ നിർമലമായ സ്നേഹവും കരച്ചിലും സങ്കടപ്പെടുത്തി.

ടോയ്ലറ്റ് ടാങ്കിൽ പോയ പേഴ്സ് തപ്പിയെടുക്കാനും പിന്നീട് ഒരിക്കൽ പോളിയോ ബാധിച്ച യാസ്വാക്കിചാനെ മരത്തിൽ കയറ്റാനും ടോട്ടോചാൻ കാണിച്ച പരിശ്രമവും വീണ്ടും അബദ്ധത്തിൽ ചെന്നു ചാടിയിട്ടും സാഹസം കാണിക്കുന്ന ടോട്ടോചാന്റെ സ്വഭാവവും അത്ഭുതപെടുത്തി..

റോക്കിയുമായുള്ള ചെന്നായ്കളിയിൽ നിന്റെ ചെവി അവൻ കടിച്ചപ്പോളും അവനെ അച്ഛനുമമ്മമ്മയും ഉപദ്രവിക്കുമോ എന്ന് മാത്രമായിരുന്നു നിന്റെ പേടി..ആശുപത്രിയിൽ നിന്ന് വന്നു നീ ആദ്യം അന്യോഷിച്ചതും അവനെ തന്നെ.

തന്റെ പള്ളിക്കൂടത്തെ മറ്റു കുട്ടികൾ കളിയാക്കി പാടിയപ്പോൾ “ഏറ്റവും കേമം റ്റോമോ ഗെക്വ്ൻ “എന്ന് നീ പാടിയത് അഭിമാനമുണ്ടാക്കി.

പൊക്കം കുറഞ്ഞ തകാഹാഷിയെ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന,ടോട്ടോചാനെ ക്ഷമയോടെ കേൾക്കുന്ന, ശരീരഘടനയിലെ അനാരോഗ്യകരമായ കൗതുകവും അംഗവൈകല്യമുള്ളവരുടെ അപകർഷതയും ഇല്ലാതാക്കാൻ നഗ്നരായി അവരെ കുളത്തിൽ ഇറങ്ങുവാൻ അനുവദിക്കുന്ന,
വസ്ത്രത്തിൽ ചെളിയാവുമെന്ന് പറഞ്ഞു കളികളിൽ നിന്ന് മാറി നിക്കുന്നത് ഒഴിവാക്കാൻ പഴകിയ വസ്ത്രം ധരിച്ചു വന്നാൽ മതിയെന്ന് പറയുന്ന വേനലവധിയിൽ ക്യാമ്പുകൾ നടത്തുന്ന
കൊബായാഷി മാഷിന്റെ വെത്യസ്തമായ അധ്യാപനം..

ഇപ്പോളത്തെ വിദ്യാഭ്യാസവും മുതിർന്നവരുടെ അനാവശ്യമായ ഇടപെടലുകളും കുഞ്ഞുകളുടെ നൈസർഗികമായ വളർച്ചയെ മുരടിപ്പിക്കുന്നു എന്ന
കൊബായാഷി മാസ്റ്ററിന്റെ അഭിപ്രായം എത്ര ശരിയാണ്.

എല്ലാ സ്കൂളുകളും റ്റോമോയിലെ പോലെ ആയിരുന്നെങ്കിൽ..അവിടത്തെ പോലെ കൊബായാഷി മാസ്റ്റർ ഉണ്ടായിരുന്നെങ്കിൽ.. ജീവിതത്തിൽ വിജയിക്കുന്ന ഒത്തിരി ടോട്ടോചാൻമാരും തകാഹാഷിമാരും ഉണ്ടായേനെ..

(തീർന്ന്പോവല്ലേ എന്ന് ഓരോ പേജ് കഴിയുമ്പോളും ആഗ്രഹിച്ചു പോയി.
അധ്യാപകരും വിദ്യാർത്ഥികളും അത്പോലെ മാതാപിതാക്കളും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നല്ല ബുക്ക്‌..)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.