Connect with us

മീനത്തിലെ കുളിര്‍മ

നഗരം വ്യാഭിചരിക്കാത്ത ഗ്രാമമണ്ണില്‍, നോക്കെത്താ ദൂരത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന പ്രധാന ഒറ്റയടി പാതയുടെ ഓരം പറ്റി ദേവന്‍….

ലക്ഷ്യമില്ലാത്ത ഈ ജീവിതത്തിലെ ഇന്നത്തെ ലക്ഷ്യം തന്റെ വീട്…. നാളയോ?

 61 total views,  2 views today

Published

on

man-aloneനഗരം വ്യാഭിചരിക്കാത്ത ഗ്രാമമണ്ണില്‍, നോക്കെത്താ ദൂരത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന പ്രധാന ഒറ്റയടി പാതയുടെ ഓരം പറ്റി ദേവന്‍….

ലക്ഷ്യമില്ലാത്ത ഈ ജീവിതത്തിലെ ഇന്നത്തെ ലക്ഷ്യം തന്റെ വീട്…. നാളയോ?

ദേവന്റെ നെടുവീര്‍പ്പിന്റെ മറുപടി എന്നോണം തൊട്ടടുത്ത കര്‍പ്പൂരമാവിന്റെ ചില്ലയില്‍ ഇരുന്ന പേരറിയാ പക്ഷിയുടെ മുറുമുറുപ്പ്..

നാളെ തന്റെ ദിവസം തീരുകയാണ്…. ഒരര്‍ത്ഥത്തില്‍ തന്റെ മനസാക്ഷിയുടെ മരണം… ഇനി ഒരു പുനര്‍ജന്മത്തിനായി അടുത്ത രണ്ട് വര്‍ഷം കാത്തിരിക്കണം.

കുപ്പായക്കീശയുടെ വിശാലതയും കടന്ന് പുറത്തേക്ക് ഉന്തിയിരിക്കുന്ന പാസ്പോര്‍ട്ടിനുള്ളില്‍ നിന്നും ട്രാവല്‍ ഏജന്‍സിയുടെ ബഹുവര്‍ണ കവര്‍ “ഞാന്‍ നിന്റെ നാളെകളുടെ വര്‍ണം കെടുത്താന്‍ പോകുവാണേയ്” എന്നുച്ചത്തില്‍ പരിഹസിക്കുന്നുണ്ടോ?

കവര്‍ വലിച്ചെടുത്ത് ദേവന്‍ ഒരിക്കല്‍ കൂടി അതിലൂടെ ഊളിയിട്ടു…

കൃത്യമായി പറഞ്ഞാല്‍ നാളെ വൈകുന്നേരം അഞ്ചുമണിക്ക് തനിക്ക് അമ്മയും, അമ്മുവും, ഈ ഒറ്റയടി പാതയും തോടും, തൊടികളും എല്ലാം എല്ലാം നഷ്ടപ്പെടും….

ദിനങ്ങളുടെ വേഗത നിശ്ചയിക്കുന്നത് മനസാണെന്ന് അമ്മ എപ്പോഴും പറയാറുള്ളത് എത്ര ശരിയാണ്. അവിടെ കൂട്ടിയാലും കിഴിച്ചാലും തീരാത്ത മഹാസമസ്യ, ഇവിടെ ഒരു മിന്നല്‍‌പിണര്‍ പോലെ മിന്നിമായുന്ന ഒന്ന്.

Advertisement

അപേക്ഷിച്ചത് നാലുമാസം അനുവദിച്ചത് നാല്‍പ്പത് ദിവസം… മുതലാളിക്ക് അതിനു നിരത്താന്‍ തക്കതായ കാരണവും ഉണ്ട്….

“ദേവന്‍…. ഞാന്‍ നാട്ടില്‍ പോയി നില്‍ക്കുന്നത് നാലോ അഞ്ചോ ദിവസമാണ്….. ഭാര്യയും, കുട്ടിയും പരാധീനതകളും ഒന്നും ഇല്ലാത്ത തനിക്കെന്തിനാടോ ഈ നാലു മാസം?”

ഉള്ളില്‍ ചിരി പൊട്ടി…. ഒരു മറു ചോദ്യം ഉള്ളില്‍ തികട്ടി വന്നു എങ്കിലും അത് ഉപ്പു കൂട്ടാതെ തിരികെ വിഴുങ്ങി. അല്ലെങ്കില്‍ തന്നെ ചോദിച്ചിട്ട് എന്തു കാര്യം. മാനേജ്മെന്റിന്റെ കണ്ണിലെ കരടാകുക എന്നതിലുപരി ഏറെയൊന്നും നേടാന്‍ ഒരു ചോദ്യത്തിനും കഴിയില്ല.

“മാസത്തില്‍ രണ്ടു തവണ നാട്ടില്‍ പോകുന്ന മുതലാളിയേയും രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍് പോകുന്ന തന്നെയും ഏതു നുകത്തില്‍ കെട്ടിയാലും ഉഴല്‍ നടക്കില്ല എന്നു അദ്ദേഹത്തിനും തനിക്കും അറിയാം…. എന്നിട്ടും!”

ഭാര്യയും ,കുട്ടികളും മാത്രമാണോ പരാധീനതകള്‍….അല്ലെങ്കില്‍ അവ മാത്രമാണോ സൌഭാഗ്യങ്ങള്‍… അറിയില്ല.

തന്റെ അമ്മുവിന്റെ പഠിപ്പ്, അവളുടെ വിവാഹം, പിന്നെ വളരെ ചെറിയ ഒരു വീട്… അങ്ങനെ തനിക്കും എത്രയോ പരാധീനതകള്‍ നിരത്താനുണ്ടാവും.

തന്റെ നാടിന്റെ നിര്‍മ്മലത, ഗ്രാമവാസികളുടെ നിഷ്കളങ്കത…. അതു തന്റെ സൌഭാഗ്യങ്ങള്‍ അല്ലെ?…

Advertisement

മീ‍നത്തിന്റെ ചൂടിലും ഇന്നലെ പെയ്ത മഴ… വേനല്‍ മഴയുടെ സുഗന്ധം അത് ഇഷ്ടപ്പെടാത്തവര്‍ ഒരുപക്ഷേ ജീവിതമേ ഇഷ്ടപ്പെടാത്തവര്‍ ആവാം….ഇലകളും പുല്‍ച്ചെടികളും പോലും കുളിര്‍മ്മയിലെ ആലസ്യത്തില്‍ മതിമറക്കുമ്പോള്‍ ഒരുപക്ഷെ താന്‍ മാത്രമാവാം നാളയെ കുറിച്ചോര്‍ത്ത് വേവലാതികളുമായി…..

“ദേവാ…. നാളെ ജ്ജ് പൂവാണല്ലെ….” തന്റെ ആട്ടും കൂട്ടങ്ങളേയും തെളിച്ചു വന്ന ബീവാത്തുമ്മയുടെ ചിലമ്പിച്ച് ശബ്ദം ദേവനെ ഒരു നിമിഷം ചിന്തയില്‍ നിന്നുണര്‍ത്തി….

“അതെ ഉമ്മാ…. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് യാത്ര..” തന്റെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാതിരിക്കാന്‍ ദേവന്‍ നന്നേ ശ്രദ്ധിച്ചു….

“മോനെ ചെന്നിട്ട് ഇജ്ജ് ഞമ്മടെ നിശാറിന്റെ കാര്യം കൂടി ഒന്നു നോക്കണെ….. പൊരേല് വലിയ കഷ്ടപ്പാടാ മോനെ….”

“ഉവ്വ് ഉമ്മാ….. നോക്കാം..” ഒന്നും അറിയാത്ത ആ നാട്ടുമ്പുറത്തുകാരിയെ എന്തു പറഞ്ഞ് മനസ്സിലാക്കാന്‍….. മണ്ണിന്റെ മണം നഷ്ടപ്പെട്ടു എന്ന് ഉമ്മയോട് പറഞ്ഞാല്‍ “ എങ്കില്‍ മോന്‍ ചാക്കില്‍ കുറെ മണ്ണും കൂടി കൊണ്ടു പോ മോനെ” എന്ന നിഷ്കളങ്കമായ മറുപടിയായിരിക്കാം വരിക.

“ബ്ബേ..ബ്ബേ” കൂട്ടത്തില്‍ ഒരു കുഞ്ഞാട് മറ്റുള്ളവയെ പിന്തള്ളി മുന്നിലേക്ക് കടക്കാനുള്ള ശ്രമം.

ദേവന്റെ ചിന്തകളെ ഉദ്ദീപിപ്പിച്ചു കൊണ്ട് ആന്റണിയുടെ മുഖം കടന്നുവന്നു.

Advertisement

മുതിര്‍ന്ന ആടുകളെ വകഞ്ഞു മാറ്റി മുന്നേറാന്‍ ശ്രമിക്കുന്ന ആ കുഞ്ഞാടിന് ആന്റണിയുടെ മുഖഛായയോ?

മല്ലു എന്നാല്‍ സ്പടിക ജാറിലെ ഒരുകൂട്ടം ഞണ്ടുകള്‍ ആണെന്ന് ഇതര ഭാഷക്കാര്‍ പരിഹസിക്കുന്നതിന് ഉപോത്ബലകമായ ഒരു പേര്‍.

“ദേവാ…. നമ്മള്‍ ഉറ്റവരേയും ഉടവരേയും ഉപേക്ഷിച്ച് ഇവിടെ വരുമ്പോള്‍ നമ്മുടെ ലക്ഷ്യം പണം മാത്രമായിരിക്കണം”.. ഒരേ വിമാനത്തില്‍ മരുഭൂമിയുടെ മരവിപ്പില്‍ വന്നിറങ്ങിയതിന്റെ രണ്ടാം നാള്‍ ആന്റണിയുടെ പ്രസ്ഥാവന.

തന്റെ ലക്ഷ്യത്തെ അക്ഷരം പ്രതി നിറവേറ്റി അവന്‍…. !

“ദേവാ ഞാന്‍ എവിടെ എത്തിയാലും നീ എന്റെ ഒപ്പം കാണും”… ഒന്നിച്ചു വിമാനമിറങ്ങിയ പലരേക്കാളും എന്തുകൊണ്ടും ഒരു പടി പിന്നിലാണെങ്കിലും അവരെയെല്ലാം കടന്ന് തൊട്ടു മുകളിലെ കസേരയില്‍ ഇരുപ്പുറപ്പിച്ചപ്പോള്‍ ആന്റണിയുടെ വാഗ്ദാനം….

“ഒന്നും വേണ്ട ആന്റൂ…. നീ നിന്റെ ലക്ഷ്യത്തിലെത്തു… എനിക്ക് കുറച്ചു സ്വപ്നങ്ങളല്ലേ ഉള്ളൂ..” സ്ഥാനക്കയറ്റത്തിനു പിന്നിലേ ചരടു വലിയില്‍ മുതലാളിയുടെ നേര്‍പകുതിയും ഉള്‍പ്പെടുന്നു എന്നത് പതം പറച്ചിലുകള്‍ക്കുപരി ഒരു സത്യമാണെന്ന തിരിച്ചറിവാണ് തന്നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

“നോണ്‍ സെന്‍സ്… എങ്ങനെയാണ് ഒരു കാബിനില്‍ പ്രവേശിക്കുക എന്നു തനിക്കറിയില്ലേ?” ആന്റണിയുടെ രോഷത്തിന് മാഡത്തിന്റെ പുഞ്ചിരി കൂടി കൂട്ടായപ്പോള്‍ ദേവന്‍ എന്ന ചങ്ങാതിയില്‍ നിന്നും ദേവദാസ മേനോന്‍ എന്ന കീഴ്‌ജീവനക്കാരനിലേക്കുള്ള ദൂരം എത്രയോ ചെറുതാണെന്ന് തിരിച്ചറിഞ്ഞു.

Advertisement

“കൂയ്….. എടാ ദേവാ നാളെ എപ്പോഴാടാ പോകുന്നേ..? ഞാനും കൂടി എയര്‍പോര്‍ട്ടില്‍ വരണോ..?”

“നാളെ വൈകുന്നേരമാടാ….“ ചിന്തയില്‍ നിന്ന് ഉണര്‍ന്ന് ദേവന്‍ പ്രതികരിച്ചു.

“എടാ ഇന്ന് എന്റെ പൊന്നുമ്മയുടെ പിറന്നാളാ…. നല്ല അരിപ്പത്തിരിയും മട്ടന്‍ കറിയും ഉണ്ട്…. കഴിച്ചിട്ടു പോടാ”

കളിക്കൂട്ടുകാരന്‍ സുള്‍ഫി വീടിന്റെ ഉമ്മറത്ത്, ഉമ്മയുടെ തോളില്‍ കയ്യിട്ട് തന്നിലേക്കടുപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചു.

“വേണ്ടാടാ…കവലയില്‍ നിന്ന് ഒരു ചായയും കടിയും കഴിച്ചതേയുള്ളു”

“അത് നിന്റെ കടയപ്പമല്ല….. നാളെമുതല്‍ നിനക്ക് ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍ പറ്റിയ സാധനമാ…. വാ കഴിച്ചിട്ടു പോകാം” സുള്‍ഫിയുടേയും ഉമ്മയുടേയും മാറിമാറിയുള്ള സ്നേഹ നിര്‍ബന്ധം.

എങ്ങനെയുണ്ടടാ എന്റെ ഉമ്മയുടെ കൈപുണ്യം? ഭക്ഷണത്തിനിടെ സുള്‍ഫിയുടെ കുശലം കൂട്ടിക്കൊണ്ടു പോയത് നിഷ്കളങ്കമായ ഒരു ചിരിയിലേക്കാണ്….

Advertisement

“വോ നിങ്ങളൊക്കെ എന്തിര്? വലിയ മേനോന്മാരല്ലെ?നമ്മുടെ കൈകൊണ്ട് വച്ചതു കഴിക്കുമോ എന്തോ?”

പ്രവാസം തീര്‍ത്ത തരിശു തലയും, മഞ്ഞ കണ്ണും ജീവസ്സുവറ്റിയ ഇടത്തേ കാലും…. അച്ചായന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാത്തപ്പന്‍ എന്ന അന്‍പത്തഞ്ച് വയസ്സുകാരനായ ആസ്ഥാന കുശിനിക്കാരന്‍.

“എങ്ങനെയുണ്ട് ദേവാ കോഴിക്കറി?” അച്ചായന്റെ കറികള്‍ കഴിച്ചു കഴിഞ്ഞുള്ള ഈ ചോദ്യമാണ് കഴിച്ചത് കോഴിയാണോ, മട്ടനാണോ, ബീഫാണോ അതോ പച്ചക്കറിയാണോ എന്നു തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം!

“നന്നായിട്ടുണ്ട് അച്ചായാ!” ജീവനില്ലാത്ത ആ കണ്ണുകളില്‍ മിന്നി മറയുന്ന തിളക്കം കാണാനായിട്ടു മാത്രം പറയുന്ന തന്റെ സ്തിരം പല്ലവി.

“ഹ…ഹ… ദേവാ നീ മാത്രമേ ഇതു പറയൂ… അതിന്റെ ഗുണവും കാണുന്നുണ്ട് നിന്റെ ശരീരത്തില്‍”… ഹസനിക്കയുടെ പരിഹാസം ഇടക്കിടെ കേള്‍ക്കുമ്പോള്‍ അച്ചായന്‍ പ്രതികരിക്കും.

“ വേണമെങ്കില്‍ ഞണ്ണിയിട്ട് എഴുനേറ്റു പോടേ പയലേ..! നാളെ മുതല്‍ നിനക്കു ഞാന്‍ പീലി വച്ചു വിളമ്പാം!!”

“പത്തിരി ഒന്നുകൂടി ഇടട്ടെ മോനേ” ഉമ്മയുടെ ശബ്ദം ദേവനെ വീണ്ടും ചിന്തകളില്‍ നിന്നു തിരികെ വിളിച്ചു.

Advertisement

“മതി ഉമ്മാ…ധാരാളം” കൈകഴുകുന്നതിനിടയില്‍ സുള്‍ഫി ഡ്രസ്സ് ചെയ്തു.

“ഞാനും അത്രേടം വരെ പോയിട്ടു വരട്ടെ ഉമ്മാ…..” തന്റെ മുപ്പതാം വയസ്സിലും സുള്‍ഫിയുടെ ജീവിതചര്യയില്‍ അത്ഭുതം തോന്നി.

നീണ്ട പ്രവാസജീവിതത്തിന്റെ ബാക്കി പത്രമായി ഉപ്പ നല്‍കിയ മരണത്തിന്റെ മാറാപ്പും പേറി ഉമ്മക്കു വേണ്ടി ജീവിക്കുന്ന ഒരു മകന്‍ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

“എന്താടാ ദേവാ….. നിനക്കു നാളെ ലഗേജിനു കൂടുതല്‍ കാശു കൊടുക്കേണ്ടി വരുമെന്നു തോന്നുന്നല്ലോ” പരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന അച്ചാറുകളുടേയും, വറവിന്റേയും സമ്മിശ്ര ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റി സുള്‍ഫിയുടെ ചിരി….

“ നാളെ അവിടെ ഇതിനു കടിപിടി കൂടാന്‍ എത്ര ആളുകള്‍ ഉണ്ടാവും സുള്‍ഫീ…. നാടിന്റെ രുചിക്കു വേണ്ടി കാത്ത്!!…. അവരുടെ പ്രതീക്ഷക്ക് പകരം വെയ്ക്കാന്‍ ഒന്നിനും കഴിയില്ലല്ലോ…. എത്രയുണ്ടെങ്കിലും കൊണ്ടു പോകുക തന്നെ” ദേവന്റെ ചുടു നിശ്വാസത്തെ മറികടന്ന് കുളിര്‍മ്മയുള്ള ഒരു കാറ്റ്…..

“മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നു തോന്നുന്നു..” എതിരെ വന്ന നാരായണേട്ടന്‍ പറയുന്നതിനു മുന്‍പ് തന്നെ മഴ വീണിരുന്നു.

“നിന്റെ കീശയിലെ പേപ്പറ് നനഞ്ഞിരിക്കുന്നല്ലോ…?”ഉമ്മറപ്പടിയിലേക്ക് കയറുമ്പോള്‍ സുള്‍ഫി ചൂണ്ടിക്കാട്ടി.

Advertisement

ആസകലം കുതിര്‍ന്ന കുപ്പായ കീശയില്‍ നിന്ന് ടിക്കറ്റും പാസ്പോര്‍ട്ടും വലിച്ചെടുക്കുമ്പോള്‍ അതിന്റെ പലഭാഗങ്ങളും അടര്‍ന്നു വീഴുന്നുണ്ടായിരുന്നു….

“ദേവാ….. എന്താ മോനേ… ഇതൊക്കെ ശ്രദ്ധിക്കേണ്ടെ?” ഇനി എന്താ ചെയ്ക…..” അമ്മയുടെ പരിദേവനം രസിക്കാതെ മിന്നലിനൊപ്പം വന്ന ഒരു ഇടി ആ ശബ്ദത്തെ അലിയിച്ചു കളഞ്ഞു.

ദേവന്‍ തിരികെ മഴയിലേക്കിറങ്ങി…. ആ പുഞ്ചിരി ഉള്‍ക്കൊണ്ട് മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു…..

അമ്മയുടേയും, അമ്മുവിന്റെയും മുഖത്ത് അപ്പോള്‍ കണ്ടത് ചിതറി തെറിച്ച മഴത്തുള്ളികള്‍ തന്നെയോ?

 62 total views,  3 views today

Advertisement
Entertainment4 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment7 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement