കീറ്റോ ഡയറ്റ് അഥവാ LCHF (Low Carb High Fat Diet) ചെയ്തതിലൂടെ 84കിലോ ശരീര ഭാരത്തെ 63കിലോയിൽ എത്തിച്ച 25കാരിയായ മീനു സുധിയുടെ പ്രചോദനപ്രദമായ കുറിപ്പ് വായിക്കാം

Meenu Sudhi – GNPC ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റ് 

മുൻപൊക്കെ കീറ്റോ ഡയറ്റ് എന്നാൽ എന്താണ് എന്ന് ഭൂരിപക്ഷം ആളുകൾക്കും അറിയില്ലായിരുന്നു.. എന്നാൽ ഇന്ന് കീറ്റോ അല്ലെങ്കിൽ LCHF ഡയറ്റ് എന്താണ് എന്ന് മിക്കവാറും ആളുകൾക്കും അറിയാം.. ഒരുപാട് ആളുകൾ ഫോളോ ചെയുകയും, അവർക്കൊക്കെ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുകയും ചെയ്യുന്നുണ്ട്.. അത്തരത്തിലുള്ളവരുടെ തുറന്നു പറച്ചിലുകളാണ് നമ്മുക്ക് ആവശ്യം… നമ്മൾക്കുണ്ടായ മാറ്റങ്ങൾ നമ്മൾ തുറന്നു പറയുന്നതിലൂടെ മറ്റുള്ളവർക്ക് അത് ആത്മവിശ്വാസം നൽകും…

ഏകദേശം 4 മാസങ്ങൾക്കു മുന്നേയാണ് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഞാൻ കീറ്റോ ഡയറ്റ് അഥവാ LCHF(Low Carb High Fat Diet) ആരംഭിക്കുന്നത്.. അതിനും ഒരു മാസം മുന്നേയാണ് ഞാൻ ഈ ഡയറ്റിനെപ്പറ്റി അറിയുന്നത്.. നമ്മുടെ ഈ ഗ്രുപ്പിൽ വയറലായ, നമ്മുടെ ഗ്രുപ്പ് മെമ്പർ കൂടിയായ Anshad Aliഇക്കയുടെ പോസ്റ്റ്‌ ആയിരുന്നു അതിനു കാരണം.. പിന്നീട് ഇക്കയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ഞാൻ ഡയറ്റ് സ്റ്റാർട്ട്‌ ചെയ്തു .

84കിലോ ശരീര ഭാരവും 149cm ഉയരവും, 25വയസ്സ് പ്രായവും ഉള്ള എനിക്ക് 28കിലോയോളം അധിക ഭാരം ഉണ്ടായിരുന്നു… ഇന്ന് അത് 63കിലോയിൽ എത്തി നിൽക്കുന്നു.. 21കിലോ കുറഞ്ഞു.. ഇന്നിപ്പോ തിരിഞ്ഞു നോക്കുമ്പോ പിന്നിട്ട മാസങ്ങൾ എനിക്ക് ഏറ്റവും കരുത്തു പകർന്ന ഒന്നാണ്.. ഒരു വ്യക്തിയുടെ ആത്മ വിശ്വാസത്തെ ശരീരഭാരം നല്ലരീതിയിൽ തന്നെ സ്വാധിനിക്കും.. ഞാൻ ഒരു റേഡിയോഗ്രാഫർ ആണ് ജനിച്ചു വളർന്ന നാട്ടിൽ തന്നെ ജോലി ചെയ്യുന്നു… അതിനാൽ തന്നെ എന്നെ എന്നും കണ്ടുകൊണ്ടിരുന്ന ആളുകൾക്ക്എന്റെ മാറ്റം ഒരു അത്ഭുതമാണ്.. ഒരുപാട് ആളുകൾ ചോദിക്കുകയും, അവർക്കൊക്കെ ഇതിനെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്..

ഒരുപാട് സ്ത്രീകൾ LCHF ഫോളോ ചെയുകയും നല്ല റിസൾട്ട്‌ ലഭിക്കുകയും ചെയ്തത് വ്യക്തിപരമായും, അല്ലാതെയും എനിക്കറിയാം… തുറന്നുപറയാൻ മടിക്കുന്ന നിങ്ങളോരോരുത്തർക്കും എന്റെ ഈ വാക്കുകൾ പ്രചോദനം ആകുമെങ്കിൽ അതിലാണ് എന്റെ വിജയം….

LCHF ഫോളോ ചെയ്യന്നവരോട് ഒരു കാര്യം കൂടി… യുക്തിവാദികളോട് ഒരിക്കലും ഈ അവസരത്തിൽ തർക്കിക്കാൻ പോകാതിരിക്കുക… അവരെ അവരുടെ വഴിക്കും.. നമ്മൾ നമ്മുടെ വഴിക്കും പോകട്ടെ.. നമ്മളെ സപ്പോർട്ട് ചെയ്യുന്നവരോട് മാത്രം സംശയങ്ങൾ ചോദിക്കുക… എതിർക്കുന്നവർ അങ്ങനെ ചെയ്യട്ടെ… LCHF നെ പറ്റി നല്ലപോലെ മനസ്സിലാക്കി, നന്നായി സമർപ്പിച്ച്, അവനവനോട് നീതി പുലർത്തി ഡയറ്റ് ഫോളോ ചെയ്യുക… ഫലം ഉറപ്പാണ്… ആശംസകളോടെ….

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.