മോഹൻലാലിനൊപ്പം ചെയ്ത യാത്രകളെ കുറിച്ച് വാചാലയാകുകയാണ് ടെലിവിഷൻ അവതാരകയായ മീര അനിൽ. അമേരിക്കയടക്കം അനവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് എന്നും ദുബായിൽ അമ്പതിലേറെ സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. എന്നിരുന്നാലും ലാലേട്ടനൊപ്പം ചെയ്ത യാത്രകൾ ആണ് ഏറ്റവും ആസ്വാദ്യകരമെന്നു മീര. അദ്ദേഹത്തിന്റെ ,ജോലിയോടുള്ള ആത്മാർത്ഥതയും സഹപ്രവർത്തകരോടുള്ള സ്നേഹവും തന്നെയാണ് അതിനു കാരണമെന്നും മീര പറയുന്നു. ഷോ കഴിയുമ്പോൾ ഞങ്ങൾ എല്ലാരെയുംകൂട്ടി അദ്ദേഹം കറങ്ങാൻ പോകും. എന്തെങ്കിലൊമൊക്കെ മേടിച്ചു തരികയും ചെയ്യും. അദ്ദേഹം വാങ്ങിത്തന്ന മിഠായി കവറുകൾ ഞാൻ സൂക്ഷിച്ചുവയ്ക്കാറുണ്ട്. അത്രയ്ക്കും മറക്കാൻ ആകാത്ത വിദേശയാത്രകൾ ആയിരുന്നു അതൊക്കെ.
***