ജനപ്രിയ നടൻ നായികയായി മലയാള സിനിമ രംഗത്ത് തുടക്കം കുറിച്ച അഭിനയത്രിയാണ് നടി മീരാനന്ദൻ മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു.
താരത്തിന്റെ ശരിയായ പേര് മീര നന്ദകുമാർ എന്നാണ്. 1990 നവംബർ 26 നു നന്ദകുമാറിന്റേയും മായയുടേയും മകളായി എറണാകുളത്തെ ഇളമക്കരയിൽ പെരുന്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. അർജുൻ നന്ദകുമാർ ആണ് സഹോദരൻ. മീര സ്കൂൾ വിദ്യാഭ്യാസം ഇളമക്കരയിലെ ഭവൻ വിദ്യാമന്ദിറിലാണ് നടത്തിയത്. അക്കാലത്താണ് മുല്ല സിനിമയിൽ അഭിനയിക്കുന്നത്.
2015-ൽ ദുബയിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി ചലച്ചിത്രേതര ജോലി ആരംഭിച്ച മീര പിന്നീട് സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതോടെ ഗോൾഡ് എഫ്.എം എന്ന സ്റ്റേഷനിലേക്ക് ചേക്കേറി. റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്. തുടർന്നും നിരവധി സിനികളിൽ അഭിനയിച്ചുവരികയാണ് മീര.
ഗായികയാകാൻ ആഗ്രഹിച്ച മീര സിനിമയിൽ നായികയായി മാറുകയും ധാരാളം സിനിമകളിൽ നായികയായും സഹനടിയായുമെല്ലാം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ച മീരാനന്ദൻ തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയായി. ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു മീര.
ഇപ്പോൾ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായ മീരാനന്ദൻ എട്ട് വർഷത്തോളമായി ഒരു പ്രവാസിയാണ്. 2017-ലായിരുന്നു മീരാനന്ദൻ അഭിനയിച്ച സിനിമ അവസാനമായി ഇറങ്ങിയത്. അഞ്ച് വർഷങ്ങൾക്ക് ശേഷം എന്നാലും എന്റെ അളിയാ എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീരാനന്ദൻ. സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുൺ എന്നിവരാണ് പ്രധാന റോളിൽ അഭിനയിക്കുന്നത്.
ഇപ്പോൾ മീരാനന്ദൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. പുതിയ ഹെയർസ്റ്റൈലിൽ അടിപൊളി മേക്കോവർ നടത്തിയ മീരാനന്ദനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസ്സിലാവുകയില്ല. സംഭവം എന്തായാലും കിടിലൻ ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു. എന്തായാലും താരം സിനിമയിലെ പോലെ നാടൻ പെൺകുട്ടിയല്ല, ജീവിതത്തിൽ താരം വളരെ സ്റ്റൈലിഷാണ്.