Entertainment
മിലിന്ദ് സോമനെ ലിപ്ലോക് (വീഡിയോ ) ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ആരാധികമാർ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് മീര വാസുദേവ്

മീര വാസുദേവ് ഒരു അന്യഭാഷാ നടിയാണ് എങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ്. മോഹൻലാൽ അവിസ്മരണീയ അഭിനയം കാഴ്ചവച്ച തന്മാത്രയിൽ നായികയായിരുന്നു മീര വാസുദേവ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന സൂപ്പർഹിറ്റ് പരമ്പര കുടുംബവിളക്കിൽ മീര അവതരിപ്പിക്കുന്ന സുമിത്രയെ കേരളത്തിലെ കുടുംബപ്രേക്ഷകർ ഏറ്റെടുത്തിട്ടു കാലങ്ങളായി. താരത്തിന്റെ ഹിന്ദി അരങ്ങേറ്റം റൂള്‍സ് പ്യാര് ക എന്ന ചിത്രത്തിലൂടെയായിരുന്നു. മിലിന്ദ് സോമന് ആയിരുന്നു ചിത്രത്തിലെ നായികാ. അതിന്റെ അനുഭവമാണ് താരമിപ്പോൾ പങ്കുവയ്ക്കുന്നത്.
ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത് റോതങ്ങ് പാസില്‍ വെച്ചായിരുന്നു . മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിച്ചത്. അവിടുത്തെ തണുപ്പ് കഠിനമായിരുന്നു. മൈനസ് 23 ഡിഗ്രിയായിരുന്നു . ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയിരുന്നു. എന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു. കാര്യമറിഞ്ഞപ്പോൾ ഒരു ചൂടുചായ വാങ്ങിതന്നു. അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും താരം പറയുന്നു.
988 total views, 4 views today