Connect with us

Interviews

മീശ ‘പ്രബുദ്ധ വിഡ്ഢി’കളുടെ മണ്ടയ്ക്കിട്ടൊരു കൊട്ട്

ഗോകുൽ ലീല സംവിധാനം ചെയ്തു നിഖിൽ പോയ്യിൽ കഥ, തിരക്കഥ നിർവഹിച്ച ‘മീശ’ അസ്സലൊരു ആക്ഷേപഹാസ്യ ഹ്രസ്വചിത്രമാണ്. പ്രബുദ്ധരെന്നു അവകാശപ്പെട്ടിട്ടും

 86 total views,  2 views today

Published

on

രാജേഷ് ശിവ

ഗോകുൽ ലീല സംവിധാനം ചെയ്തു നിഖിൽ പോയ്യിൽ കഥ, തിരക്കഥ നിർവഹിച്ച ‘മീശ’ അസ്സലൊരു ആക്ഷേപഹാസ്യ ഹ്രസ്വചിത്രമാണ്. പ്രബുദ്ധരെന്നു അവകാശപ്പെട്ടിട്ടും സകല തട്ടിപ്പുകൾക്കും കൊണ്ടുപോയി തലവച്ചുകൊടുക്കുന്ന മലയാളികളുടെ പ്രതിനിധികൾ ആണ് ഇതിലെ കഥാപാത്രങ്ങൾ. സിനിമയിലെ മസിലും മീശയും ഉള്ള നായകന്മാരെ അനുകരിക്കാൻ ശ്രമിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു സന്ദേശവും കൂടിയാണ് ഈ ചിത്രം.

മീശയും താടിയും പൗരുഷത്തിന്റെ ലക്ഷണം എന്നാണു കാലങ്ങളായുള്ള മലയാളിയുടെ അബദ്ധ കാഴ്ചപ്പാട്. ഈ ഭൂമിയിലെ ഭൂരിപക്ഷം പുരുഷന്മാരും മീശവയ്ക്കാതെ ആണ് ജീവിക്കുന്നതെന്ന സത്യവും ബോളീവുഡ്, ഹോളീവുഡ് സുന്ദരന്മാരിൽ ബഹുഭൂരിപക്ഷവും മീശയില്ലാത്തവർ ആണെന്ന സത്യവും ലോകം കീഴടക്കിയ പുരുഷന്മാർ പലരും മീശയില്ലാത്തവർ ആയിരുന്നു എന്ന സത്യവും അവർക്കു അറിയണ്ട..ഒരു ചെറിയ പ്രദേശമായ കേരളത്തിലെ ചിലരുടെ മൂഢ ധാരണകളിൽ ആണ് പൗരുഷം ജീവിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ഈ ധാരണകളെ ചൂഷണം ചെയ്യാൻ വ്യാജന്മാർ പല വേഷത്തിലും ഇറങ്ങിയിട്ടുമുണ്ട്.

കരടി നെയ്യ് രോമവളർച്ചയ്ക്കു നല്ലതെന്ന ഒരു അന്ധവിശ്വാസം കുറേക്കാലമായി കേരളത്തിൽ ഉണ്ട്. അതിനു കാരണമായി പറയുന്നത് ശരീരം നിറയെ രോമങ്ങളുള്ള ജീവിയാണ് കരടി എന്നതാണ്. എന്നാൽ അതിന്റെ ജനിതകപരമായ പ്രത്യേകതകൾ അതിന്റെ നെയ്യ് പുരട്ടിക്കുന്നവർക്കു എങ്ങനെ ലഭിക്കും എന്ന യുക്തിബോധം പലരിലും ഉണ്ടാകില്ല. തത്‌ഫലമായി കരടി നെയ്യ് ചികിത്സകരുടെ അടുത്തേയ്ക്കു യുവാക്കൾ പരക്കംപായുന്നു. അങ്ങനെ കുറെ തട്ടിപ്പുകാർ പണമുണ്ടാക്കുന്നു. ഇത് ഇപ്പോഴും നടക്കുന്ന സംഭവമാണ് .

അതുപോലെ ഒരു അന്ധവിശ്വാസമാണ് കണ്ടാമൃഗത്തിന്റെ കൊമ്പ് പൊടിച്ചുണ്ടാക്കിയ എന്തോ മരുന്ന് കഴിച്ചാൽ പുരുഷന്മാരുടെ ലൈംഗികാവയവത്തിനു നല്ല ഉദ്ധാരണം ഉണ്ടാകുമെന്ന്. അതിനു കാരണമായി പറയുന്നത് വളരെ രസകരമാണ്. കണ്ടാമൃഗത്തിന്റെ കൊമ്പ് ഉയർന്നാണ് നിൽക്കുന്നത് അതുകൊണ്ടു ലിംഗത്തിനും അതുപോലെ ഉദ്ധാരണം ഉണ്ടാകുമത്രേ. ഈ നട്ടാൽ കുരുക്കാത്ത ശാസ്ത്രബോധമില്ലാത്ത യുക്തിയില്ലാത്ത കാര്യങ്ങളിൽ വിശ്വസിക്കാൻ വിദ്യാസമ്പന്നർ പോലും ഉണ്ടാകുന്നു എന്നതാണ് സത്യം. പിന്നെയുമുണ്ട് അസംഖ്യം തട്ടിപ്പുകാർ – മയിലെണ്ണയും കരിങ്കുരങ് രസായനവും ഉടുമ്പ് ലേഹ്യവും ഓന്ത് മരുന്നും ..ഒക്കെ ഉണ്ടാക്കി ജനത്തെ പറ്റിക്കാൻ സാധുക്കളായ ജീവികളെ കൊന്നൊടുക്കുന്ന ക്രിമിനലുകൾ. പിന്നെ ഭാഗ്യം തേടി അലയുന്നവരെ ചൂഷണം ചെയ്യാൻ നടക്കുന്ന ചില വിശ്വാസ തട്ടിപ്പുകാരും.

ഇനി വേറൊരു കൂട്ടരുണ്ട് . ചില ഗ്ലോറിഫൈ ചെയ്യപ്പെട്ട തട്ടിപ്പുകാർ. അവർ വലിയ ‘മുടിവളർത്തൽ ‘ ഉത്പന്നങ്ങളുടെ വ്യവസായങ്ങൾ കെട്ടിപ്പടുത്തു ചാനലുകളിൽ സെലിബ്രിറ്റികളെ വച്ച് പരസ്യം ചെയ്യുന്നു. അത് കാണുന്നവർ ആ ഉത്പന്നം മേടിക്കാൻ ഷോപ്പുകളിലേക്കു നെട്ടോട്ടം ഓടുന്നു. അത്തരത്തില് ഒരു പരസ്യം വന്ന കമ്പനിയുടെ ഉടമയുടെ തല മുഴുവൻ കഷണ്ടി ബാധിച്ചത് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കു വിഷയമായിരുന്നു. ചില ചാനലുകളിൽ ടെലിഷോപ്പിങ്ങിൽ ഉളുപ്പില്ലാതെയാണ് അന്ധവിശ്വാസപരമായ ചില വസ്തുക്കൾ കോടിക്കണക്കിനു രൂപയ്ക്കു വിറ്റഴിക്കുന്നത്. അങ്ങനെ ചെറുതും വലുതുമായ ഒരുപാടു തട്ടിപ്പുകാരുടെ സ്വന്തം നാടാണ് നമ്മുടെ രാജ്യം. ഒരർത്ഥത്തിൽ വ്യാജന്മാർ കാരണവും മാന്യതയുടെ മുഖമൂടി അണിഞ്ഞ ചില കമ്പനികൾ കാരണവും ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകാത്ത ഒരൊറ്റ മനുഷ്യരും ഈ നാട്ടിൽ ഇല്ല എന്നുതന്നെ പറയാം.

അവിടെയാണ് ഈ സിനിമയുടെ പ്രസക്തി. എക്കാലവും ആ പ്രസക്തി നഷ്ടപ്പെടാതെ നിലനിൽക്കും എന്നതിൽ സംശയമില്ല. ആക്ഷേപഹാസ്യത്തിലുപരി തികഞ്ഞ സാമൂഹിക പ്രതിബദ്ധതയാണ് ഇതിൽ കാണാൻ കഴിയുന്നതു. അഭിനേതാക്കളുടെ പ്രകടനവും സംവിധാനവും തിരക്കഥയും മറ്റു സാങ്കേതിക പ്രവർത്തനങ്ങളും മികച്ചു നിൽക്കുന്നു. ഇനിയും പുതിയ പുതിയ വിഷയങ്ങളുമായി നിങ്ങളെ പ്രതീക്ഷിക്കുകയാണ്. എല്ലാര്ക്കും ആശംസകൾ…

മീശയുടെ സംവിധായകൻ ഗോകുൽ ലീല ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement

“ഞാൻ തൃശൂരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ വർക്ക് ചെയുന്നു. ഷോർട്ട് ഫിലിം ഒരു സൈഡ് ആയിട്ടാണ് ചെയുന്നത് . ഷോർട്ട് ഫിലിം മേഖലയിൽ നേരത്തെ ഉണ്ടെങ്കിലും ആദ്യമായി ആണ് ഡയറക്റ്റ് ചെയുന്നത്. മീശ ആക്ഷേപഹാസ്യവും സാമൂഹികമായ വിഷയങ്ങളും അങ്ങനെ എല്ലാം ചേർന്നൊരു സിനിമയാണ്. കണ്ണൂർ ആയിരുന്നു ഇതിന്റെ ലൊക്കേഷൻ.

ഞങ്ങൾ ലോക് ഡൌൺ സമയത്താണ് ഇങ്ങനെ എന്തെങ്കിലും ചെയ്യാം എന്ന് കരുതി ഇറങ്ങുന്നത്. അപ്പോഴാണ് ഒരു യുട്യൂബ് കമന്റ് വഴി Nikhil Poyyil എന്ന ആൾ ഇതിലേക്ക് വരുന്നത്. ഇത് വായിച്ചു ഇഷ്ടപ്പെട്ടു . എനിക്ക് ഫീൽ ഗുഡ് സംഭവങ്ങളോടുള്ള ഇഷ്ടംകൊണ്ടു സംവിധാനം ചെയ്യാമെന്ന് കരുതി. അങ്ങനെയാണ് ഇത് ചെയ്തത്. നിഖിൽ പൊയ്യിൽ ആണ് സ്ക്രിപ്റ്റ്. ഒരു കഥ വായിക്കുമ്പോൾ അതിനെ പിച്ചറൈസ് ചെയുന്ന ശീലം ഉള്ളതുകൊണ്ട് … അതിനെയൊക്കെ റിലേറ്റ് ചെയ്യാൻ പറ്റി . അങ്ങനെ ഇഷ്ടപ്പെട്ടു തന്നെ ചെയ്തതാണ്.

ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നാഷണൽ ലെവലിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയിട്ടുണ്ട്. കാസർകോട് വിഷൻ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. അവരും ഷോർട്ട് ഫിലിം മത്സരമായൊക്കെ തന്നെയാണ് ചെയുന്നത് .അതിലും ഒഫീഷ്യൽ സെലക്ഷൻ ഉണ്ട്. അതിലെ കഥാപാത്രങ്ങളിൽ കുറച്ചുപേർ എന്റെ സുഹൃത്തുക്കൾ തന്നെയാണ്. എല്ലാരും നാട്ടിൽ തന്നെ ഉള്ളവരാണ്. നാടകങ്ങൾ ഒക്കെ ചെയ്യുന്നവർ ആണ് പലരും. എല്ലാരും നല്ല രീതിയിൽ എനിക്ക് തൃപ്തി കിട്ടത്തക്ക രീതിയിൽ തന്നെ അഭിനയിച്ചു.”

മീശ ബൂലോകം ടീവി ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ മത്സരിക്കുകയാണ് വോട്ട് ചെയ്യാനുള്ള ലിങ്ക് – ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

LEELA FILMS PRESENTS

MEESHA

Direction GOKUL LEELA
https://instagram.com/gokul_leela?utm…

Advertisement

Produced by LEELA FILMS, ATHUL RAJ
https://www.facebook.com/athul.raj.73

Co-producer JUNAID BATHALI
https://instagram.com/junaidb4424?utm…

Story screenplay NIKHIL POYYIL
https://instagram.com/nikhil_poyyil_v…

Cinematography NIKHIL K P
https://instagram.com/nikepulse19?utm…

SAMEER CHERUKUNNU
https://instagram.com/sameermuhammed_…

Editing ABHINAND K R
https://instagram.com/abhinand.k.radh…

Music PRANAV C P
https://www.facebook.com/pranavcp999

Advertisement

Lyrics SIMON SREESTHA

Chief associate director SAMEER CHERUKUNNU

Publicity design IBRU V P
https://instagram.com/ibruvp?utm_medi…

Production controller HARIHARAN KUTTIKKOL, PRASHANTH KORATTI POLA

Art SUBIN PAROL, MANJU T GOVINDAN, HEMANTH RAGHAV

CAST

Sumesh : Sanish Balan
Ebi : Sanju Dinesh
Mummu : Junaid Bathali
Anoop : Abhinand K R
Anwar : Sabin Raj
Doctor : Saji Vadi
Bride : Manju T Govindan
Swami : Hemand Raghav
Chayakkadakkaran : K Ganeshan
Kallukudi Friend 1 : Rasheed Periyadu
Kallukudi Friend 2 : Varun Morazha
Kallukudi Friend 3 : Musthafa Muthu
Kallukudi Friend 4 : Mahesh Paul
Boy : Razal M
Ebi’s Father : Sathyan T V
News Reader : Preethi Nambiar

Advertisement

 87 total views,  3 views today

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment8 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement