ബെന്‍സ്, ബിഎംഡബ്ല്യൂ, ഓഡി തുടങ്ങിയ കാറുകളിലാണ് മിക്ക പണക്കാരും ചുറ്റിതിരിയുന്നത്. അവരുടെ ആഡംബരം നാട്ടുകാരെ കാണിക്കാന്‍ വേണ്ടി ലോകത്തെ മുഴുവന്‍ പണക്കാരും ആശ്രയിക്കുന്നത് ഇത്തരം കാറുകളെ തന്നെയാണ്. 2൦ ലക്ഷം മുതല്‍ കോടികള്‍ വില വരുന്ന ഇത്തരം കാറുകള്‍ റോഡിലൂടെ അല്ലെ പോകുന്നെ, അവയ്ക്ക് നമ്മുടെ 2 ലക്ഷം രൂപയുടെ നാനോയുമായി ആ കാര്യത്തില്‍ എന്താ വ്യത്യാസം എന്ന് നമ്മളില്‍ ചിലരെങ്കിലും ചോദിക്കാറുണ്ട്? അതും കാര്‍, ഇതും കാര്‍ എന്ന് പറയുന്ന ലോക്കല്‍ ആളുകളെ ഒന്ന് ഞെട്ടിക്കാന്‍ പണക്കാര്‍ക്ക് ഒരു അവസരം. ഇത്തരം കാറുകള്‍ക്ക് പകരം ഇതേ വിലയ്ക്ക് ഒരു ഹെലികോപ്റ്റര്‍ കിട്ടിയാലോ? അത് റോഡിലൂടെയല്ല മറിച്ചു ആകാശത്ത് കൂടെയാണ് സഞ്ചാരം.
അഫാലിന എന്ന ഹെലി കോപ്റ്ററിനെ കുറിച്ചാണ് പറയുന്നത്. വ്യോമയാന കമ്പനിയായ ഹെലി വെയില് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഹെലി കോപ്റ്ററാണ് ആഫാലിയ. 77 ലക്ഷം രൂപയാണ് ഇതിന്റെ വില. സാധാരണ ഒരു ഹെലി കോപ്റ്ററിന്റെ പാതിവിലയേ ഉള്ളൂ ഇതിന്.
അടുത്ത വര്‍ഷത്തോടെ അഫാലിയ വിപണിയില്‍ എത്തുമെന്നാണ് വിവരം. രണ്ട് പേര്‍ക്ക് മാത്രമേ ഈ ഹെലികോപ്റ്ററില്‍ സഞ്ചരിയ്ക്കാന്‍ പറ്റൂ. കാറുകളില്‍ ഉപയോഗിക്കുന്ന 95 ഒക്ടേന്‍ ഇന്ധനം ഇതില്‍ ഉപയോഗിക്കുകയും ചെയ്യാം.