സ്റ്റേഷൻ മാസ്റ്റർ പൂച്ച

അറിവ് തേടുന്ന പാവം പ്രവാസി

തയ്‌വാനിലെ ഗൗഷ്യുങ് മാസ് റാപ്പിഡ് ട്രാൻസ്മിറ്റ് എന്ന മെട്രോ നെറ്റ്‌വർക്കിലെ സിയാറ്റൗ ഷുഗർ റിഫൈനറി മെട്രോ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ഒരു പൂച്ചയാണ്. ജിഞ്ചർ ക്യാറ്റ് ഇനത്തിൽപ്പെട്ട പൂച്ചയുടെ പേര് മികാൻ എന്നാണ്. ഒരു കൗതുകത്തിന് വെറുതെ മികാനെ സ്റ്റേഷൻ മാസ്റ്റർ എന്ന് വിളിക്കുന്നതല്ല. മറിച്ച് തയ്‌വാൻ മെട്രോ ഔദ്യോഗികമായി തന്നെ പൂച്ചയെ സ്റ്റേഷൻ മാസ്റ്ററായി നിയമിച്ചതാണ്. അതിനൊരു കാരണവുമുണ്ട്.

ഏറെ കാലങ്ങളായി മെട്രോ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിയുന്ന മികാൻ യാത്രക്കാർക്കും , റെയിൽവേ ഉദ്യോഗസ്ഥർക്കും ചിരപരിചിതനാണ്. പോരാത്തതിന് അടുത്തകാലങ്ങളിലായി ഒരു സെലിബ്രിറ്റി എന്ന തരത്തിൽ മികാന് പരിഗണനയും ലഭിക്കുന്നുണ്ട്. 37 സ്റ്റേഷനുകൾ ഉൾപ്പെടുന്ന മെട്രോ സർവീസിന്റെ പതിനഞ്ചാം വാർഷികം ആഘോഷിച്ച അവസരത്തിൽ മികാന് ആദരസൂചകമായി സ്റ്റേഷൻ മാസ്റ്റർ പദവി നൽകിയത്.

തനിക്ക് ലഭിച്ചിരിക്കുന്ന പദവിയെക്കുറിച്ചോ സെലിബ്രിറ്റി ആയതോ ഒന്നും അറിയില്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ മാത്രം ഈ പൂച്ച സാറിന് 56,000ത്തിലധികം ഫോളോവേഴ്സുമുണ്ട്. ക്യാറ്റ്സ് വിത്ത് ജോബ്സ് എന്ന ട്വിറ്റർ പേജിലൂടെയാണ് മികാന് പുതിയ ചുമതല ലഭിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ എത്തിയത്.

കൗതുകകരമായ ഈ വാർത്ത വളരെ വേഗത്തിൽ ജനശ്രദ്ധ നേടുകയും ചെയ്തു. റെയിൽവേയിൽ ഔദ്യോഗിക പദവി ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ പൂച്ച അല്ല മികാൻ. ഇംഗ്ലണ്ടിലെ സ്‌റ്റൗർബ്രിഡ്ജ് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലെ ജോർജ് എന്ന പൂച്ചയ്ക്ക് സീനിയർ മൗസ് ക്യാച്ചർ എന്ന പദവി നൽകിയിട്ടുണ്ട്. ജപ്പാനിൽ കിനോകാവയിലെ കിഷി സ്റ്റേഷനിൽ കാലികോ ക്യാറ്റ് ഇനത്തിൽപ്പെട്ട റ്റാമ എന്ന പൂച്ചയെ സ്റ്റേഷൻ മാസ്റ്റർ കം ഓപ്പറേറ്റിങ് ഓഫിസർ തസ്തികയിലും നിയമിച്ചിരുന്നു.

You May Also Like

ബാംഗ്ലൂരിൽ നടക്കുന്ന കെജിഎഫ് കൊള്ള, ഇതെന്താ കളക്ഷൻ കൂട്ടാൻ വേണ്ടിയാണോ ?

Sanjai S Sreedhar ദയവായി പോസ്റ്റ് വായിക്കുക എന്ന് ഞാൻ പറയില്ല… പോസ്റ്റ് വിട്ടേക്ക്.. ആ…

തുടർ പരാജയത്താൽ ഉഴറുന്ന സംവിധായകനും വിലക്ക് ഭീക്ഷണിയുടെ നിഴലിൽ നിൽക്കുന്ന നായകനും, അതായിരുന്നു റിലീസ് വേളയിലെ മിശ മാധവന്റെ അവസ്ഥ.

മീശ മാധവന്റെ 21 വർഷങ്ങൾ. Bineesh K Achuthan ലാൽ ജോസിന്റെയും ദിലീപിന്റെയും അന്ന് വരെയുള്ള…

ദര്ശനയുടെ വിവാഹത്തിന് ഹൃദയം ഷൂട്ടിംഗ് ലൊക്കേഷൻ ഒരു കല്യാണവീടാക്കി മാറ്റി വിനീത്

ദർശന രാജേന്ദ്രൻ പതിനഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത് ഹൃദയം എന്ന വിനീത്…

സമാന്തയെ കാർന്നുതിന്നുന്ന രോഗം, ഇനി സ്റ്റിറോയ്‌ഡ് ഇല്ലാതെ പറ്റില്ല ! ദിലീപിന്റെ ക്രേസി ഗോപാലനിൽ ഓഡിഷന് വന്ന സമാന്തയ്ക്കു പിന്നെന്തു സംഭവിച്ചു ?

മയോസൈറ്റിസ് (Myositis) സാധാരണയായി രോഗപ്രതിരോധ സംവിധാനത്തിലെ ഒരു പ്രശ്നം മൂലമാണ് ഉണ്ടാകുന്നത്, ഇത് ആരോഗ്യമുള്ള ടിഷ്യുവിനെ…