Connect with us

Featured

അറിയുമോ ഈ നാരായണ്‍ കൃഷ്ണനെ..??

പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര. ആ യാത്രയിലാണ് ഓവര്‍ ബ്രിഡ്ജിന്റെ താഴെയായി നാരായണന്‍ ആ ദൃശ്യം കാണുന്നത്. ആ കാഴ്ചയെ പറ്റി നാരായണന്‍ പറയുന്നത് ഇങ്ങനെ..

 43 total views,  1 views today

Published

on

Untitled-1

ഉസ്താദ്‌ ഹോട്ടല്‍ എന്ന സിനിമയിലെ നാരായണ്‍ കൃഷ്ണന്‍ എന്ന കഥാപാത്രമാണ് ഈ ഫോട്ടോയില്‍ കാണുന്ന മനുഷ്യന്‍. തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാന്‍ വേണ്ടി മാത്രം തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു.

ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ നാം പലപ്പോഴും, തെരുവോരങ്ങളിലും, കട വരാന്തകളിലും കാണാറുള്ള മുഖങ്ങളുണ്ട്..അനാഥത്വത്തിന്റെ, സംരക്ഷിക്കാന്‍ ആരുമില്ലാത്ത, തെരുവിന്റെ മക്കള്‍. അവര്‍ ഉണ്ണുന്നതോ, ഉറങ്ങുന്നതോ ആരും അറിയുന്നില്ല..

എന്നാല്‍ അത്തരത്തില്‍ ഒരു നോട്ടം നാരായണന്‍ കൃഷ്ണന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. നാരായണന്‍ കൃഷ്ണന്റെ ഇരുപതാമത്തെ വയസ്സില്‍ മധുര കാമരാജര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹോട്ടല്‍ അഡ്മിനിസ്ട്രേഷനില്‍ ഗോള്‍ഡ് മെഡലോടുകൂടി ബിരുദപഠനം പൂര്‍ത്തിയാ‍ക്കിയ ഉടനെ താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ബാംഗ്ലൂര്‍ ശാഖയില്‍ ചീഫ് ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചു. പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര. ആ യാത്രയിലാണ് ഓവര്‍ ബ്രിഡ്ജിന്റെ താഴെയായി നാരായണന്‍ ആ ദൃശ്യം കാണുന്നത്. ആ കാഴ്ചയെ പറ്റി നാരായണന്‍ പറയുന്നത് ഇങ്ങനെ..

“..I saw a very old man eating his own human waste for food. It really hurt me so much. I was literally shocked for a second. After that, I started feeding that man and decided this is what I should do the rest of my lifetime…”

നാരായണന്‍ കാര്‍ നിര്‍ത്തി , അടുത്തുള്ള ഒരു ഹോട്ടലില്‍ പോയി കുറച്ച് ഇഡ്ഡലി വാങ്ങിക്കൊണ്ടുവന്ന് ആ വൃദ്ധന് കൊടുത്തു. നിമിഷനേരം കൊണ്ട് ആ ഇഡ്ഡലി മുഴുവന്‍ വാരിവിഴുങ്ങി അയാള്‍ നാരായണനെ നോക്കി. ആ വൃദ്ധന്റെ കണ്ണുകളില്‍ കണ്ണീര്‍ . എന്നിട്ട് കൈ തന്റെ മുഷിഞ്ഞ വസ്ത്രത്തില്‍ തുടച്ച് അയാള്‍ നിര്‍വ്വികാ‍രതയോടെ അങ്ങ് ആകാശത്തിന്റെ വിദൂരതകളിലേക്ക് നോക്കി. ഒന്നും മിണ്ടിയില്ല, നന്ദി എന്ന് ഒരു വാക്ക് പറഞ്ഞില്ല. അയാളുടെ ലോകത്തില്‍ വാക്കുകളോ നന്ദി പോലുള്ള വികാരങ്ങളോ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അയാള്‍ക്ക് നമ്മെപ്പോലെയുള്ള മനസ്സ് ഇല്ലല്ലൊ. ആ വൃദ്ധന്‍ മനസ്സിന്റെ സമനില തെറ്റിയ ആളാണെന്ന് മനസ്സിലായപ്പോള്‍ നാരായണന് എന്തോ ഒരു ഉള്‍‌വിളി അനുഭവപ്പെട്ടു.കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ നാരായണന്റെ മനസ്സില്‍ നിന്ന് ആ ദൃശ്യം മാഞ്ഞുപോകുന്നില്ല. ഉച്ചയ്ക്ക് തൈര്ചോറ് ഒരു പൊതിയാക്കി എടുത്ത്കൊണ്ട് പോയി അവന്‍ ആ വൃദ്ധന് കൊടുക്കുന്നു. അതും നിര്‍വികാരമായി വാങ്ങി അയാള്‍ തിന്നു. നാരായണന്റെ മനസ്സ് ആ വൃദ്ധനില്‍ തന്നെ തറഞ്ഞുനിന്നു. ഈ സംഭവത്തെ പറ്റി നാരായണന്‍ പിന്നീട് ഓര്‍ക്കുന്നത് ഇങ്ങനെ: ആ‍ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സ്വന്തം സഹോദരന്മാരില്‍ ഒരാള്‍ ഇങ്ങനെ ശോചനീയമായ നിലയില്‍ നരകിക്കുമ്പോള്‍ ഞാന്‍ വിദേശത്ത് ജോലിക്ക് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് തോന്നി. നാട്ടില്‍ തന്നെ താമസിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യമായി ആ വൃദ്ധന് ഭക്ഷണം നല്‍കാനും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് , മുടി വെട്ടിക്കൊടുത്ത് പരിചരിക്കാനും തുടങ്ങി. അങ്ങനെ നേരത്തെ ഉണ്ടായ ഉള്‍‌വിളിയുടെ പ്രേരണയെന്നോണം ഒരു ദൌത്യം ഏറ്റെടുക്കാന്‍ നാരായണന്‍ സന്നദ്ധനായി.

പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താന്‍ വേണ്ടി 2003ല്‍ അക്ഷയ എന്ന പേരില്‍ ഒരു ട്രസ്സ് രൂപീകരിച്ചു. ഇന്ന് നാരായണനും ട്രസ്റ്റ് അംഗങ്ങളും പുലര്‍ച്ചയ്ക്ക് നാല് മണിക്ക് എഴുന്നേറ്റ് സ്വന്തമായി ഭക്ഷണം പാ‍കം ചെയ്ത് പൊതികളിലാക്കി 170ഓളം കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനത്തില്‍ ചെന്ന് വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും നാനൂറോളം , തെരുവില്‍ അലയുന്ന അഗതികള്‍ക്കും നിരാലംബര്‍ക്കുമാണ് ഇങ്ങനെ ആഹാരം നല്‍കി വരുന്നത്. ഭക്ഷണപ്പൊതി എത്തിക്കുന്നതില്‍ തീരുന്നില്ല നാരായണന്റെ ചുമതലകള്‍ . ചിലര്‍ക്ക് അതെടുത്ത് കഴിക്കാന്‍ പോലും കഴിയില്ല. അങ്ങനെയുള്ളവര്‍ക്ക് കുട്ടികളെയെന്ന പോലെ ചോറ് ഊട്ടി വെള്ളവും കുടിപ്പിച്ചിട്ടേ അവിടെ നിന്ന് മടങ്ങുകയുള്ളൂ. ആഹാരം കൊടുത്ത് വിശപ്പ് ശമിപ്പിക്കുന്നതിലും തീരുന്നില്ല നാരായണന്റെ കര്‍ത്തവ്യം.

Advertisement

 44 total views,  2 views today

Advertisement
Entertainment15 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement