ഫുട്ബാൾ വാങ്ങാൻ മീറ്റിങ്, ബാല്യത്തിന്റെ നിഷ്കളങ്കത സ്ഫുരിക്കുന്ന വൈറൽ വീഡിയോ

422

ഫുട്ബാൾ വാങ്ങാൻ മീറ്റിങ്, ബാല്യത്തിന്റെ നിഷ്കളങ്കത സ്ഫുരിക്കുന്ന വീഡിയോ. ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ ആണ് ഇതിനോടകം വൈറലായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഞ്ഞിയും കറിയും വച്ചും കല്യാണം കഴിച്ചും ഒക്കെ നമ്മൾ ബാല്യം കൊണ്ടാടിയിട്ടുണ്ട്. ഈ വീഡിയോയുടെ പ്രത്യേകത തികച്ചും ജനാധിപത്യമായ രീതിയിൽ നടക്കുന്ന ഒരു മീറ്റിങ് എന്നതാണ്. ഒരു ഫുട്ബോൾ മേടിക്കാൻ അംഗങ്ങളുടെ കൈയിൽ നിന്നും പിരിവെടുക്കാനും അതിന്മേൽ അവരുടെ അഭിപ്രായങ്ങൾ ആരായാനും ആണ് സംഘടിപ്പിച്ചത്. ഇത് മനഃപൂർവ്വമായി സൃഷ്ടിച്ച വീഡിയോ അല്ലെന്നും തൊട്ടടുത്ത് താമസിക്കുന്ന സുശാന്ത് പറയുന്നുണ്ട്.

Foot ball വാങ്ങിക്കാൻ യോഗം കൂടിയ കുഞ്ഞുങ്ങൾക്കുള്ള സഹായവുമായി സ്പെയിനിൽ നിന്നുള്ള football coch, മലയാള സിനിമ നടൻ ഉണ്ണിമുകുന്ദൻ ഉൾപ്പെടെ കുറച്ചു പേർ എത്തി