പ്രാവിന് ആശംസകൾ അറിയിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി, ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

 

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ നൽകുകയായിരുന്നു. നാളെയാണ് കേരളത്തിൽ ചിത്രം റിലീസാകുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തു വന്ന ട്രെയിലറിനും ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ബിജിബാൽ ആണ് ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

പ്രാവിൽ അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, യാമി സോന , അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ. പി ആർ ഓ: പ്രതീഷ് ശേഖർ.

You May Also Like

ലാലേട്ടൻ മോൺസ്റ്ററിനെ പറ്റി പറഞ്ഞത് ഇതൊരു ധീരമായ ശ്രമം എന്നാണ്

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് പുലി മുരുകന് ശേഷം വൈശാഖ് -ഉദയകൃഷ്ണ -മോഹൻലാൽ ടീം ന്റെ “മോൺസ്റ്റർ…

അത്രമേൽ പ്രിയപ്പെട്ട ചിലർ…അവരെക്കുറിച്ചെഴുതുമ്പോൾ

 Pramod Ak അത്രമേൽ പ്രിയപ്പെട്ടൊരാൾ… അങ്ങനെയൊരാളെക്കുറിച്ചെഴുതിയാൽ അത് വായിയ്ക്കുന്നവരുടെ മനോധർമ്മം പോലെ അർത്ഥം മാറ്റം വരുത്തിയാണ്…

“പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഈ ചുമതല അഭിമാനപുരസ്സരം ഏറ്റെടുക്കുകയാണ് “

പ്രശാന്ത് നീലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2 . 2018 ൽ…

കൊച്ചി ഐഎഫ്എഫ്കെ; കൂഴങ്കൽ പ്രദർശിപ്പിച്ചു. നെടുമുടി വേണുവിന് ആദരം.

കൊച്ചി പ്രാദേശിക രാജ്യാന്തരചലച്ചിത്രമേളയിൽ മൂന്നാംദിവസം പ്രദർശിപ്പിച്ചത് പുരസ്കാരം നേട്ടത്തിലൂടെ ശ്രദ്ധേയമായ ചിത്രങ്ങൾ. സുവർണചകോരം, രജതചകോരം, പുരസ്കാരങ്ങൾ ഉൾപ്പെടെ നേടിയ 14 ചിത്രങ്ങൾ മൂന്നാംദിവസം പ്രദർശിപ്പിച്ചു.