മെഗാസ്റ്റാർ ചിരഞ്ജീവി നായകനായെത്തുന്ന ‘വിശ്വംഭര’ ! ടൈറ്റിൽ പുറത്ത്

മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ, ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബി​ഗ് ബജറ്റ് ചിത്രം ‘#മെഗാ156’ന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘വിശ്വംഭര’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റിൽ ​ഗ്ലിംപ്സ് എന്ന പേരിൽ എത്തിയ അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025 സംക്രാന്തിക്ക് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ശ്രദ്ധയാകർഷിച്ചിരുന്നു. അതിന് ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും ആകാംക്ഷ ഇരട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു. ഇപ്പോഴിതാ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും അതിശയിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രാരംഭ ഘട്ടത്തിലാണ്.

ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.

You May Also Like

ആദ്യ മലയാളസിനിമയിലെ നായിക റോസിക്ക് ലഭിച്ച രണ്ടാം അവഗണ, അഥവാ മഞ്ജുവാര്യരുടെ കവർചിത്രം

90 പിന്നിട്ട വെള്ളിത്തിരയിലെ പെൺപോരാട്ടങ്ങൾക്ക് Prem Chand P ആദ്യനായിക പി.കെ. റോസിയുടെ വെളളിത്തിര പ്രവേശത്തിൻ്റെയും…

വെറും ആറുകോടി മുതൽമുടക്കിൽ പാണ്ഡ്യാരാജാക്കന്മാരുടെ കഥപറയുന്ന ‘ യാതിസൈ ‘ ട്രെയ്‌ലർ , പൊന്നിയിൻ സെൽവന് ഭീഷണിയാകുമോ ചിത്രം ?

പൊന്നിയിൻ സെൽവന് വെല്ലുവിളിയായി ചെറിയ ബജറ്റില്‍ ഒരു പിരീഡ് ഡ്രാമ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതെ,…

വകതിരിവ് വട്ടപ്പൂജ്യം

വകതിരിവ് വട്ടപ്പൂജ്യം Mejo Lukose  ഗുരുതരമായ ചർമ്മ രോഗത്തിന് ചികിത്സ തേടി നടി സാമന്ത അമേരിക്കയിലേക്ക്…

ബോബി സഞ്ജയ്മാരുടെ ഒന്നിനും കൊള്ളാത്തവർ – ആര്യൻ ജോൺ ജേക്കബ് – മുംബൈ പോലീസ്

ബോബി സഞ്ജയ്മാരുടെ ഒന്നിനും കൊള്ളാത്തവർ – ആര്യൻ ജോൺ ജേക്കബ് – മുംബൈ പോലീസ് Theju…