Megha Pradeep
അറിയിപ്പ്
മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രം ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങളോട് പൊരുത്തപ്പെടാത്ത ഒരു സ്ത്രീയുടെയും അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യറാകുന്ന ഒരു പുരുഷന്റെയും കഥയാണ്…ദിവ്യപ്രഭയും കുഞ്ചാക്കോ ബോബനും അതിമനോഹരമായാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രധാന പോസിറ്റീവ് ഘടകം കെട്ടുറപ്പുള്ള തിരക്കഥയാണ്…
മെഡിക്കൽ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ദമ്പതികളാണ് രശ്മിയും, ഹരീഷും…വിദേശത്തേക്ക് പോവണമെന്നും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതമുണ്ടാവണമെന്നുമാണ് ഇരുവരുടെയും സ്വപ്നം. അതിനായുള്ള ശ്രമങ്ങളിലാണ് ഇരുവരും…ഒരു ദിവസം രശ്മിയുടെ അശ്ലീലമായ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ വാട്സ് ആപ്പിൽ പ്രചരിക്കുന്നു..ഇതിന് പിന്നിലുള്ള സത്യം എന്താണ്? അവരുടെ ജീവിതത്തിൽ പിന്നീട് എന്ത് സംഭവിക്കും?
പടത്തിന്റെ പേര് പോലെത്തന്നെ ഒരു സെൽഫ് ഡിക്ലറേഷനിൽ തുടങ്ങി ഡിക്ലറേഷനിലേക്കുള്ള യാത്രയാണ് ഈ സിനിമയെന്ന് വിശേഷിപ്പിക്കാം.. ഈ പടത്തിന് IFFK യിൽ അവാർഡ് ലഭിച്ചു എന്ന വാർത്ത കേട്ടിരുന്നു..കൂടാതെ ലോകാർണോ, ബുസാൻ, ലണ്ടൻ തുടങ്ങിയ പ്രമുഖ ഫെസ്റ്റിവലുകളിൽ ഈ ചിത്രം ശ്രദ്ധ ആകർഷിച്ചു എന്നും കേട്ടു… എന്തായാലും എനിക്ക് പടം വളരെ ഇഷ്ടപ്പെട്ടു..നെറ്റ്ഫ്ലിക്സിൽ പടം ലഭ്യമാണ്..