പൂച്ചാണ്ടി ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചത് ജംപ്‌സ്‌കെയർ ടെക്‌നിക്കുകൾ കൊണ്ടല്ല

Megha Pradeep

മലേഷ്യൻ തമിഴ് സിനിമ എന്ന ജേണറിൽ വെറൈറ്റി ആയ കഥയും മെക്കിങ്ങും കൊണ്ട് നല്ലൊരു സിനിമയാണ് പൂച്ചാണ്ടി . പ്രേക്ഷകരെ ഭയപ്പെടുത്താൻ ജംപ്‌സ്‌കെയർ ടെക്‌നിക്കുകൾ ഈ സിനിമ ഉപയോഗിക്കുന്നില്ല, എന്നാൽ ഛായാഗ്രഹണത്തിലൂടെയും പശ്ചാത്തല ശബ്‌ദത്തിലൂടെയും മികച്ച ക്യാമറാ വർക്കിലൂടെയും ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. അവസാനം വരെയും നിഗൂഢത സൃഷ്ടിക്കാൻ കഴിഞ്ഞു..

കഥയിലോട്ടു കടന്നാൽ ഹൊറർ ലേഖനങ്ങളിൽ പ്രാവീണ്യം നേടിയ ഒരു മാഗസിൻ ജേണലിസ്റ്റാണ് മുരുകൻ. അസാധാരണമായ കഥകൾ ശേഖരിക്കാൻ അദ്ദേഹം മലേഷ്യയിലേക്ക് പോകുന്നു. തനിക്കും സുഹൃത്തുക്കൾക്കും സംഭവിച്ച ഒരു അസാധാരണമായ അനുഭവം പങ്കിടുന്ന ശങ്കറിനെ മുരുഗൻ കണ്ടുമുട്ടുമ്പോൾ ഒരു സാധാരണ കഥാന്വേഷണമായി ആരംഭിക്കുന്നത് ജീവിതത്തെ മാറ്റിമറിക്കുന്ന രഹസ്യമായി മാറുന്നു.

സംവിധായകൻ വിക്കി തന്റെ കഥയെക്കുറിച്ച് നല്ലപോലെ ഗവേഷണം നടത്തിയിട്ടുണ്ട് എന്നത് പടം കണ്ടാൽ മനസ്സിലാകും കാരണം കാണിച്ചതും വിശദീകരിച്ചതും എല്ലാം വിശ്വസനീയമായി തോന്നി.സിനിമയുടെ തുടക്കത്തിൽ കഥ കാണിക്കുമ്പോൾ സാധാരണ ഹൊറർ സിനിമകളിലെ പോലെയായിരിക്കും എന്നാണ് കരുതിയത്. എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു സ്റ്റോറിലേക്കാണ് സിനിമ പോകുന്നത്. അതുപോലെ പൂച്ചാണ്ടി വരുമെന്ന് പറഞ്ഞു കുട്ടികളെ പേടിപ്പിക്കുന്നത് കണ്ടിട്ടുണ്ട് എന്നാൽ ശരിക്കുമെന്താണീ “പൂച്ചാണ്ടി” എന്ന് സംവിധായകൻ ഈ സിനിമയിലൂടെ വ്യക്തമാക്കുന്നുണ്ട്.

വളരെ കുറഞ്ഞ ബജറ്റിൽ ആസ്വാദ്യകരമായ ഒരു സിനിമയാണ് അവർ നൽകിയിരിക്കുന്നത്.അനാവശ്യമായ ഒരു ഇഴയലും അനുഭവപ്പെട്ടില്ല.അഭിനേതാക്കൾ പുതുമുഖങ്ങൾ ആണെന്നാണ് അറിവ്, അവരെക്കൊണ്ട് സാധിക്കുന്ന പോലെതന്നെ അഭിനയിച്ചിട്ടുണ്ട്..Part 2 വരുന്ന പോലെയാണ് അവസാനിപ്പിച്ചിരിക്കുന്നത്… നോക്കാം.എന്തായാലും ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടോളു

Leave a Reply
You May Also Like

‘അങ്ങനെയുള്ള’ രണ്ടു സ്ത്രീകൾ ഒരുമിക്കുന്നതും തങ്ങളുടെ സ്വപ്നം വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിക്കുന്നതുമാണ് കഥ(Double XL)

Sanuj Suseelan ബോഡി ഷെയ്‌മിങ് ക്രൂരമായ ഒരു വിനോദമാണ്. ശരീരത്തിന്റെ നിറം, ഭാരം, അംഗവൈകല്യം തുടങ്ങിയ…

കുമ്പളങ്ങി പഞ്ചായത്തിലെ തന്നെ ഏറ്റവും മോശം വീട് നിർമിച്ചതിന് സംസ്ഥാനപുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്

Parvathy Jayakumar ഉരുൾപൊട്ടലിനെ തുടർന്ന് സർവ്വം നഷ്ടമായി മണ്ണിനടിയിൽ പെട്ട ജീവൻ പോയവരുടെയും അവരുടെ കുടുംബത്തെയും…

പ്രിയൻ, സത്യൻ അന്തിക്കാട്, ജോഷി എന്നിവരുടെ ഊഴം കഴിഞ്ഞു, അടുത്തത് സിബിസാറിന്റെതാണ്

പ്രിയൻ, സത്യൻ അന്തിക്കാട്, ജോഷി എന്നിവരുടെ ഊഴം കഴിഞ്ഞു, അടുത്തത് സിബിസാറിന്റെതാണ് സിബിമലയിൽ എന്ന സംവിധായകന്റെ…

കമ്മട്ടിപ്പാടം എന്ന ക്ലാസിക്കിലെ നൊമ്പരമാണ് ഗംഗ

Jithin Joseph ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു ഗംഗ. കമ്മട്ടിപ്പാടത്തു ജനിച്ചുവളർന്ന അവന് ചെറുപ്പം മുതലേ കളിക്കൂട്ടുകാരിയായ…