ദുർബല ഹൃദയർ ഈ വഴിക്ക് വരരുത്

77

Megha Pradeep

Martyrs (2008) – French

ആദ്യം തന്നെ പറയട്ടെ ദുർബല ഹൃദയർ ഈ വഴിക്ക് വരരുത്.. ഈ സിനിമ എല്ലാ കാഴ്ചക്കാർക്കും അനുയോജ്യമല്ല. മിക്ക രംഗങ്ങളും അസ്വസ്ഥമാക്കുന്നതാണ് . മാനസികരോഗം, ആത്മഹത്യ, അസഹനീയമായ പീഡനം, ക്രൂരത, അങ്ങേയറ്റത്തെ മത വീക്ഷണങ്ങൾ എന്നിവപോലുള്ള ക്രൂരമായ രംഗങ്ങളാണ് ഈ പടത്തിൽ ഉള്ളത്.

Martyrs - Movies on Google Playയഥാർത്ഥത്തിൽ ഈ ചിത്രം ഒരു ഹൊറർ ചിത്രമല്ല. വളരെയധികം സബ്പ്ലോട്ടുകളും ഒരു പുതിയ ആശയവുമുള്ള ഒരു നല്ല സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്.martyrs അല്ലെങ്കിൽ രക്തസാക്ഷികളെ സൃഷ്ടിച്ച് മരണാനന്തരജീവിതം എന്തായിരിക്കുമെന്നതിന്റെ രഹസ്യം പരിഹരിക്കാൻ ആഗ്രഹിക്കുന്ന ഒരു രഹസ്യ ദാർശനിക സമൂഹത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. രക്തസാക്ഷികളെ സൃഷ്ടിക്കാൻ അവർ പെൺകുട്ടികളുടെ ശരീരത്തെ പരമാവധി പീഡിപ്പിച് വേദന ഇല്ലാത്ത അവസ്ഥയിൽ എത്തിക്കാൻ നോക്കുന്നു. അവർ പെൺകുട്ടികളെ 4 ഘട്ടങ്ങളിലൂടെ പീഡിപ്പിക്കുന്നു, പീഡിപ്പിക്കുന്ന പ്രക്രിയ വളരെ വിചിത്രവും അസ്വസ്ഥമാക്കുന്നതുമാണ്. ഈ 4 ഘട്ടങ്ങളിൽ നിന്ന് ആരെങ്കിലും അതിജീവിച്ചാൽ അവർ മരിച്ചിട്ടില്ലെങ്കിലും മരണാനന്തര ജീവിതത്തിൽ എന്തായിരിക്കുമെന്ന് കാണും. ലളിതമായി പറഞ്ഞാൽ അവർക്ക് രണ്ട് ലോകങ്ങളിൽ ജീവിക്കാൻ കഴിയും. ഈ സിനിമയുടെ അവതരണം മികച്ചതാണ്. അഭിനയവും തിരക്കഥയും നല്ലതാണെന്നതിൽ സംശയമില്ല,

Film InternationalMartyrs ആരംഭിക്കുന്നത് ലൂസി എന്ന പെൺകുട്ടി ഒരു ബേസ്മെൻറ് തടവറയിൽ നിന്ന് ഓടിപ്പോകുന്നതാണ്. പിന്നീട്, ഒരു അനാഥാലയത്തിൽ വളർന്ന അവൾ ഓർമ്മകളാൽ വേട്ടയാടപ്പെടുന്നു,അനാഥാലയത്തിലെ അവളുടെ ഏക സുഹൃത്ത് അന്ന അവൾക്ക് ആശ്വാസവും ഒരു സഹോദരിയുടെ പിന്തുണയും നൽകുന്നു. വർഷങ്ങൾക്കു ശേഷം ലൂസി താൻ കൊച്ചു കുട്ടിയായി ഇരുന്നപ്പോൾ പീഡിപ്പിച്ചതിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്തി അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി അവിടെ താമസിക്കുന്ന കുടുംബത്തെ വെടിവച്ചുകൊല്ലുന്നു. മുൻകാല ആഘാതം കാരണം ലൂസി ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും സ്വയം വികൃതമാക്കുന്നതും ചിത്രത്തിലുടനീളം നമുക്ക് കാണാൻ കഴിയും, എന്നാൽ അന്ന കുറ്റകൃത്യം മറച്ചുവെക്കാൻ അവളുടെ സുഹൃത്തിനെ സഹായിക്കുന്നു. അന്ന ആ വീട്ടിൽ ഞെട്ടിപ്പിക്കുന്ന കാഴ്ച കാണുന്നതോടെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നു.. തുടക്കം മുതൽ അവസാനം വരെ ഇത് കാണുന്നത് വേദനാജനകമായിരുന്നു,

Movies that were too disturbing to finishഹോസ്റ്റൽ, സോ തുടങ്ങിയ torture പടങ്ങളിൽ നിന്ന് ഈ സിനിമ വ്യത്യാസപ്പെട്ടിരിക്കുന്നത് ഈ പീഡനങ്ങൾക്ക് പിറകിലെ കഥ ആണ്.. അങ്ങേയറ്റത്തെ ഹൊറർ സിനിമയെ ഇഷ്ടപ്പെടുന്നവർക്ക്‌ എക്കാലത്തേയും ഭയാനകവും അക്രമാസക്തവുമായ ഒരു പടം ആണ് martyrs..ഒരിക്കൽ കൂടി പറയുന്നു മനക്കട്ടി ഉള്ളവർ മാത്രം കാണുക