ചില പടങ്ങളിൽ വില്ലൻ വേഷം നായകവേഷത്തേക്കാൾ മികച്ചു നിക്കാറുണ്ട്

81

Megha Pradeep

നായകനും നായികയും സിനിമയിലെ പ്രധാന കഥാപാത്രങ്ങളായിരിക്കാം. എന്നിരുന്നാലും, ഒരു നല്ല വില്ലനില്ലാതെ ഒരു സിനിമയും പൂർത്തിയാകുന്നില്ല, ചില പടങ്ങളിൽ വില്ലൻ വേഷം നായകവേഷത്തേക്കാൾ മികച്ചു നിക്കാറുണ്ട്.. അത്തരം നടന്മാരെ കുറിച്ച് ചർച്ച ചെയ്യാം.ബോളിവുഡിലെ ഗബ്ബാർ സിങ്ങിൽ നിന്നു തന്നെ തുടങ്ങാം.. ഗബ്ബറായി അഭിനയിച്ച അംജദ് ഖാൻ ഷോലെയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് വളരെയധികം സംഭാവനകൾ നൽകിയിരുന്നു.സിനിമയിലെ മറ്റ് അഭിനേതാക്കളെ പൂർണ്ണമായും മറികടന്ന ആസൈ യിൽ അഭിനയിച്ച പ്രകാശ് രാജിന്റെ കഥാപാത്രം ആർക്കും മറക്കാനാവില്ല.പടയപ്പയിലെ ‘നീലാമ്പരി’ എന്ന കഥാപാത്രത്തിന്റെ മികച്ച പ്രകടനം കാഴ്ച വച്ച രമ്യാ കൃഷ്ണൻ മുദൽവനിലെ അരങ്കനാഥൻ, ബാഷയിലെ ആന്റണി തുടങ്ങിയ തന്റെ പ്രകടനത്തിലൂടെ വേറിട്ടു നിൽക്കുന്ന എക്കാലത്തെയും പ്രിയപ്പെട്ട വില്ലൻ രഘുവരൻ.തന്റെ വില്ലൻ പ്രകടനം വെളിപ്പെടുത്താൻ ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വേദിയായിരുന്നു നൂറാവത് നാൾ എന്ന പടം, അതേപോലെ എക്കാലത്തെയും മികച്ച അമൈതിപടയിലെ അമാവാസി..മറക്കാൻ കഴിയാത്ത സത്യരാജിന്റെ കഥാപാത്രങ്ങൾ.തേവർമഗനിൽ മായനായി നാസർ, ജിഗാർത്തണ്ടയിലെ അസ്സാൾട്ട് സേതു ആയ ബോബി സിംഹ. അനന്തഭദ്രത്തിൽ മനോജ് കെ ജയന്റെ ദിഗംബരൻ ആയി തിളങ്ങിയ കഥാപാത്രം.അഗ്നിപത്തിന്റെ റീമേക്കിൽ കാഞ്ച ചീനയായി മാറിയ സഞ്ജയ് ദത്, തനിയൊരുവനിലെ സിദ്ധാർത്ഥ് അഭിമന്യുവായി അരവിന്ദ് സ്വാമി.ഖിൽജി എന്ന കഥാപാത്രം വളരെ ഇരുണ്ടതും തീവ്രവുമായി അവതരിപ്പിച്ച രൺ‌വീർ സിങ്.ഇങ്ങനെ പോകുന്നു ലിസ്റ്റ്.. ഇവരുടെ ഒക്കെ കഥാപാത്രം നായകനോളം ഉയർന്നതായി തോന്നിയിട്ടുണ്ട്..