കിട്ടിയ കഥാപാത്രം ഭംഗിയാക്കാൻ ഏതറ്റം വരെയും പോകുന്ന അഭിനേതാക്കൾ ഉണ്ട്

58

Megha Pradeep

ഓരോ കഥാപാത്രവും നടീനടൻ മാരെ സംബന്ധിച്ചിടത്തോളം അവരുടെ സ്വപ്നമാണ്.. അവർക്ക് കിട്ടിയ കഥാപാത്രം ഭംഗിയാക്കാൻ ഏതറ്റം വരെയും പോകുന്ന അഭിനേതാക്കൾ ഉണ്ട്.. ഇവിടെ എനിക്കിഷ്ടപ്പെട്ട കുറച്ച് കഥാപാത്രങ്ങൾ എഴുതുന്നു..

കഠിനമായ ഉറക്കമില്ലായ്മയുള്ള യന്ത്രജ്ഞനായ ട്രെവർ റെസ്നിക് എന്ന കഥാപാത്രത്തെയാണ് the machinist എന്ന പടത്തിൽ ക്രിസ്റ്റ്യൻ ബേൽ അവതരിപ്പിച്ചത്. ഉറക്കക്കുറവ് കഠിനമായ ഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നതിനാൽ ഈ കഥാപാത്രത്തോട് യോജിക്കുന്ന രീതിയിൽ ശരീരം മാറ്റാൻ അദ്ദേഹത്തിന് ധാരാളം ഭാരം കുറയ്‌ക്കേണ്ടി വന്നു.
ടോം ഹാങ്ക്സിന്റെ cast away ചിത്രത്തിന്റെ ദ്വീപ് രംഗങ്ങൾ അഭിനയിക്കാൻ ടോമിന് ശരീരഭാരം കുറയ്ക്കേണ്ടി വന്നു..ആഴ്ചകളോളം അദ്ദേഹം തലമുടി മുറിക്കാതെ ഇരുന്നു. ഭക്ഷണക്രമവും കഠിനമായ വ്യായാമവും ഉപയോഗിച്ച് നാലുമാസത്തിനുള്ളിൽ 55 കിലോ കുറച്ചു..

സരബ്ജിത്തിൽ രൺദീപ് ഹൂഡ ടൈറ്റിൽ റോൾ ചെയ്തിരുന്നു.23 വർഷമായി പാകിസ്ഥാനിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരനായ സരബ്ജിത് സിങ്ങിനെ അവതരിപ്പിക്കാൻ അദ്ദേഹം വെറും 28 ദിവസത്തിനുള്ളിൽ 18 കിലോ കുറച്ചിരുന്നു..

സൈസ് സീറോയിലെ അഭിനയത്തിന് അനുഷ്ക 20 കിലോ വരെ ഭാരം കൂട്ടി. ആളുകൾ അവരുടെ ഭാരത്തെക്കുറിച്ച് ഒരുപാട് വിമർശിക്കാൻ തുടങ്ങിയിരുന്നു.എന്നാൽ ഒരു വ്യക്തിയുടെ വ്യക്തിത്വം അവന്റെ / അവളുടെ രൂപത്തേക്കാളും ഭാരത്തേക്കാളും പ്രാധാന്യമർഹിക്കുന്നുവെന്ന് അവർ തുറന്നു പറഞ്ഞിരുന്നു.. ഇതേപോലെ Dum laga ke Haisha പടത്തിൽ ആയുഷ്മാൻ ഖുറാനെയ്നൊപ്പം അമിതഭാരമുള്ള വീട്ടമ്മയായി അഭിനയിക്കാൻ ഭൂമി പെഡ്‌നേക്കർ ഈ റോളിനായി 30കിലോ ഭാരം കൂട്ടിയിരുന്നു…കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം ചെയ്ത ഒരുപാട് നടികൾ ഉണ്ട് water പടത്തിന് വേണ്ടി നന്ദിത ദാസ്, ലിസ റേ, ശബാന അസ്മി വേറെയും കുറേ ഉണ്ട്…

മലയാളത്തിലെ ഒരു നടനും മുമ്പ് ചെയ്തിട്ടില്ലാത്ത ഒരു വലിയ ചുവടുവെപ്പാണ് പൃഥ്വിരാജ് നടത്തിയത് . കഴിഞ്ഞ മൂന്ന് മാസമായി, തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ആടു ജിവിതം’ എന്ന ചിത്രത്തിന് വേണ്ടി 30 കിലോയോളം കുറയ്ക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഈ അനുപാതത്തിൽ ഗണ്യമായ ഭാരം കുറയ്ച്ച മലയാള നടൻമാരെ പറ്റി മുമ്പ് കേട്ടിട്ടില്ല.(നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ പറയൂ )
ഇവരെ കൂടാതെ ഇത്രയും hard work ചെയ്ത് തന്റെ കഥാപാത്രങ്ങളോട് നീതി പുലർത്തിയ നടീനടൻമാർ നിങ്ങളുടെ ഓർമയിൽ ഉണ്ടെങ്കിൽ comment ചെയ്യൂ…

Advertisements