ബലി പെരുന്നാളിന് നൂറു പേർക്ക് ഒരേ സമയം നിസ്കരിക്കാൻ അനുമതി നൽകിയത് ശുദ്ധ പോക്രിത്തരമാണ്

88

Meghanad Nhalil Edavalath

പള്ളി പുണ്യസ്ഥലമാണ് എന്നത് അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ .ബലി പെരുന്നാളിന് നൂറു പേർക്ക് ഒരേ സമയം നിസ്കരിക്കാൻ അനുമതി നൽകിയത് ശുദ്ധ പോക്രിത്തരമാണ്.കോവിഡ് സാമൂഹ്യ വ്യാപനം തുടങ്ങിയ ശേഷം മതസംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങി എടുത്ത തീരുമാനം സർക്കാർ ഉടൻ തിരുത്തണം. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കടകളിൽ ഒരു സമയം 5 പേരിൽ കൂടുതൽ കയറാൻ പാടില്ലെന്ന് നിബന്ധന വച്ചവർ മതമേധാവികൾ കണ്ണുരുട്ടിയപ്പോൾ തോന്ന്യാസത്തിന് കൂട്ട് നിൽക്കുന്നു.

പൊതുസ്ഥലത്ത് ഈദ് ഗാഹ് നടത്തില്ല എന്ന ഒരു സൗജന്യമാണ് മൊയ്ല്യാർമാർ നൽകിയിരിക്കുന്നത്. പള്ളികളിൽ സാമൂഹിക അകലം പാലിച്ച് നൂറു പേർക്കു വരെ നിസ്ക്കരിക്കാമത്രെ. സാമൂഹിക അകലം പാലിച്ചോ , നൂറു പേരിൽ കൂടുതലുണ്ടോ എന്നൊക്കെ ആരാണ് പരിശോധിക്കുക? റംസാന് വീട്ടിലിരുന്ന് നിസ്ക്കരിച്ചതിൻ്റെ പേരിൽ അള്ളാഹു ആരെയും ശിക്ഷിച്ചിട്ടൊന്നുമില്ലെല്ലോ. അന്ന് അതുമായി കാന്തപുരം പോലും സഹകരിച്ചതാണ്. അന്നത്തേക്കാൾ നൂറുമടങ്ങ് സ്ഫോടനാത്മകമാണ് നാട്ടിലെ അവസ്ഥ. ഇതൊന്നും അറിയാത്തവരാണോ നാട് ഭരിക്കുന്നത്. അല്ല. ദിവസവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. 100 പേർ ഒന്നിച്ചാൽ അത് ആൾക്കൂട്ടമില്ലേ ?’

ഇത്തരം വർഗീയ പ്രീണനം വഴി കുറേ ജനം ചത്തൊടുങ്ങുമെന്നത് ഇവർ എന്തേ കാണുന്നില്ല .ഒരു മാദ്ധ്യമമോ രാഷ്ട്രീയകക്ഷിയോ ഇതിനെതിരെ ഒന്നും ഉരിയാടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം കളി രോഗകാലത്തും നടത്തുന്ന രാഷ്ട്രീയക്കാരും മൗനം കൊണ്ട് സമ്മതം മുളിയ മറ്റുള്ളവരും നാട്ടിലെ സാധാരണക്കാരെ ഒറ്റുകൊടുക്കുകയാണ്.