മഹബൂബ് വടകര

പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ? മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കകത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു. കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും. എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്.

ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയൊന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും. ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു. ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക. കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും. അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും. കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവ് കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്. രണ്ടും മുട്ടയ്ക്കകത്ത് നിന്നുണ്ടായതാണ്.
എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് ആ അറിവുണ്ടായത്?? വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്?ആരാണ് ഈ വിവരം കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല.????

പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക. ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം? എന്താ കാരണം? പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ? പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? ഇല്ല. പക്ഷേ അതിന്റെ തലച്ചോറിൽ അത് പ്രകൃതി എഴുതി വെച്ചിട്ടുണ്ട് .????

Swimming atlantic salmon fish 3D model - TurboSquid 1431489കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും. ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക്‌ വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ്ലാന്ടിക്ക്‌ സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും.അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും.

Brown Bear Eating Fish in Water | HD Wallpapersഅതിന് ശേഷം തലയടിച്ചു ചത്തു പോകും. ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും. ആ സമയം മുഴുവൻ സാൽമൺ മത്സ്യത്തേയും ഭക്ഷിക്കാനായി ആ പ്രദേശം മുഴുവൻ കരടികളെകൊണ്ട് നിറഞ്ഞിരിക്കും ????????????????????????

 

You May Also Like

സിപ്പറിന്റെ കഥ

അമേരിക്കയിലെ മസാച്ചുസെറ്റില്‍ ജീവിച്ചിരുന്ന ഒരു മെഷീനിസ്റ്റായിരുന്നു എലിയാസ് ഹോവ് (Elias Howe). അദ്ദേഹം കണ്ടുപിടിച്ച തുന്നല്‍യന്ത്രം വിപണി കീഴടക്കിത്തുടങ്ങിയ കാലമായിരുന്നു അത്.

താജ് മഹലിനെക്കുറിച്ചുള്ള 9 ആകർഷകമായ വസ്തുതകൾ

താജ് മഹൽ സ്നേഹത്തിന്റെയും ഭക്തിയുടെയും ജീവനുള്ള സ്മാരകമായി നിലകൊള്ളുന്നു, പക്ഷേ നൂറ്റാണ്ടുകളായി രഹസ്യങ്ങളിൽ മറഞ്ഞിരിക്കുന്നു

100,000 വർഷങ്ങളായി” മനുഷ്യരും നിയാണ്ടർത്തലുകളും പരസ്പരം യുദ്ധത്തിലാണ്

ലോകത്തെ 99.7 ശതമാനവും ആധുനിക മനുഷ്യരുമായി പങ്കുവെച്ച നിയാണ്ടർത്തലുകൾ, 600,000 വർഷങ്ങൾക്ക് മുമ്പ് ഭൂഖണ്ഡം വിട്ട് അവരുടെ ആഫ്രിക്കൻ എതിരാളികളിൽ

95 ശതമാനത്തൊളം കൃത്യതയോടെ പ്രവർത്തിക്കുന്ന ഇസ്രായേലിന്റെ വൻ സുരക്ഷാസാങ്കേതികവിദ്യ

റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ന്റെ സഹായത്തോടെ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ