‘ദി ടെർമിനലി’ന്റെ യഥാർത്ഥ നായകൻ വിടവാങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2 SHARES
26 VIEWS
Muhammed Sageer Pandarathil
‘ദി ടെർമിനലി’ന്റെ യഥാർത്ഥ നായകൻ വിടവാങ്ങി
2004 ൽ ടോം ഹാങ്ക്സിനെ നായകനാക്കി സ്റ്റീവൻ സ്പീൽബർ​ഗ് സംവിധാനം ചെയ്ത ചിത്രമായിരുന്ന ദി ടെർമിനലിൽ, വിമാന യാത്രയ്ക്കിടെ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ കടുങ്ങിപ്പോവുകയും പിന്നീട് വർഷങ്ങളോളം അവിടെ ജീവിക്കേണ്ടിവരുന്ന നായകന്റെ കഥയാണ് ചിത്രം പറയുന്നത്.
ഈ ചിത്രമെടുക്കാൻ പ്രചോദനമായത് മെഹ്റാൻ കരീമി നാസ്സെറിയുടെ കഥയായിരുന്നു. പാരീസിലെ ചാൾസ് ഡി ​ഗലേ വിമാനത്താവളത്തിൽ 18 വർഷത്തോളം കുടുങ്ങിപ്പോയ മെഹ്റാന്റെ ജീവിതമാണ് സിനിമയായത്. ഇപ്പോൾ അതേ വിമാനത്താവളത്തിൽ വച്ച് തന്നെ ഇദ്ദേഹം വിടപറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞദിവസം ഉച്ചയോടെ വിമാനത്താവളത്തിലെ 2 എഫ് ടെർമിനലിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് ഈ 70 കാരന്റെ ജീവൻ കവർന്നത്. പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പൊലീസും ആരോ​ഗ്യസംഘവും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇറാനിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പ്രവിശ്യയിൽ 1945 ലാണ് കരീമിയുടെ ജനനം. പിതാവ് ഇറാൻ സ്വദേശിയും മാതാവ് ബ്രീട്ടീഷുകാരിയുമായിരുന്നു. 1988 ലാണ് അദ്ദേഹം പാരീസിലേക്ക് വരുന്നത്. എന്നാൽ റെസിഡൻസി പേപ്പറുകൾ ലഭിക്കാത്തതിനെ തുടർന്ന് രാജ്യത്തേക്ക് പ്രവേശിക്കാനായില്ല.
തുടർന്ന് 2006 വരെ പാരീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലാണ് മെഹ്റാൻ കരീമി ജീവിച്ചത്. ടെർമിനലിലെ പ്ലാസ്റ്റിക് ബെഞ്ചിൽ ഉറങ്ങും. വിമാനത്താവളത്തിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറിയെഴുത്തും വായനയുമെല്ലാമായിട്ടായിരുന്നു ജീവിതം. ഇതോടെ പാരീസ് വിമാനത്താവളത്തിലെ പ്രമുഖനായി അദ്ദേഹം മാറി. ലോർഡ് ആൽഫ്രെഡ് എന്ന പേരും ആരോ സമ്മാനിച്ചു.1999 ൽ അഭയാർത്ഥി പദവിയും ഫ്രാൻസിൽ തുടരാനുള്ള അവകാശവും ലഭിച്ചു. എങ്കിലും 2006 ൽ അസുഖം ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തിൽ തന്നെ താമസിക്കുകയായിരുന്നു. ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് വിമാനത്താവളത്തിലേക്ക് അദ്ദേഹം വീണ്ടും തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അവസാനവും അതേ വിമാനത്താവളത്തിൽ തന്നെയായി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ