ബോറടിയില്ലാതെ നല്ല പോലെ രസിച്ചിരുന്നു കാണാൻ പറ്റുന്ന കലക്കൻ എന്റെർറ്റൈനർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
170 VIEWS

മേ ഹൂം മൂസ

Gladwin Sharun Shaji

പൊന്നിയിൻ സെൽവന്റെ കൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ച ഫിലിം ടീമിന്റെ കോൺഫിഡൻസ് വെറുതെ ആയില്ല. ബോറടിയില്ലാതെ നല്ല പോലെ രസിച്ചിരുന്നു കാണാൻ പറ്റുന്ന കലക്കൻ എന്റെർറ്റൈനർ. 👌😂വരനെ ആവശ്യമുണ്ട് സിനിമക്ക് ശേഷം പ്രതീക്ഷിച്ചതിനും ഒരുപാട് മുകളിൽ കിട്ടിയ സുരേഷ് ഗോപി സിനിമ. തിരിച്ചു വരവിൽ സുരേഷേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ വരനെ ആവശ്യമുണ്ട് ആയിരുന്നു കഥാപാത്രവും അതിലെ മേജർ ഉണ്ണികൃഷ്ണൻ തന്നെ. പക്ഷേ മേം ഹൂം മൂസ സിനിമയും മൂസാക്കയും അതിനും ഒരുപിടി മുകളിൽ വന്നു. 💪

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നാടിന്റെ വീരനായകൻ ആയിരുന്ന മൂസ 19 വർഷത്തെ പാകിസ്ഥാൻ ജയിൽവാസത്തിനു ശേഷം നാട്ടിലേക്ക് വരുന്നു. മരിച്ചെന്നു കരുതി കബറടക്കിയ ഒരാൾ തിരിച്ചു വരുമ്പോൾ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളിലൂടെ പോവുന്ന സിനിമ സിറ്റുവേഷണൽ കോമഡിയിലൂടെ ഒരുപാട് ചിരിപ്പിക്കുന്നുണ്ട്. സീരിയസ് ആയൊരു വിഷയം നർമ്മത്തിലൂടെ പറഞ്ഞു പോവുന്ന ഒരു ഫാമിലി കോമഡി എന്റർടൈനർ ആണ് മേം ഹൂം മൂസ.സുരേഷ് ഗോപി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന സങ്കല്പത്തിൽ നിന്നും തീർത്തും വിപരീതമായ വ്യത്യസ്തമായ ഒരു കഥാപാത്രം.❤

പുറം ലോകവുമായി ഒരു ബന്ധമില്ലാതെ കഴിഞ്ഞയാൾ മാറിയ ജീവിതസാഹചര്യത്തിലേക്ക് വരുമ്പോ അയാൾക്കുണ്ടാവുന്ന നിസ്സഹായവസ്ഥ നമ്മളെ ചിരിപ്പിക്കും.. ചിന്തിപ്പിക്കും.. ചെറുതായൊന്നും നൊമ്പരപ്പെടുത്തും..!കൊല്ലപ്പെട്ടതിന്റെ പേരിൽ സർക്കാരിൽ നിന്ന് കുടുംബം വാങ്ങിയ ധനസഹായം തിരിച്ചു നൽകണം എന്ന് പറയുമ്പോ ബോധം കെട്ട് വീഴുന്ന മൂസയെ കണ്ടു എല്ലാരും ചിരിക്കും. അത് കഴിഞ്ഞു ബോധം വരുമ്പോ “തലയിൽ കൂടി ഒരു ഷെല്ല് കേറി പോയിട്ടുണ്ട് അത് കൊണ്ട് ഇടക്ക് ഇങ്ങനെ ബോധം പോവും ” എന്ന് പറയുന്ന മൂസയോട് സഹതാപവും സങ്കടവും തോന്നും.! 😥

ജിബു ജേക്കബിന്റെ നല്ലൊരു തിരിച്ചു വരവാണ്. വെള്ളിമൂങ്ങക്ക് ശേഷം വന്ന പുള്ളിയുടെ ബെസ്റ്റ് വർക്ക്‌. 💯ഹരീഷ് കണാരൻ, സൈജു കുറുപ്പ്, വീണ, ശ്രിന്ദ, പൂനം ബജ്വ തുടങ്ങിയ മറ്റു കഥാപാത്രങ്ങൾ എല്ലാം നന്നായി വന്നിട്ടുണ്ട്.സുരേഷ് ഗോപി – ഹരീഷ് കണാരൻ കോമ്പോ നല്ലോണം ചിരിപ്പിക്കുന്നുണ്ട്. അവര് തമ്മിൽ നല്ല കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്.നെഗറ്റീവ് ആയി തോന്നിയത് വരൻ പോലെ തന്നെ സിംപിൾ ആയി പെട്ടന്ന് പടം തീർത്തു കളഞ്ഞു. സംഭവബഹുലമായ ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിച്ചു അത് കിട്ടിയില്ല. പിന്നെ യുദ്ധസീനുകളിലെ VFX കുറച്ചൂടെ നന്നാക്കാമായിരുന്നു.

വെള്ളിമൂങ്ങ പോലെ തന്നെ മൂസയും പതിയെ പതിയെ ആളുകളിലേക്ക് എത്തി ഒരു സർപ്രൈസ് ഹിറ്റാകുമെന്ന് കരുതുന്നു. നാളെ തൊട്ട് കളക്ഷനും പ്രേക്ഷകരും കൂടും.കുറേ നാളായി നമ്മൾ മിസ്സ്‌ ചെയ്യുന്ന തരത്തിലുള്ള ഒരു കോമഡി സിനിമയാണ് മേ ഹൂം മൂസ. കുടുംബപ്രേക്ഷകർക്ക് നല്ല പോലെ ഇഷ്ടമാവും. നല്ലോണം ചിരിപ്പിച്ചു ഇടക്കൊക്കെ നമ്മുടെ കണ്ണൊന്നു നനയിപ്പിക്കുന്ന നല്ലൊരു കുടുംബചിത്രം. ധൈര്യമായി ടിക്കറ്റ് എടുക്കാം. ഒരിക്കലും നിരാശരാവില്ല

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു