Riyas Pulikkal

“ഞാൻ ജാഗ്വാർ പോ, ഫ്ലിന്റ് സ്‌കൈയുടെ മകൻ. എനിക്ക് മുൻപ് എന്റെ അച്ഛൻ ഈ കാട്ടിൽ വേട്ടയാടി. എന്റെ പേര് ജാഗ്വാർ പോ, ഞാനൊരു വേട്ടക്കാരനാണ്. ഇതെന്റെ കാട്. എന്റെ കാലശേഷം എന്റെ മക്കൾ അവരുടെ മക്കളുടെ കൂടെ ഇവിടെ വേട്ടയാടും!”

Mel Gibson
Mel Gibson

■ മെൽഗിബ്‌സൺ, ആ ഒരൊറ്റ പേര് മതി അപ്പോകാലിപ്റ്റോ എന്ന മാസ്റ്റർപീസിനെ വിലയിരുത്താൻ. മെൽഗിബ്‌സൺ എന്ന നടനിലുപരി മെൽഗിബ്‌സൺ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ. മെൽഗിബ്‌സണിലെ അഭിനേതാവിനെ ഒട്ടും വിലകുറച്ചു കാണുകയല്ല ഞാൻ. 1976-ൽ ദി സുള്ളിവൻസ് എന്ന ഓസ്‌ട്രേലിയൻ ടിവി സീരീസിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മെൽഗിബ്‌സൺ പിന്നെ ഹോളിവുഡ് സിനിമാ ലോകത്തിൽ സ്വന്തമായൊരു സിംഹാസനം തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. മാഡ്മാക്സ്, ലെതൽ വെപ്പൺ എന്നീ ഫിലിം സീരീസുകളിലൂടെ ആക്ഷൻ ഹീറോ പരിവേഷം ലഭിച്ചു. ഗല്ലിപ്പൊല്ലി എന്ന യുദ്ധചിത്രത്തിലെ അഭിനയത്തിന് മെൽഗിബ്സണ് മികച്ച നടനുള്ള ഓസ്‌ട്രേലിയൻ ഫിലിം അക്കാദമി പുരസ്കാരം (AACTA) ലഭിച്ചു. താൻ തന്നെ സംവിധാനം ചെയ്ത ബ്രേവ്ഹേർട്ട് എന്ന സിനിമയിൽ സ്‌കോട്ടിഷ് ചരിത്രത്തിലെ ഹീറോയായ സർ വില്യം വാലസായി വിസ്മയപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചു. പേട്രിയറ്റിലെ ബെഞ്ചമിൻ മാർട്ടിൻ, ദി ഇയർ ഓഫ് ലിവിങ് ഡേയ്ഞ്ചറസ്‌ലിയിലെ ഗയ്‌ ഹാമിൽട്ടൻ, ഹാംലെറ്റ്, സൈൻസിലെ റെവനന്റ് ഗ്രഹാം ഹെസ്, ദി ബൗണ്ടിയിലെ ഫ്ലച്ചർ ക്രിസ്റ്റ്യൻ, വാട്ട്‌ വിമൻ വാന്റിലെ നിക്ക് മാർഷൽ തുടങ്ങി മികച്ച കഥാപാത്രങ്ങൾ വേറെയും.

മെൽഗിബ്‌സൺ എപ്പോഴൊക്കെ സംവിധായകന്റെ കുപ്പായമണിഞ്ഞിട്ടുണ്ടോ, അപ്പോഴൊക്കെ പിറന്നിട്ടുള്ളത് ലോക ക്ലാസ്സിക്കുകളാണ്. ബ്രേവ്ഹേർട്ട്, ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്, ഹാക്ക്സോറിഡ്ജ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. പുരാതന മായൻ ഭാഷയിൽ ബ്ലെൻഡ് ചെയ്തു മായൻ സംസ്കാരം എന്തു മനോഹരമായിട്ടാണ് മെൽഗിബ്‌സൺ ഇവിടെ വരച്ചുകാട്ടിയിരിക്കുന്നത്. മായൻ സംസ്കാരത്തിന്റെ അതിജീവനവും അവർക്കിടയിലെ ആഭ്യന്തരസംഘർഷങ്ങളും അവരുടെ വംശനാശവുമൊക്കെയാണ് പ്രമേയമെങ്കിലും അപ്പോകാലിപ്റ്റോ ഒരുപാട് ജനതകളുടെ അതിജീവനത്തിന്റെ, പോരാട്ടങ്ങളുടെ സൂചകങ്ങളാണ്. വേൾഡ് ട്രേഡ് സെന്റർ എന്ന ഹോളിവുഡ് ചിത്രത്തിലെ പ്രധാന വേഷം ഉപേക്ഷിച്ചിട്ടായിരുന്നു മെൽഗിബ്‌സൺ അപോക്കലിപ്റ്റോ സംവിധാനം ചെയ്യാനൊരുങ്ങിയത്. പ്രശസ്‌ത സിനിമാനിരൂപകനായ സ്റ്റീവൻ സ്‌നൈഡർ “മരിക്കുന്നതിന് മുൻപ് തീർച്ചയായും കണ്ടിരിക്കേണ്ട 1001 സിനിമകളിൽ” ഒന്നായി അപോക്കലിപ്റ്റോയെ തെരഞ്ഞെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ അപ്പോകാലിപ്റ്റോ എന്ന സിനിമയെക്കുറിച്ചൊരു കുറിപ്പെങ്കിലും കാണാതെ ഒരു ദിവസം കടന്നുപോകുന്നത് തന്നെ വിരളം.!!
Seventeen Amazing Years Of Mel Gibson’s Masterpiece, Apocalypto

You May Also Like

“അത് ബിഗ് ബോസ് ഞാൻ സ്മോൾ ബോസ്..!!” ചിരി മധുരവുമായി മനം കവർന്ന് ‘തോൽവി എഫ്‍സി’ ടീസർ

“അത് ബിഗ് ബോസ് ഞാൻ സ്മോൾ ബോസ്..!!” ചിരി മധുരവുമായി മനം കവർന്ന് ‘തോൽവി എഫ്‍സി’…

ചിത്രം ദുരന്തമായെങ്കിലും പ്രത്യശാസ്ത്രങ്ങൾ എന്തെന്നറിയാത്ത ഇവിടുത്തെ രാഷ്ട്രീയ ഗുണ്ടകൾ കണ്ടിരിക്കേണ്ട സിനിമയായിരുന്നു

ദിപിൻ ജയദീപ് ഒരുപാട് നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച സിബി മലയിൽ സംവിധാനം ചെയ്ത ‘…

സകല വേദങ്ങളും നിഷ്കർഷിക്കുന്നതും ഇതുവരെ നടപ്പിലാക്കാൻ സാധിക്കാത്തതുമായ സ്ത്രീ സമത്വം പ്രമേയമായി ‘അഞ്ചാംവേദം’

സകല വേദങ്ങളും നിഷ്കർഷിക്കുന്നതും ഇതുവരെ നടപ്പിലാക്കാൻ സാധിക്കാത്തതുമായ സ്ത്രീ സമത്വം പ്രമേയമായി ‘അഞ്ചാംവേദം’ എന്ന ചിത്രം…

ജെൻ്റിൽമാൻ 2 വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു !

ജെൻ്റിൽമാൻ 2 വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു ! സി. കെ. അജയ്കുമാർ…